മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ..വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു നാച്ചുറൽ ഹെയർ മാസ്ക്… ട്രൈ ചെയ്തു നോക്കൂ ഉഗ്രൻ റിസൾട്ട് നേടാം…

മുടി പൊട്ടി പോകുന്നു, മുടി കൊഴിയുന്നു അതുപോലെതന്നെ തലയോട്ടി ഒക്കെ വളരെ ഡ്രൈ ആയി ഇരിക്കുന്നു അതുമൂലം താരൻ ഉണ്ടാകുന്നത്.. മുടിയുടെ അറ്റം പിളരുന്നത്.. മുടിക്ക് ഒട്ടും strength ഇല്ല… മുടിക്ക് ഉള്ള് കുറവാണെന്ന്.. ഇതുപോലെ ഒരുപാട് പ്രശ്നങ്ങൾ മുടിയെക്കുറിച്ച് ആളുകൾ പറയാറുണ്ട്.. ഇങ്ങനെയുള്ള ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും മുടിയുടെ താരൻ പ്രശ്നങ്ങളെല്ലാം മാറുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ഹയർ മാസ്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് മുടിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുടി വളരെ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് ആണ്..

അതെ നമുക്ക് ഇത് വീട്ടിൽ വളരെ സിമ്പിൾ ആയി തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും.. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതെങ്ങനെ ഉപയോഗിക്കണമെന്നും ഇത് എങ്ങനെയാണ് നമ്മുടെ മുടിയെ സഹായിക്കുന്നതെന്നും നമുക്ക് നോക്കാം.. അപ്പോൾ ഇത് തയ്യാറാക്കുവാൻ ആയിട്ട് ഒരു ബൗളിൽ മൂന്ന് ടീസ്പൂൺ ഉലുവ എടുക്കുക.. അതിനുശേഷം ഈ ഒഴിവ് മുങ്ങിക്കിടക്കാൻ പാകത്തിന് ഇതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക.. കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത് കുതിർത്ത് വയ്ക്കണം.. അതിനുശേഷം ഇത് മിക്സിയിൽ ഇട്ട നല്ലപോലെ അരച്ചെടുക്കണം.. നമ്മൾ കുതിരാൻ ഇട്ട വെള്ളം ഉൾപ്പെടെ ചേർത്ത് അരച്ചെടുക്കണം..

ഈ അരച്ചെടുത്ത ഉലുവ യിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കാം.. അരമുറി നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം.. രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.. അതിനുശേഷം ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് കൊടുക്കുക.. വൈറ്റമിൻ ഇ ഓയിൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ മുട്ടയുടെ വെള്ളക്കരു ഉപയോഗിക്കാം.. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം.. ഇനി നമുക്ക് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.. ഇനി ഇത് നമ്മുടെ തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ചു പിടിപ്പിക്കണം..