സ്കാബിസ് എന്ന രോഗം തിരിച്ചറിയുക… ഇത് ഉണ്ടാകാനുള്ള കാരണങ്ങളും ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം… പരിഹരിക്കാനുള്ള നാച്ചുറൽ മാർഗങ്ങൾ.. വിശദമായി അറിയുക…

ചിലർ ക്ലിനിക്കിൽ വന്ന പറയാറുണ്ട് ഡോക്ടറെ എൻറെ കക്ഷത്തിലും തുടയിടുക്കിലും ഭയങ്കര ചൊറിച്ചിൽ ആണ്.. പക്ഷേ ഞാൻ പ്രത്യേകിച്ച് പരിശോധിക്കുന്ന സമയത്ത് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.. എനിക്ക് ഇത് തുടങ്ങിയത് രണ്ടാഴ്ച മുൻപാണ്.. ഞാൻ ഒരു ട്രെയിൻ യാത്ര ചെയ്ത സമയത്ത് ഒരു കോമൺ ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷം ആണ് എനിക്ക് ഒരു ബുദ്ധിമുട്ട് തുടങ്ങിയത്.. ഇത്തരത്തിൽ പൊതുവായ ടോയ്‌ലറ്റുകൾ അല്ലെങ്കിൽ ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുന്നവർ ഇത്തരക്കാർക്ക് കാണുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു സ്കിൻ കണ്ടീഷനാണ് സ്കാബിസ് എന്ന് വിളിക്കുന്നത്.. മലയാളത്തിൽ ഇതിനൊരു പേരില്ല.. സാധാരണ സ്കിന്നിൽ വരുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷൻ.. അതേപോലെ വരുന്ന ഫംഗൽ ഇൻഫെക്ഷൻ.. പുഴുക്കടി വട്ടച്ചൊറി എന്ത് വേണമെങ്കിലും വിളിക്കാം..

സ്‌കാബിസ് ഈ കൂട്ടത്തിൽ തന്നെ നമുക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു ജീവിയാണ്.. ഇതിൻറെ ഒരു പ്രത്യേകത നമ്മുടെ സ്കിന്നിൽ വരുന്ന ഒരു പ്രത്യേകതരം പരാഗ് ജീവിയാണ് നമുക്ക് ഈ തരത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നത്.. നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.. പക്ഷേ ഒരു മൈക്രോസ്കോപ്പിൽ പരിശോധിച്ചു കഴിഞ്ഞാൽ വളരെ വിശദമായി നമുക്ക് ഈ ജീവിയെ തിരിച്ചറിയാൻ കഴിയും.. ഈ ജീവി സാധാരണ മനുഷ്യ ശരീരത്തിൽ ജീവിക്കുന്നുണ്ട് ഇവ നമ്മുടെ സ്കിന്നിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അതിനകത്തേക്ക് പോയിട്ട് മുട്ടയിട്ട് വയ്ക്കുന്ന..

ഇത് സ്കിന്നിലെ ചിലത് തന്നിട്ടാണ് ജീവിക്കുന്നത്.. ഇത് നമ്മുടെ സ്കിന്നിന് ഒരുതരം അലർജിയുണ്ടാക്കും.. സാധാരണ ഈ ജീവി നമ്മുടെ സ്കിന്നിൽ കയറി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു ഹൈപ്പർ റിയാക്ഷൻ ആണ് ചൊറിച്ചിൽ ഉണ്ടാക്കുന്നത്.. സാധാരണഗതിയിൽ നമുക്ക് സ്കിന്നിൽ ഒരു പാട് അല്ലെങ്കിൽ കുരുക്കൾ ഒന്നുമില്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് അസഹനീയമായ ചൊറിച്ചിൽ വന്നാൽ നമുക്കത് സ്കാബിസ് ആണോ എന്ന് പരിശോധിക്കണം.. ഇതിൻറെ ഒരു പ്രത്യേകത ഇത് ഒരാൾക്ക് വന്നുകഴിഞ്ഞാൽ കൂടുതൽ അടുപ്പമുള്ള മറ്റുള്ളവർക്കും ഇത് വരാനുള്ള സാധ്യതയുണ്ട്…