ഒരുപാട് പേർക്ക് ഉണ്ടാകുന്ന കഴുത്ത് വേദന എന്ന ആരോഗ്യ പ്രശ്നം എങ്ങനെ പരിഹരിക്കാം… ഇത് പരിഹരിക്കാനുള്ള ലളിതമായ മൂന്ന് വ്യായാമ രീതികൾ… കൂടുതലറിയുക…

ചിലർ ക്ലിനിക്കിൽ വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് കഴുത്ത് ഭാഗം കഴച്ചു പൊട്ടുന്നത് പോലെ തോന്നാറുണ്ട്.. പലപ്പോഴും ഇത് കാരണം കഴുത്തിന് പുറകിലേക്ക് വേദന കൂടാറുണ്ട്.. സ്ത്രീപുരുഷഭേദമന്യേ ചെറുപ്പക്കാർക്കും അത്യാവശ്യം പ്രായമുള്ള ആളുകൾക്കും ഒരുപോലെ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണിത്.. ഇതിൻറെ കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയിൽ പ്രത്യേകിച്ച് ചെറിയൊരു പൊസിഷനിൽ ഉണ്ടാകുന്ന വ്യത്യാസം കൊണ്ടാണ് പലർക്കും ഈ പ്രശ്നം കാര്യമായി വരുന്നത്.. ഈ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഞാൻ വിശദീകരിക്കാം..

ഇപ്പോൾ നമ്മൾ വീട്ടിലിരിക്കുന്ന സമയം ആണ്.. നമ്മൾ പലപ്പോഴും ടിവി കാണുമ്പോൾ അല്ലെങ്കിൽ മൊബൈൽ നോക്കുമ്പോൾ എല്ലാം തന്നെ നമ്മൾ ഇരിക്കുന്ന പൊസിഷൻ എങ്ങനെയാണ്… നമുക്ക് താല്പര്യം ഉള്ള കാര്യങ്ങൾ കാണുമ്പോൾ നമ്മുടെ തലയും കഴുത്തും മുന്നോട്ട് ഇരിക്കാറുണ്ട്.. അതുപോലെ കാർ ഓടിക്കുന്ന സമയത്ത് ശ്രദ്ധയോടെ ഇരിക്കുമ്പോൾ തല കുറച്ചു മുന്നിലോട്ട് വരും.. ഇത്തരത്തിൽ തുടർച്ചയായി നമ്മുടെ തലയും കഴുത്തും മുന്നോട്ട് ഇരിക്കുമ്പോൾ ഇത് നമ്മുടെ കഴുത്തിലെ മസിലുകൾക്ക് അതുപോലെ ജോയിൻറ് കൂടുതൽ സ്ട്രെയിൻ ഉണ്ടാക്കും..

നമ്മുടെ തലയുടെ ഭാരം ഏകദേശം നാലര കിലോ മുതൽ ആറ് കിലോ വരെ ആണ്.. ഈ ഭാരം താങ്ങുന്നത് നമ്മുടെ കഴുത്തിലുള്ള മസിലുകളും അതുപോലെ ജോയിനറുകൾ ഒന്നാണ് ഈ ഭാരം താങ്ങുന്നത്.. അതായത് നമ്മുടെ തലയും കഴുത്തും മുന്നിലോട്ട് വരുമ്പോൾ നമ്മുടെ നോർമൽ ആയിട്ടുള്ള പൊസിഷൻ ഇൽ നിന്നും എത്ര മുൻപിൽ വരുന്നോ അതനുസരിച്ച് നമ്മുടെ കഴുത്തിലുള്ള സ്ട്രെയിൻ കൂടിക്കൂടി വരും.. നമ്മുടെ കഴുത്തിന് നാലര കിലോഗ്രാം ഭാരമുള്ള തലയുടെ ഭാരം ചുമക്കേണ്ട തുണ്ട്.. അതുപോലെ നിങ്ങൾ ഓരോ ഇഞ്ചും മുൻപിലേക്ക് ചെയ്യുമ്പോഴും ഒരു എഞ്ചിന് ഏകദേശം അഞ്ച് കിലോ ഭാരം എന്ന രീതിയിൽ അതിൽ ഭാരം കൂടിക്കൊണ്ടിരിക്കും..