എങ്ങനെയാണ് പല്ല് തേയ്ക്കേണ്ടത്… പലർക്കും അറിയാത്ത കാര്യം… ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

നമ്മുടെ പല്ലുകൾ വൃത്തിയാക്കി സൂക്ഷിക്കുന്നതിന് നമ്മൾ എന്തെല്ലാം മാർഗങ്ങൾ ആണ് സ്വീകരിക്കുക.. ദിവസം രണ്ടുനേരം നമ്മൾ പല്ല് തേക്കും.. ഡോക്ടറെ കാണിച്ച് പല്ല് ക്ലീൻ ചെയ്ത് വയ്ക്കും.. അതോടൊപ്പം പല്ലുകൾക്ക് കേട്ട് ഉണ്ടെങ്കിൽ നമ്മൾ അടച്ചു സെറ്റ് ചെയ്യാം.. പക്ഷേ നമ്മൾ ഇങ്ങനെയൊക്കെ ചെയ്താലും പലപ്പോഴും നമ്മൾ എന്തെങ്കിലും മധുരം കഴിച്ചാലോ തണുപ്പ് തട്ടിയാലോ പല്ലുകളിൽ ചെറിയ പുളിപ്പ് അനുഭവപ്പെടുന്നത് പോലെ.. ഇടയ്ക്ക് വേദനയും അനുഭവപ്പെടുന്നത് കാണും.. നമ്മൾ ഇത്രയധികം സൂക്ഷിച്ചിട്ടുണ്ട് പല്ലുകൾക്ക് ഇത്തരം വേദനകൾ ഉണ്ടാകുന്നതിന് എന്തുകൊണ്ടാണെന്ന് ഒരു പക്ഷേ നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടോ..

ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ ബേസിക് ആയിട്ട് പല്ല് ക്ലീൻ ചെയ്യുമ്പോൾ വരുന്ന അപാകതയാണ് അതായത് നമ്മൾ ബ്രഷ് ഉപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുന്നതിൽ വരുന്ന പാകപ്പിഴകൾ ആണ് പലപ്പോഴും നമ്മുടെ പല്ലുകൾക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്.. നമ്മൾ സാധാരണ എങ്ങനെയാണ് പല്ലു തേക്കുന്നത് രാവിലെ ദൃതിയിൽ ഒരു അഞ്ചുമിനിറ്റ് പല്ലുതേക്കാൻ ആയിട്ട് ചെലവഴിക്കുക.. സാധാരണ ആളുകൾ ചെയ്യുന്നത് എങ്ങനെയാണ് എന്തെങ്കിലും ആ ദിവസം ചെയ്യേണ്ട കാര്യങ്ങൾ ഓർത്തു കൊണ്ട് ഒരു യന്ത്രം പോലെ ബ്രഷ് ഇവയുടെ ഉള്ളിൽ ഇട്ട പല്ല് തേക്കുന്നു.. ഏറ്റവും കൂടുതൽ നമ്മൾ എല്ലാവരും ചെയ്യുന്നതാണ് ബ്രഷിൽ പേസ്റ്റ് പുരട്ടിയിട്ട് രണ്ടു ഭാഗങ്ങളിലും ആണ് നമ്മൾ നന്നായി പല്ല് തേക്കാൻ ഉള്ളത്..

അതിനുശേഷം നമ്മുടെ മുൻ ഭാഗത്തെ പല്ലുകളിലും നന്നായി തേക്കുന്നു അതോടെ കഴിഞ്ഞു.. ഈയൊരു രീതിക്കാണ് നമ്മൾ പലപ്പോഴും പല്ല് തേക്കുക.. കുട്ടികളിൽ പോലും നമ്മൾ ഇങ്ങനെയാണ് ശീലിപ്പിച്ച വരുന്നത്.. എന്നാൽ ഇതിനെ അബദ്ധങ്ങൾ തിരിച്ചറിയണം.. എന്നാൽ നമ്മൾ ഇത്തരത്തിൽ ഇരുവശങ്ങളിലും ഫോഴ്സ് ആയിട്ട് തേക്കുമ്പോൾ നമ്മുടെ പല്ലുകളുടെയും മോണയുടെയും ഇടയ്ക്കുള്ള ഭാഗത്ത് അതായത് പല്ലുകളും മോണ കളും ഇടയ്ക്ക് ചേരുന്ന ഭാഗത്ത് പല്ലിൻറെ ഇനാമൽ അല്പം കുറവായിരിക്കും.. ഈ ഭാഗത്ത് നമ്മൾ ഇത്ര പ്രഷർ കൊടുത്ത പല്ലുതേക്കുമ്പോൾ ആ ഭാഗത്തെ ഇനാമൽ ക്രമേണ ദ്രവിപ്പിച്ച് ഇളകി ഇളകി പോകുകയും നമുക്ക് ആ ഭാഗത്ത് സെൻസിറ്റിവിറ്റി വരികയും ചെയ്യും…