മെൻസ്ട്രൽ കപ്പിൻ്റെ ഗുണങ്ങൾ എന്തെല്ലാം… മാസമുറ സമയത്ത് പരമ്പരാഗതരീതിയിൽ ഉപയോഗിക്കുന്നത് കൊണ്ട് സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

മാസമുറ സമയത്ത് സ്ത്രീകളുടെ സാനിറ്ററി പാഡ് ന് പകരമായി വളരെ ഫലപ്രദമായി എഫക്റ്റീവ് ആയും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഡിവൈസ് ആണ് മെൻസ്ട്രൽ കപ്പ്… ഇതിനെക്കുറിച്ച് ഒരു പക്ഷേ പല ഡോക്ടർമാരും വിശദീകരിക്കുന്നത്.. അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി നിങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ കേട്ടു ഉണ്ടാവാം.. പക്ഷേ നമ്മൾ സ്ത്രീകളോട് ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കുന്ന സമയത്ത് അവരുടെ സ്വാഭാവികമായ മറുപടി എന്താണെന്ന് അറിയുമോ… പണ്ടുമുതലേ നമ്മൾ ഉപയോഗിച്ചുകൊണ്ട് വരുന്ന പാഡുകൾ ആണ് നമുക്ക് സൗകര്യം.. അത് മാറുന്നത് വേണ്ടാത്ത പൊല്ലാപ്പുകൾ നമുക്ക് ഉണ്ടാക്കാം.. അതുകൊണ്ട് ഇതൊന്നും വേണ്ട..

ഈയൊരു രീതിയിൽ ചിന്തിക്കുന്നവരാണ് നമ്മുടെ നാട്ടിലുള്ള 99 ശതമാനം സ്ത്രീകൾ.. ഞാനീ പറയുന്ന ഇൻഫർമേഷൻ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മനസ്സിലാക്കിയിരിക്കണം.. യുവാക്കൾക്ക് ആണെങ്കിൽ പോലും അവർക്ക് ഒരു ഭാര്യ ഉണ്ടാകും അവർക്ക് ഒരു പെൺ കുട്ടികൾ ഉണ്ടാകും ഇവർ എല്ലാവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട ഒരു രീതിയാണ്.. കാരണം പരമ്പരാഗതമായി നമ്മൾ ഇന്നുവരെ ചിന്തിച്ചിരുന്ന മാസമുറയുടെ സമയത്തുള്ള പാഡുകൾ ക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ മാറ്റം അത് വളരെ ആരോഗ്യപരമായി തന്നെ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഒരു ഡിവൈസ് ആണ് നമുക്ക് മെൻസ്ട്രൽ കപ്പ് എന്ന് പറയുന്നത്..

കഴിഞ്ഞ ദിവസം എൻറെ ക്ലിനിക്കിൽ ഉണ്ടായ ഒരു അനുഭവം ഞാൻ വിശദീകരിക്കാം…30 വയസ്സുള്ള ഒരു സ്ത്രീ അവർ തിരുവനന്തപുരം ജില്ലയിലെ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ്.. അവർക്ക് വിട്ടുമാറാത്ത വെള്ളപോക്ക് അതുപോലെ ഭയങ്കര ചൊറിച്ചിലും അടിവയറ്റിൽ വിട്ടുമാറാത്ത വേദനയും.. അവരോട് ഞാൻ ഇതിൻറെ കാര്യങ്ങൾ ചോദിച്ച് അറിയുമ്പോൾ അവർ പറഞ്ഞത് അവർ മാസമുറയുടെ സമയത്ത് ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പരമ്പരാഗതമായ രീതിയിലുള്ള പഴയ മുണ്ട് കീറി തുണി ആയി മടക്കി വെച്ചാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.. എന്തുകൊണ്ടാണ് ഇപ്പോഴും ഈ ഒരു രീതി ഫോളോ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ..

ഡോക്ടറെ എന്നെ പണ്ടുമുതൽ എൻറെ മുത്തശ്ശി പഠിപ്പിച്ച ഒരു ശീലമാണ്.. ഇതാണ് ഏറ്റവും വൃത്തി അതുകൊണ്ടാണ് ഇത് ഞാൻ ഫോളോ ചെയ്യുന്നത് എനിക്ക് അത് മാറ്റാൻ കഴിയില്ല.. മാസമുറ കഴിഞ്ഞിട്ട് ഇത്തരത്തിലുള്ള വെള്ളപോക്ക് ഉണ്ടാകുന്നതിന് തുണി മടക്കിവെച്ച് ഉപയോഗിക്കുന്ന ശീലങ്ങൾ സ്ത്രീകൾ ഇപ്പോൾ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ ഉം സ്ത്രീകൾക്കുണ്ടാകുന്ന ഇന്ഫെക്ഷന് ഒരു പ്രധാന കാരണമാണ്..

പലപ്പോഴും മാസമുറ സമയത്ത് സ്ത്രീകൾ പാഡുകൾ ഉപയോഗിച്ചതിന് ശേഷം അവർക്ക് തുടയിടുക്കിൽ ഉണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ.. അല്ലെങ്കിൽ അവിടത്തെ സ്കിന്നിൽ ഉണ്ടാകുന്ന അലർജി റിയാക്ഷൻ.. അല്ലെങ്കിൽ ചിലർക്ക് വരുന്ന വിട്ടുമാറാത്ത ഇൻഫെക്ഷൻ എല്ലാം തന്നെ ഇത്തരത്തിൽ ഉപയോഗിക്കുന്ന പാഡുകളും അല്ലെങ്കിൽ പഴയ തുണി ഉപയോഗിക്കുമ്പോൾ വരുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഒരു പ്രധാന കാരണമാണ്…