ഇനിയെത്ര കൂടിയ ഭാരവും കുറയ്ക്കാം ഫലപ്രദമായ പത്ത് തരം വ്യായാമങ്ങളിലൂടെ… ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

നമ്മുടെ ഉയർന്ന ശരീര ഭാരം കുറയ്ക്കുന്നതിന് ജീവിതരീതിയിൽ വരുത്തേണ്ട മാറ്റവും ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റവും തൊട്ടു മുന്നിലത്തെ എപ്പിസോഡിൽ ഞാൻ വിശദീകരിച്ചിരുന്നു.. ഇതോടൊപ്പംതന്നെ ശരീരത്തിൻറെ ഭാരം കുറയ്ക്കുവാൻ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചെയ്യാൻ സാധിക്കുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള 10 വ്യായാമ രീതികൾ ഞാൻ വിശദീകരിക്കാം.. ഏതു പ്രായത്തിലുള്ള ആളുകൾക്കും ഈ വ്യായാമം ചെയ്യാം.. വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ ഒരു ഡ്രസ്സ് കോഡ് എന്ന് പറയുന്നത് അത്യാവശ്യം ഇലാസ്റ്റിസിറ്റി ഉള്ള ഒരു ടീഷർട്ട് അതുപോലെ ട്രാക്ക് സ്യൂട്ട് ആണ്.. അതുപോലെ നിങ്ങൾക്ക് പാദങ്ങളിൽ കറക്റ്റ് ഭാഗം ഉള്ള ഒരു ജോഡി ഷൂസ് ഉണ്ടെങ്കിൽ പെർഫെക്റ്റ് ആയിരിക്കും.. ഞാനീ പറയുന്ന വ്യായാമങ്ങൾ നിങ്ങൾക്ക് വീട്ടിനുള്ളിലോ മുറ്റത്തോ അല്ലെങ്കിൽ വീടിൻറെ ടെറസിലോ ഈസിയായി ചെയ്യാം..

ആദ്യത്തെ വ്യായാമം സ്റ്റെപ്പ് ജോഗിങ് ആണ്.. നിങ്ങളുടെ വീട്ടിൽ ഉള്ള കോണിപ്പടികൾ ഇൽ ഒരു പത്ത് സ്റ്റെപ്പ് ഓടി ഇറങ്ങുക.. 10 സ്റ്റെപ്പ് കയറിയശേഷം അതുപോലെതന്നെ തിരിച്ച് ഓടി ഇറങ്ങാനും ശ്രദ്ധിക്കുക.. ഇങ്ങനെ തുടർച്ചയായി മുകളിലേക്കും താഴേക്കും 30 സെക്കൻഡ് ഓടുക.. നിങ്ങൾക്ക് അത്യാവശ്യം ശരീരത്തിന് കിതപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ല എങ്കിൽ തുടർച്ചയായി 30 സെക്കൻഡ് മുതൽ ഒരു സെക്കൻഡ് വരെ നിങ്ങൾക്ക് ഈ വ്യായാമം ആവർത്തിക്കാം.. ഈ വ്യായാമത്തിന് പ്രത്യേകത എന്ന് പറയുന്നത് ഇതു മികച്ച കാർഡിയോ ക്യുട്ട് ആണ്..

ഇത് നിങ്ങളുടെ മസിലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.. ഇതോടൊപ്പം തന്നെ നിങ്ങളുടെ മസിലുകൾ എല്ലാം ബലപ്പെടുത്തുന്ന അതിന് ഈ വ്യായാമം വളരെ സഹായകരമാണ്.. ഈ വ്യായാമം നമുക്ക് രണ്ടു തരത്തിൽ ചെയ്യാം ഒന്നാമത്തേത് ആദ്യം പറഞ്ഞതുപോലെ ഒരു പത്ത് സ്റ്റെപ്പ് ഓടുകയും ഇറങ്ങുകയും ചെയ്യുക 30 സെക്കൻഡ്.. രണ്ടാമത്തെ സ്റ്റെപ്പ് എന്നുപറയുന്നത് രണ്ട് സ്റ്റെപ്പ് മാത്രം മുകളിലേക്ക് കയറുക താഴേക്ക് ഇറങ്ങുക.. നല്ലപോലെ ശ്രദ്ധിച്ചുകൊണ്ട് തുടർച്ചയായി 30 സെക്കൻഡ് ഈ വ്യായാമം ചെയ്യാവുന്നതാണ്.. ഇത് പ്രത്യേകിച്ച് പ്രായംചെന്ന ആളുകൾക്ക് വളരെ ഉപകരിക്കും.. സ്റ്റെപ്പ് കയറുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല..