ഉപ്പൂറ്റി വിണ്ടു കീറൽ നാച്ചുറൽ ആയി നമുക്ക് എങ്ങനെ പരിഹരിക്കാം… ചില രോഗങ്ങളുടെ ഭാഗമായി ഇത് ഉണ്ടാകാരുണ്ടോ… വിശദമായി അറിയുക…

പാദത്തിൽ ഉണ്ടാകുന്ന വിണ്ടുകീറൽ പ്രത്യേകിച്ച് ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വിണ്ടു കീറൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്.. പലപ്പോഴും പാദത്തിൽ ഇത്തരത്തിൽ വിണ്ടുകീറൽ വന്നുകഴിഞ്ഞാൽ ആ ഭാഗത്തുണ്ടാകുന്ന വേദന വലിച്ചിൽ.. തണുപ്പുള്ള ഭാഗത്ത് ചവിട്ടുമ്പോൾ ഷോക്ക് അടിക്കുന്നത് പോലെ പോലെ ഫീൽ ചെയ്യുക.. വെള്ളത്തിൽ കാലെ തട്ടുമ്പോൾ നീറ്റൽ അനുഭവപ്പെടുക.. ഇങ്ങനെ പല അവസ്ഥകൾ ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടും.. ഇത് മാത്രമല്ല പ്രശ്നം പലപ്പോഴും നമ്മൾ ചെരിപ്പിടാതെ നമ്മുടെ വീട്ടിലും അമ്പലങ്ങളിലും എല്ലാം പോകുന്ന സമയത്ത് നമ്മുടെ വിണ്ടുകീറിയ ഈ ഭാഗത്തേക്ക് മണൽത്തരി എല്ലാം കേറിയിട്ട് ഉണ്ടാകുന്ന വേദന എല്ലാം വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്..

മാത്രമല്ല വീട്ടിൽ തന്നെ ക്ലീനിങ് പർപ്പസ് അല്ലെങ്കിൽ മഴയത്ത് അല്പം ചെളിവെള്ളത്തിൽ ചവിട്ടിയാൽ പോലും നമുക്ക് ഈ വിണ്ടുകീറിയ ഭാഗത്തെ ഇൻഫെക്ഷനും വേദനയും ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. പലരും വിചാരിക്കുന്നത് ഇത് നമ്മുടെ പാദത്തിൽ ഉണ്ടാകാറുള്ള വളരെ കോമൺ ആയിട്ടുള്ള ഒരു സംഭവമാണെന്നാണ്.. പക്ഷേ അങ്ങനെയല്ല പലപ്പോഴും നമ്മൾ ജീവിതരീതിയിൽ വരുത്തുന്ന ശ്രദ്ധയില്ലായ്മ കൊണ്ടും അതോടൊപ്പം തന്നെ ചില രോഗങ്ങളുടെ ഭാഗമായിട്ടും നമുക്ക് ഇത്തരത്തിൽ ഉപ്പൂറ്റി വിണ്ടു കീറൽ അനുഭവപ്പെടാറുണ്ട്..

മറ്റു ചിലർക്ക് നിവർന്നു നടക്കുന്ന ആളുകളിൽ അവരുടെ ഭാരം പ്രഷർ എല്ലാം ഭൂമിയിലേക്ക് സ്പർശിക്കുന്നത് പാദ ത്തിലൂടെയാണ്.. ശരീരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പാദത്തിലെ സ്കിന്നിന് ഒരു അല്പം കട്ടി കൂടുതലുണ്ടാകും.. എന്നാൽ ചില കാരണങ്ങൾ കൊണ്ട് പാദത്തിന് അടി ഭാഗങ്ങൾ ഏതെങ്കിലും രീതിയിൽ കൂടുതൽ കട്ട് വയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.. പലപ്പോഴും നമ്മുടെ പ്രഷർ ഭൂമിയിലേക്ക് പതിക്കുമ്പോൾ അത് താങ്ങാൻ വേണ്ടിയാണ് പാദത്തിൽ ഇത്തരത്തിൽ കാലസ് ഫോർമേഷൻ സ്കിൻ വളരെ ഹാർഡ് ആയി പോകുന്ന ഒരു കണ്ടീഷൻ വരുന്നത്..