കൊളസ്ട്രോൾ എന്ന വില്ലനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആയി ശ്രദ്ധിക്കേണ്ട ചില ഭക്ഷണ രീതികൾ..m

പ്രത്യേകിച്ച് ഒരു അസുഖവും ഇല്ലാത്ത ആളുകൾ ഒരു ബ്ലഡ് ടെസ്റ്റ് ചിലപ്പോൾ ചെയ്യാൻ പോകാറുണ്ട്.. അങ്ങനെ നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയാൻ ആയി ടെസ്റ്റ് ചെയ്യുമ്പോൾ ഒന്ന് ഷുഗർ നോക്കും അല്ലെങ്കിൽ കൊളസ്ട്രോൾ പരിശോധിക്കും ഇതായിരിക്കും അവർ സാധാരണ പറയാറുള്ളത്.. രോഗാവസ്ഥയിൽ ഉള്ള ആളുകൾ മാത്രമാണ് അതിൻറെ സ്റ്റെപ്പുകൾ എല്ലാം പരിശോധിക്കുന്നത്.. പക്ഷേ സാധാരണ ഒരു കണ്ടീഷനിൽ ആളുകൾ ഷുഗർ കൊളസ്ട്രോൾ മാത്രമേ നോക്കാറുള്ളൂ.. കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ സാധാരണയുള്ള ചെക്കപ്പ് ആണ് നടത്താറ്.. സാധാരണ ആണ് കൊളസ്ട്രോൾ 200 ഉള്ളിലാണ് നിൽക്കേണ്ടത് പക്ഷേ ചിലർക്കത് 220 മുകളിലേക്ക് പോകാറുണ്ട്..

ഇങ്ങനെ ഉണ്ടെങ്കിൽ ആദ്യം വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത് മാറ്റിവയ്ക്കാൻ പറയുന്ന കുറച്ചു ഭക്ഷണ രീതികൾ ഉണ്ട്.. മുട്ടയുടെ മഞ്ഞ പാടില്ല കേട്ടോ.. അതു പോലെ എണ്ണ വെളിച്ചെണ്ണ ഒന്നും ഉപയോഗിക്കരുത്.. അതുപോലെ വറുത്ത സാധനങ്ങൾ എല്ലാം കഴിക്കാതെ ഒഴിവാക്കേണ്ടി വരും.. ഇതുപോലെ കുറേ കാര്യങ്ങളുണ്ട് ഇതുപോലെ നമ്മൾ പാലിക്കേണ്ടി വരും.. അപ്പോൾ കൊളസ്ട്രോൾ കൂടുകയാണെങ്കിൽ നമുക്ക് ആദ്യം എന്താണ് ചെയ്യേണ്ടത്.. ചിലർ പറയാറുണ്ട് വെയിറ്റ് കുറക്കാനുള്ള ഡയറ്റ് പറഞ്ഞു കൊടുക്കുമ്പോൾ മുട്ട കഴിച്ചോളൂ എന്ന് പറയുമ്പോൾ മുട്ട കഴിക്കാൻ പറ്റില്ല കൊളസ്ട്രോളാണ് എന്ന് പറയാറുണ്ടോ.. മുട്ട കൊളസ്ട്രോൾ ആണോ അല്ലയോ എന്നുള്ളതാണ് എന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. കൊളസ്ട്രോൾ കുറക്കാൻ ഉള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണ്..

പ്രധാനമായും കൊഴുപ്പാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത്.. ഇതിനെക്കുറിച്ച് പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്.. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കൊളസ്ട്രോൾ എന്ന പ്രശ്നം നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്.. അതെങ്ങനെ ഏത് ഭക്ഷണത്തിലൂടെ ആണ് നമ്മൾ മാറ്റിയെടുക്കേണ്ടത് എന്നും.. അതുപോലെ കൊളസ്ട്രോൾ ആയി ബന്ധപ്പെട്ട ചില ഭക്ഷണങ്ങളുടെ തെറ്റിദ്ധാരണകൾ ഉണ്ട്.. മുട്ട നെയ്യ് വെണ്ണ പോലുള്ളവയാണ് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്..

യഥാർത്ഥത്തിൽ ഇത് തന്നെയാണോ.. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് എങ്ങനെയാണ് കൊളസ്ട്രോളും ഉണ്ടാക്കുന്നത് എന്ന്.. കൊളസ്ട്രോൾ ഉണ്ടാകുന്നത് വളരെ സിമ്പിൾ ആണ് ഹൈ കാലറി ഡയറ്റ് ശരീരത്തിൽ കയറുമ്പോഴാണ്.. നമ്മുടെ ശരീരത്തിൽ വൈറ്റമിൻസ് അബ്സോർബ് ചെയ്യണമെങ്കിൽ കൊളസ്ട്രോൾ ആവശ്യമാണ്.. അതുപോലെ ഓരോ കോശങ്ങളിലും കൊളസ്ട്രോൾ ആവശ്യമാണ്.. അപ്പോൾ കൊളസ്ട്രോൾ എന്നു പറയുന്നത് ശരീരത്തിൽ വളരെ പ്രധാനമായും വേണ്ട ഒരു വസ്തുവാണ്.. അപ്പോൾ കൊളസ്ട്രോള് അളവ് കൂടുകയാണെങ്കിൽ അതിനു ചില കാരണങ്ങളുണ്ട്…