ഉപ്പു കളിലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം… ഇത് ശരീരത്തിന് ഗുണകരമാകുന്നത് എങ്ങനെ… എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ…

കല്ലുപ്പ് ആണോ അതോ പൊടിയുപ്പ് ആണോ അതോ ഇന്ദുപ്പ് ആണോ ആരോഗ്യത്തിന് നല്ലത്… എൻറെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ച് ചോദിക്കുകയുണ്ടായി.. അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പൊടിയുപ്പ് ആണ്.. അദ്ദേഹത്തിന് ഇന്ദുപ്പ് ഉപയോഗിച്ചാൽ കൊള്ളാം എന്ന് ആണ് ആഗ്രഹം.. പലരും അദ്ദേഹത്തോട് പറഞ്ഞു പൊടിയുപ്പ് നേക്കാൾ ഇന്ദുപ്പ് ആണ് വളരെ ഗുണകരം അതുകൊണ്ട് അതിലേക്ക് മാറാൻ.. ഇന്ദുപ്പ് നമ്മുടെ നാട്ടിൽ സാധാരണ കിട്ടുന്ന കല്ലുപ്പ് പൊടിയുപ്പ് ഇതിനെ അപേക്ഷിച്ച് നല്ല വിലയാണ്.. കല്ലുപ്പ് സാധാരണ എട്ട് രൂപ മുതൽ 10 രൂപ വരെ നമുക്ക് കിട്ടുമെങ്കിൽ ഇന്ദുഉപ്പിന് ഏകദേശം ഒരു ചെറിയ പാക്കറ്റിന് 150 രൂപ മുതൽ വിലയുണ്ട്..

എന്താണ് കല്ലുപ്പ് എന്നും.. എന്താണ് പൊടിയുപ്പ് എന്നും.. എന്താണ് ഇന്തുപ്പ് എന്നും.. പലർക്കും ഇന്ദുപ്പ് എന്താണെന്ന് അറിയാം മാർക്കറ്റുകളിൽ പിങ്ക് കളർ ഇരിക്കുന്നതാണ്.. ഈ മൂന്ന് ഉപ്പു കളുടെയും വ്യത്യാസം എന്താണ് എന്ന്.. ഇവയുടെ ആരോഗ്യത്തിന് ഗുണങ്ങൾ എന്താണെന്ന് ഞാൻ വിശദീകരിക്കാം.. കല്ലുപ്പ് എന്ന് പറയുന്നത് നമ്മുടെ കടൽ ഉപ്പിനെ വറ്റിച്ച് ഉണ്ടാക്കുന്ന ഉപ്പ് ആണ്.. നിങ്ങൾക്കറിയാം നമ്മൾ പണ്ട് മുതലേ തന്നെ നമ്മുടെ വീടുകളിൽ കറിക്ക് ഉപയോഗിച്ചിരുന്ന ഉപ്പ് ഇതാണ്..

എന്നാൽ എൺപതുകൾ മുതൽ കല്ലുപ്പ് നേക്കാൾ അയഡിൻ ചേർത്ത പൊടിയുപ്പ് കൾ നമുക്ക് സമൂഹത്തിൽ ലഭിക്കാൻ തുടങ്ങി.. ഇപ്പോൾ മിക്കവാറും എല്ലാ വീടുകളിലും പൊടിയുപ്പ് തന്നെയാണ് ഉപയോഗിക്കുന്നത്.. കല്ലു പിന്നെ സ്ഥാനം നമ്മുടെ കറികളിൽ നിന്നും മാറി തെങ്ങിന് വളമായി ഇന്ന് കല്ലുപ്പ് ഉപയോഗിച്ചുവരുന്നു.. എന്നാൽ കഴിഞ്ഞ ഒരു അഞ്ചാറ് വർഷങ്ങൾ ആയിട്ടാണ് ഇന്ദുപ്പ് മനുഷ്യന് ഗുണകരമാണ് എന്ന രീതിയിൽ മാർക്കറ്റുകളിൽ ലഭ്യമായി തുടങ്ങിയത്..

പലപ്പോഴും നിങ്ങൾ തമിഴ്നാട്ടിലെ കടൽ തീരങ്ങൾ ഉള്ള ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന സമയത്ത് കടൽവെള്ളം അതിനടുത്തുള്ള തൊട്ട് പാടശേഖരങ്ങളിൽ ഈ വെള്ളം ശേഖരിച്ച് നിർത്തി വറ്റിച്ച് ഉപ്പുകൾ കൂട്ടി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാവും.. ഇതാണ് സാധാരണ കല്ലുപ്പ് ഉണ്ടാക്കുന്ന ഒരു പ്രോസസ്സ്.. അതായത് കടൽ വെള്ളത്തിന് നമ്മൾ കെട്ടിനിർത്തി വറ്റിച്ച് സൂര്യപ്രകാശത്തിൽ വറ്റിച്ച് അത് കല്ലുപ്പ് ആക്കി എടുക്കുന്നു.. സാധാരണ പൊടിയുപ്പ് അകത്ത് സോഡിയം ക്ലോറൈഡ് 98% ആണെന്ന് ഉണ്ടെങ്കിൽ കടലിൽനിന്നും പറ്റിച്ചു ഉണ്ടാക്കുന്ന കല്ലുപ്പ് പിന്നെ അകത്തു 90 ശതമാനമായി കുറഞ്ഞിട്ടുണ്ട്…