നമുക്ക് ഉറക്കക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം… ഉറക്ക കുറവ് എങ്ങനെ പരിഹരിക്കാം… വിശദമായി അറിയുക…

നിങ്ങൾക്ക് ഈ ഒരു സമയത്ത് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ… യഥാർത്ഥത്തിൽ പഠനങ്ങൾ പറയുന്നത് നമ്മുടെ സമൂഹത്തിലെ 50% പേർക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല എന്നുള്ളതാണ്.. ഇത് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നാം.. എനിക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടോ.. ഇത് തിരിച്ചറിയാൻ ഒരു സിമ്പിൾ ടെസ്റ്റ് ഉണ്ട് ഞാൻ വിശദീകരിക്കാം… നമ്മൾ രണ്ടു തരത്തിലാണ് സാധാരണ ഉറങ്ങാൻ പോകുന്നത്.. ഒന്നാമത്തേത് നമുക്ക് ഉറക്കം വന്നിട്ട് നമ്മൾ കിടക്കയിൽ കിടക്കുന്നു.. കിടന്നതും നമ്മൾ ഉറങ്ങിപ്പോകുന്നു. അതുകഴിഞ്ഞ് നമുക്ക് ബോധം വരുമ്പോൾ രാവിലെ ആയി..

രണ്ടാമത്തേത് ഉറങ്ങണം എന്ന് വിചാരിച്ച് നമ്മൾ കിടക്കയിൽ പോയി കിടക്കുമ്പോൾ ആദ്യം മൊബൈൽഫോൺ കുറച്ചു നോക്കും.. അത് കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല തിരിഞ്ഞും മറിഞ്ഞും കിടക്കും.. എന്താണ് ഉറക്കം വരാത്തത് എന്ന് ആലോചിക്കുന്നു.. ഇടയിലെപ്പോഴോ നമ്മൾ ഉറങ്ങുന്നു.. ഒരു ഉറക്കം കഴിഞ്ഞ് മൂന്നുമണിക്കും നാലുമണിക്കും ഉണരുന്നു.. വീണ്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.. രാവിലെ 7 മണി വരെ അതിനു ശേഷം ഉറങ്ങാം.. ഇത്തരത്തിൽ രണ്ടുതരത്തിലാണ് സാധാരണ ആൾക്കാർക്ക് ഉറക്കത്തിന് ഒരു നേച്ചർ കണ്ടുവരുന്നത്.. നമുക്ക് കിട്ടുന്ന ഉറക്കം മതിയായ താണോ എന്ന് പരിശോധിക്കാനുള്ള ഒരു സിമ്പിൾ ടെസ്റ്റ് ആണ്..

നിങ്ങൾ കിടക്കയിലേക്ക് കിടക്കുന്ന സമയം നോട്ട് ചെയ്തു വയ്ക്കുക..അതിനുശേഷം ഉറങ്ങുന്ന സമയം എപ്പോഴായിരിക്കും എന്ന് ഒന്ന് കണക്കു കൂട്ടി വെക്കുക.. ഇടയ്ക്ക് ഉണരുന്ന ഉണ്ടോ എന്ന് നോക്കുക.. ഉണരുക യാണെങ്കിൽ ഏത് സമയത്ത് ഉണരുന്നു എന്ന് ശ്രദ്ധിക്കുക… വീണ്ടും എത്ര സമയം കഴിഞ്ഞു നിങ്ങൾ ഉണരുന്നു എന്നുള്ളത് നോക്കി നോക്കുക.. മൊത്തത്തിൽ നിങ്ങൾ എത്ര സമയം കിടക്കയിൽ ചെലവഴിക്കുന്നു എന്നുള്ളത് നോട്ട് ചെയ്തു വയ്ക്കുക.. അതിനുശേഷം നിങ്ങൾ ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങി എന്ന് നോക്കുക.. ഉദാഹരണത്തിന് ഒരു 11:00 കിടക്കുന്ന ഒരാൾ തിരിഞ്ഞും മറിഞ്ഞും ഫോൺ നോക്കി കിടക്കുന്നു.. 12 മണി മുതൽ 4 മണി വരെ ഉറങ്ങുന്നു…