കടല, കിഴങ്ങ്, പയർ, കഴിക്കുമ്പോൾ അമിത ഗ്യാസ് ശല്യം ഉണ്ടാകുന്നത് എന്തുകൊണ്ട്… ഇത് എങ്ങനെ പരിഹരിക്കാം… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പലരും ക്ലിനിക്കിൽ വന്ന പറയുന്ന ഒരു കാര്യമാണ് പയർ കഴിച്ചാലും കടല കഴിച്ചാലും കിഴങ്ങുവർഗ്ഗങ്ങൾ കഴിച്ചാലും ഭയങ്കരമായ ഗ്യാസ് ശല്യം ഉണ്ടാകുന്നു.. ഇവ കഴിച്ചു കഴിഞ്ഞാൽ വയർ അപ്പോൾ തന്നെ തീർത്തു വന്ന ഒരു ജോലിയും ചെയ്യാൻ പറ്റില്ല.. ചിലപ്പോൾ ഏമ്പക്കം വരും അല്ലെങ്കിൽ കീഴ്വായു ശല്യം ഉണ്ടാകും.. ഇത് സ്ത്രീപുരുഷഭേദമന്യേ ഒരുപാട് പേര് അലട്ടുന്ന പ്രത്യേകിച്ച് നാൽപ്പത് വയസ്സുകഴിഞ്ഞ ആൾക്കാരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചയ്ക്കുശേഷം അവർക്ക് ജോലി ചെയ്യാൻ പറ്റില്ല.. വയർ വല്ലാതെ വീർത്തു വരുക കീഴ്വായു ശല്യം.. പിന്നെ വൈകുന്നേരം കുറച്ചു ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ മാത്രമേ അവർക്ക് ആശ്വാസമാകുന്നു..

ഇത് ഒരുപാട് പേരെ സൈലൻറ് ആയി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്.. മറ്റുചില സങ്കടത്തോടെ പറയാറുണ്ട് ഡോക്ടറെ ഞാൻ ഓർഗാനിക് പഴങ്ങളും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ.. നോൺവെജ് കഴിക്കാറ് പോലും ഇല്ല പക്ഷേ എനിക്ക് ഗ്യാസ് ശല്യം ഒഴിയാത്ത സമയമില്ല.. എൻറെ മോൻ പൊറോട്ടയും ബീഫും മാത്രമേ കഴിക്കുന്നു പക്ഷെ അവന് ഗ്യാസിലെ ഒരു പ്രശ്നം പോലുമില്ല.. ഇങ്ങനെ പറയുന്ന ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട് എന്തുകൊണ്ടാണ് ഇത്തരത്തിൽ പയറും കടലയും പരിപ്പും എല്ലാം കഴിക്കുമ്പോൾ കിഴങ്ങു വർഗം കഴിക്കുമ്പോൾ അമിതമായ ഗ്യാസ് ശല്യം ഉണ്ടാകുന്നത്.. ഇതെങ്ങനെ നമുക്ക് പരിഹരിക്കാൻ പറ്റും എന്നു ഞാൻ വിശദീകരിക്കാം..

സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ 90 ശതമാനവും ദഹിക്കുന്നത് നമ്മുടെ ആമാശയത്തിൽ ആണ്.. നമ്മുടെ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തിന് ദഹിപ്പിക്കുന്നു.. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത ഭക്ഷണങ്ങൾ ഒരു 10% ഭക്ഷണവും ചില ഫൈബറുകളും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്.. കുടലിൽ ഇവയെ എത്തിക്കാൻ സഹായിക്കുന്നത് അവിടെയുള്ള ചിലയിനം ബാക്ടീരിയകളാണ്.. കുടലിൽ കാണുന്ന ബാക്ടീരിയകൾ നമ്മുടെ ശരീരത്തിന് വളരെ ഗുണകരമായ അതാണ്..

ഇവ നമ്മുടെ ശരീരത്തിലെ ദഹനത്തിന് കറക്റ്റ് ആയി കൊണ്ടുപോകുന്നു.. പല ഭക്ഷണം പദാർഥങ്ങളെയും ശരീരത്തിലേക്ക് വലിച്ചെടുക്കാൻ സഹായിക്കുന്നു.. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും അപകടകാരികളായ കെമിക്കലുകൾ ഉണ്ടെങ്കിൽ ഇവയെ ടോക്സി ഫൈ ചെയ്യുന്നു കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്…