മധുരവും, രോഗവും… മധുരം കഴിക്കാനുള്ള ആഗ്രഹം എങ്ങനെ ആരോഗ്യകരമായി കുറയ്ക്കാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

നമ്മുടെ തലച്ചോറിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ സ്ലോ ആയിട്ട് ആരോഗ്യക്കുറവ് ഉണ്ടാക്കുന്ന ഒരു ദുശീലമാണ് മധുരം കഴിക്കുന്ന ശീലം.. മധുരം കഴിക്കുക എന്ന് പറഞ്ഞാൽ നമ്മൾ നേരിട്ട് പഞ്ചസാര കഴിക്കുന്നു എന്നല്ല അർത്ഥം.. മധുരം ചേർന്നിട്ടുള്ള വസ്തുക്കൾ മിഠായികൾ പോലുള്ളവ കഴിക്കുക അതേപോലെതന്നെ മധുരം കൂടുതലുള്ള വളരെ പെട്ടെന്ന് നമ്മുടെ ശരീരത്തിൽ പഞ്ചസാര വലിച്ചെടുക്കാൻ സഹായകമായ ഏത് ഭക്ഷണങ്ങളും അതായത് പ്രോസസ് ചെയ്തിട്ടുള്ള ഭക്ഷണങ്ങൾ കോളകൾ അല്ലെങ്കിൽ അമിതമായി മധുരം ചേർത്തിട്ടുള്ള ജ്യൂസുകൾ..

അല്ലെങ്കിൽ സ്ഥിരമായി പഞ്ചസാര ചേർത്ത ചായ കാപ്പി ഇവ കുടിക്കുന്ന ശീലം എല്ലാം തന്നെ ഇത്തരത്തിൽ മധുരം ഉള്ളിലേക്ക് ചെല്ലുന്ന ദുശീലമാണ്.. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഉയർന്ന അളവിലുള്ള മധുരം നമ്മുടെ ശരീരത്തിൽ അത് കുട്ടികളായാലും മുതിർന്നവർ ആയാലും ക്രമേണ നമ്മുടെ ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇലേക്ക് എത്തിക്കും.. അതായത് നമ്മുടെ തലച്ചോറിനെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും.. അതായത് നമുക്ക് ഓർമ്മക്കുറവ് പോലുള്ള കണ്ടീഷൻ എത്തിക്കുകയും..

കൂടാതെ നമ്മുടെ ശരീരത്തിലെ കരളിന് വീക്കം ഉണ്ടാക്കുന്ന ഇന്ന് നിങ്ങൾക്കറിയാം ഒരു 30 വയസ്സു കഴിഞ്ഞ ആർക്കും വയറിൻറെ ഒരു സ്കാനിങ് ചെയ്തു കഴിഞ്ഞാൽ ഫാറ്റിലിവർ കണ്ടെന്നുവരാം.. കൂടാതെ രക്തത്തിൽ കൊളസ്ട്രോൾ കൂട്ടുന്ന ഒരു കണ്ടീഷൻ അതുപോലെ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാക്കുന്ന ഒരു കണ്ടീഷൻ ഇതിനെല്ലാം പുറകിൽ നമ്മുടെ ശരീരത്തിൽ എത്തുന്ന പഞ്ചസാരയുടെ അളവ് തന്നെയാണ്.. ക്രമേണ ഇത് നമ്മുടെ ശരീരത്തിന് അമിതവണ്ണം ഉണ്ടാക്കുന്നു..

നമ്മുടെ ശരീരത്തിൽ ബിപി വർദ്ധിക്കാൻ കാരണമാകുന്നു.. നമ്മുടെ ശരീരത്തിലെ വൃക്കകളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു.. ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പുറകിൽ പഞ്ചസാരയുടെ അമിതമായ ഉപയോഗം ഒരു പ്രധാന കാരണമാണ്.. പൊതുവേ മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ ഒരു ദിവസം പല ഇനത്തില് ആയിട്ട് 18 മുതൽ 20 ടീസ്പൂൺ വരെ പഞ്ചസാര ഉള്ളിലേക്ക് എത്തിക്കുന്നുണ്ട് എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.. കുട്ടികൾ ആണെങ്കിലും അവർക്ക് മധുരം ഇഷ്ടമാണെങ്കിൽ ഒരു ദിവസം 30 ടീസ്പൂൺ വരെ പഞ്ചസാര ഉള്ളിലേക്ക് എത്തിക്കുന്നു..

30 ടീസ്പൂൺ പഞ്ചസാര എങ്ങനെയാണ് കഴിക്കുന്നത് എന്ന് നിങ്ങൾ ആലോചിക്കും.. സിമ്പിൾ ആയി ഒന്ന് ചിന്തിക്കുക ഒരു ദിവസം മൂന്നോ നാലോ ചായ കുടിക്കുന്ന ആള് ആ വകയിൽ തന്നെ ഒരു ദിവസം ആറ് 7 ടീസ്പൂൺ പഞ്ചസാര ഉള്ളിലേക്ക് എത്തിക്കുന്നുണ്ട് കൂടാതെ നാരങ്ങ വെള്ളം കുടിക്കുകയാണെങ്കിൽ രണ്ട് ടീസ്പൂൺ പഞ്ചസാര… കൂടാതെ കടകളിൽ നിന്നും കഴിക്കുന്ന പാനീയങ്ങളിൽ മധുരങ്ങൾ ഒട്ടേറെയാണ്…