ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്… സ്വകാര്യ ഭാഗങ്ങളിലെ വിയർപ്പ് ദുർഗന്ധത്തിന് കാരണം എന്താണ്… വിശദമായി അറിയുക…

ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ ശരിയായി വൃത്തിയാക്കി നിർത്താറുണ്ടോ എന്ന് നമ്മൾ ഒരാളോട് ചോദിച്ചാൽ ഒരുപക്ഷേ 90% പേരും പറയും ഞാൻ വൃത്തിയാക്കി തന്നെയാണ് ജീവിക്കുന്നത് എന്ന്.. എന്നാൽ നമ്മുടെ സമൂഹത്തിൽ 70 ശതമാനം പേർക്കും അത് സ്ത്രീകളായാലും പുരുഷന്മാർ ആയാലും അവർക്ക് ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയാക്കി നിർത്തണമെന്ന് ശരിയായ അവബോധം ഇല്ല എന്നാണ് വാസ്തവം.. നമ്മുടെ ശരീരത്തിൽ പൊതുവേ വെയിൽ അടിക്കാത്ത വെയിൽ സഞ്ചാരമില്ലാത്ത സ്ഥലങ്ങളാണ് ഈ സ്വകാര്യഭാഗങ്ങൾ എന്നുള്ളതു കൊണ്ടുതന്നെ ഒരു പക്ഷേ നമ്മൾ ശ്രദ്ധിക്കുന്നതിൽ എന്തെങ്കിലും അബദ്ധം പറ്റിയാൽ സ്ഥിരമായി ഒരു പക്ഷേ വിയർപ്പ് ദുർഗന്ധമോ..

ബാക്ടീരിയൽ ഫങ്കൽ ഇൻഫെക്ഷനുകൾ ഉം ഉണ്ടായെന്നുവരാം.. നമ്മുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്ന്.. ഈ ഭാഗം എങ്ങനെ രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കണമെന്നും.. ഞാൻ വിശദീകരിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപാട് തന്നെ വിയര്പ്പ് ദുര്ഗന്ധം ഉണ്ടാക്കുന്ന ഒരു ശരീരഭാഗമാണ് നമ്മുടെ കക്ഷത്തിൻറെ ഭാഗം.. അമിതമായി വിയർപ്പിനെ ദുർഗന്ധമുള്ള ആളുകൾക്ക് പലപ്പോഴും നമ്മുടെ ശരീരത്തിലെ കക്ഷങ്ങൾ പോലുള്ള ഭാഗങ്ങൾ വളരുന്ന അതായത് മുടിയിഴകൾ മറ്റും വളരുന്ന ചിലയിനം ബാക്ടീരിയകളാണ് അമിതമായി ദുർഗന്ധം ഉണ്ടാകുന്നത്..

ഈ ബാക്ടീരിയകൾ പൊതുവേ നമ്മളെത്ര സോപ്പ് ഉപയോഗിച്ചാലും എത്ര വൃത്തിയാക്കി വച്ചിരുന്നാലും നമ്മുടെ ശരീരം ചെറുതായൊന്ന് വിയർത്താൽ ഈ ബാക്ടീരിയകൾ വളരെ പെട്ടെന്ന് ഈ വിയർപ്പിൽ മൾട്ടി പ്ലൈ ചെയ്തിട്ട് സെക്കൻഡുകൾ കൊണ്ട് ദുർഗന്ധം ഉണ്ടാക്കുന്ന ചില ഇല ഫംഗ്ഷനുകൾ റിലീസ് ചെയ്യുന്നു.. ഇതാണ് നമ്മുടെ ശരീരത്തിൽ വിയർപ്പ് ദുർഗന്ധം ഉണ്ടാകാനുള്ള കാരണം.. ഈ ഭാഗത്തുള്ള ബാക്ടീരിയകളുടെ എണ്ണം കുറച്ചു നിർത്തുക എന്നുള്ളതാണ് ഇതിൻറെ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്..

ഇത്തരം ഭാഗങ്ങളിലെ അമിത രോമങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് ഈ ബാക്ടീരിയകൾ പറ്റി പെരുകുന്നത് കുറയ്ക്കും.. പൊതുവേ ടീനേജ് ആയ കുട്ടികൾക്ക് അത് പെൺകുട്ടികളും ആൺകുട്ടികളും ആയിക്കോട്ടെ ശരീരത്തിൽ ഇത്തരത്തിൽ വളരുന്ന പ്രത്യേകിച്ച് തുടയിടുക്കിലും കക്ഷത്തിലും വളരുന്ന രോമങ്ങൾ എങ്ങനെ നീക്കം ചെയ്ത നിർത്തണം എന്നുള്ളത് 90% മാതാപിതാക്കളും പറയാറില്ല…