നാമറിയാതെ നമ്മുടെ ശരീരത്തിൽ വളരുന്ന ചില രോഗലക്ഷണങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ…

നമ്മളിൽ പലരും ചെയ്ത ജോലികൾ ഒരുപക്ഷേ സംശയം കൊണ്ട് വീണ്ടും ആവർത്തിച്ച് നോക്കാറുണ്ട് അല്ലേ… ഒരു ഉദാഹരണം പറഞ്ഞാൽ നമ്മൾ രാത്രി കിടക്കാൻ സമയത്ത് നമ്മുടെ വാതിൽ കൃത്യമായി അടച്ചു എന്ന് സംശയം കൊണ്ട് ഒരുപക്ഷേ കിടന്നതിനു ശേഷം വീണ്ടും ലൈറ്റ് ഇട്ട് പോയി വാതിലുകൾ പരിശോധിക്കാറുണ്ട്.. ചിലർ ആണെങ്കിൽ ഗ്യാസ് ഓഫ് ചെയ്തു എന്ന് വീണ്ടും പോയി നോക്കാറുണ്ട്.. മറ്റുചിലർ ഓഫീസിൽ പോയി കഴിഞ്ഞ് കാർ ലോക്ക് ചെയ്തു എന്ന് സംശയം കൊണ്ട് ഒരിക്കൽ കൂടി നമ്മൾ കാറിൻറെ ലോക സ്വിച്ച് ഒന്നുകൂടി അമർത്തി നോക്കും..

നമ്മൾ പലർക്കും നമ്മൾ ചെയ്ത ജോലിയുടെ പെർഫെക്ഷൻ വേണ്ടി വീണ്ടും ആവർത്തിക്കുന്നത് ചിലർക്ക് ഒരുപക്ഷേ അവരുടെ ശരീരത്തിൽ ഉള്ള ഒരു രോഗത്തിൻറെ ലക്ഷണമാവാം.. ഉദാഹരണം പറഞ്ഞ രാത്രി നമ്മൾ വാതിൽ നന്നായി ലോക്ക് ചെയ്തിട്ടുണ്ട്.. നമ്മൾ വന്ന് കിടക്കുകയാണ് പക്ഷേ വാതിൽ നന്നായി ലോക്ക് ചെയ്തു എന്ന് സംശയം കൊണ്ട് നമ്മൾ വീണ്ടും എഴുന്നേറ്റു പോയി വാതിൽ നല്ലപോലെ ലോക്ക് ചെയ്യുന്നു.. ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുന്നു.. ലൈറ്റുകൾ എല്ലാം ഓഫ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നു..

വന്ന് കിടക്കുന്നു കുറച്ചു നേരം കഴിയുമ്പോൾ വീണ്ടും സംശയം.. നമുക്കറിയാം നമ്മൾ വാതിലുകൾ നല്ലപോലെ ലോക്ക് ചെയ്തിട്ടുണ്ട് എന്ന് എങ്കിലും സംശയം കൊണ്ട് വീണ്ടും എഴുനേറ്റു പോകുന്നു ഇത്തരത്തിൽ പല വീടുകളിലും ഒരുപക്ഷേ ഇതൊരു രോഗലക്ഷണമാണ് എന്ന് തിരിച്ചറിയപ്പെടാതെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന ധാരാളം ആളുകളുണ്ട്.. ഓ സി ഡി എന്ന് വിളിക്കുന്ന ഒരു രോഗലക്ഷണമാണ്.. ഇതു മാത്രമല്ല മറ്റു ചിലർക്ക് ആണെങ്കിൽ അവർ ഉപയോഗിക്കുന്ന പാത്രങ്ങൾ മറ്റാരും തൊടാൻ പാടില്ല..

അവർ ഒരുപക്ഷേ നന്നായി കഴുകിയ പാത്രങ്ങൾ ഫുഡ് കൊണ്ട് കൊടുത്താൽ പോലും അവർ ആ പാത്രങ്ങൾ എടുത്ത് വീണ്ടും അടുക്കളയിൽ പോയി ഒന്നു കൂടെ കഴുകി വയ്ക്കുന്ന സ്വഭാവം ആണ്.. അവരുടെ ബാത്റൂം അവർ തന്നെ ക്ലീൻ ചെയ്ത് എപ്പോഴും നല്ലപോലെ സൂക്ഷിക്കും.. പുറത്തു നിന്ന് വന്ന ഒരാൾ അവരുടെ ബാത്റൂം ഉപയോഗിക്കുന്നത് അവർക്ക് സഹിക്കാൻ പോലും പറ്റില്ല.. ഇത്തരം സ്വഭാവങ്ങൾ എല്ലാം തന്നെ ഈ ഒരു രോഗ ലക്ഷണത്തെ ഉൾപ്പെടുന്നവയാണ്..