പൈൽസും മലബന്ധവും പരിഹരിക്കാനും ഇനി വരാതിരിക്കാനും ആയിട്ട് ഭക്ഷണക്രമത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പൈൽസ് അഥവാ മൂലക്കുരു എന്ന രോഗത്തെക്കുറിച്ച് കേട്ടിട്ടില്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും.. അത്രത്തോളം ഇന്ന് ലോകത്തിൽ ആളുകളിൽ ഇത് കാണുന്നുണ്ട്.. ഇന്ത്യയിൽ നടത്തിയ പഠനങ്ങളനുസരിച്ച് ഇന്ത്യക്കാരിൽ 20 മുതൽ 25 ശതമാനം വരെ പേർക്ക് അതായത് ആളുകളിൽ നാലിലൊന്ന് ശതമാനം പേർക്ക് പൈൽസ് രോഗം ഉണ്ട് എന്നാണ് പഠനങ്ങളിൽ കണ്ടിട്ടുള്ളത്.. മുൻപ് സാധാരണ ഒരു 50 വയസ്സ് കഴിഞ്ഞ ആൾക്കാരിൽ ആണ് ഇത്തരം രോഗങ്ങൾ കണ്ടിരുന്നത്.. എന്നാൽ അത് ക്രമേണ ചെറുപ്പക്കാരിലും കാണുന്ന ഒരു അവസ്ഥയിലേക്ക് മാറി.. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാമോ ഇപ്പോൾ അഞ്ച് വയസ്സുള്ള ചെറിയ കുട്ടികളിൽ പോലും മലദ്വാരത്തിലെ സൈഡിൽ ചെറിയ മലത്തിൽ ബ്ലഡ് കാണുന്ന ഒരു അവസ്ഥയും എല്ലാം കണ്ടുവരുന്നുണ്ട്..

അത്രത്തോളം കോമൺ ആയിട്ട് ഈ അവസ്ഥ പൈൽസ് വരുന്ന ഒരു സാഹചര്യം ഇന്ന് വ്യാപിച്ചിട്ടുണ്ട്.. സാധാരണ പൈൽസ് എന്ന് പറയുന്ന സമയത്ത് മലത്തോടൊപ്പം രക്തം പോകുന്നുണ്ടെങ്കിൽ.. അല്ലെങ്കിൽ മലം പോകുമ്പോൾ ഉണ്ടാകുന്ന അസഹ്യമായ വേദന.. എന്നൊക്കെയാണ് പലരും ഉദ്ദേശിക്കുന്നത്.. എന്നാൽ ഈ രീതിക്ക് മാത്രമല്ല.. മലദ്വാരത്തിലെ വശങ്ങളിൽ കാണുന്ന ചെറിയ തടിപ്പുകൾ ഉം.. ചെറിയ കുരുക്കൾ പോലുള്ളവയോ.. മലത്തോടൊപ്പം രക്തം കാണുകയോ അല്ലെങ്കിൽ മലം പോയി കഴിഞ്ഞ ശേഷം രക്തം കാണുകയോ.. മലം പോയ ശേഷം ഉണ്ടാകുന്ന അസഹ്യമായ വേദനയോടെ എല്ലാം തന്നെ പൈൽസിന് ലക്ഷണമായി കാണാം..

പലരും ഡോക്ടറെ വന്ന് കണ്ട് പറയുന്നത് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല പക്ഷേ മലം പോകുന്ന സമയത്ത് ഭയങ്കരമായ വേദന അനുഭവപ്പെടുന്നു.. ഇത് പലപ്പോഴും പൈൽസ് നോടൊപ്പം തന്നെ മലദ്വാരത്തിന് വശങ്ങളിൽ വരുന്ന വിണ്ടു കീറൽ.. ഇത്തരം അവസ്ഥയും പൈൽസ് നോടൊപ്പം ചേർന്നുതന്നെ കണ്ടുവരാറുണ്ട്.. എന്തുകൊണ്ടാണ് കോമൺ ആയിട്ട് ഇത്തരം പൈൽസ് ഉണ്ടാകാനുള്ള കാരണം എന്ന് ഞാൻ വിശദീകരിക്കാം.. ഏറ്റവും പ്രധാന കാരണം നമ്മുടെ ജീവിതരീതിയിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ തന്നെയാണ്.. മാത്രമല്ല ടോയ്‌ലറ്റിൽ പോയിരുന്നു ഒരുപാട് പ്രഷർ നൽകി മലം പോകുന്ന ഒരു അവസ്ഥ ഉണ്ട്..

മാത്രമല്ല അനാവശ്യമായി ടോയ്‌ലറ്റിൽ ഒരുപാട് സമയം ചിലവഴിക്കുന്ന ഒരു അവസ്ഥ പലപ്പോഴും പത്രം എടുത്തു കൊണ്ടു ഫോൺ നോക്കി കൊണ്ടു ടോയ്‌ലറ്റിൽ പോയി വായിക്കുക.. ഇതും ക്രമേണ പൈൽസ് രോഗത്തിന് കാരണമാകും.. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന ആൾക്കാർക്ക് ഉദാഹരണമായി ഡ്രൈവർമാർ.. തുടർച്ചയായി ഒരുപാട് ദൂരം യാത്ര ചെയ്യുന്ന ആളുകൾ.. കൂടാതെ തയ്യൽ ജോലി പോലെ ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ.. അതുപോലെ ഇപ്പോഴത്തെ യുവതലമുറ ചെയ്യുന്ന ഐടി ഫീൽഡിൽ 10 മണിക്കൂർ വരെ തുടർച്ചയായി ഇന്ന് കമ്പ്യൂട്ടർ ജോലി ചെയ്യുന്നത്.. ഇവരെല്ലാം തന്നെ ഇത്തരത്തിൽ പൈൽസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്…