പ്രമേഹരോഗം ഉള്ളവർ ശ്രദ്ധിക്കേണ്ട ഒരു ദിവസത്തെ ഭക്ഷണ ക്രമം… ഈ ഇൻഫർമേഷൻ പ്രമേഹരോഗ സാധ്യത ഉള്ളവരും അറിഞ്ഞിരിക്കുക…

കേരളം ഇന്ന് ഇന്ത്യയുടെ പ്രമേഹരോഗത്തിന് തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.. അതായത് കേരളത്തിലുള്ള ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തിലധികം ആൾക്കാരും പ്രമേഹരോഗികൾ ആണ് എന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.. പലപ്പോഴും പലർക്കും പ്രമേഹരോഗ സാധ്യതകൾ ഉണ്ടെങ്കിൽ തുടക്കത്തിലെ മരുന്ന് കഴിക്കണം എന്ന് കരുതി പലരും ആഹാരത്തിലൂടെ നിയന്ത്രണങ്ങൾ വരുത്താൻ ശ്രമിച്ച അവസാനം ഒരു രക്ഷയുമില്ലാത്ത ഫാസ്റ്റിംഗ് ഷുഗർ തന്നെ 250 നു മുകളിൽ പോയി കഴിയുമ്പോൾ പിന്നീട് മരുന്നിനെ ആശ്രയിച്ച് ക്രമേണ മരുന്നുകൾ കഴിച്ചാലും ഷുഗർ ലെവൽ കൂടുന്നത് മരുന്നുകളുടെ അളവുകൾ കൂടി ക്രമേണ ഇൻസുലിൻ അതായത് രണ്ടുനേരം ഇൻജക്ഷൻ കൂടി ഉൾപ്പെടുത്തി മുന്നോട്ടു പോകുന്ന ഒരു ജീവിതരീതി ആണ് ഇന്നത്തെ മലയാളികളുടെ പ്രമേഹരോഗ രീതി എന്ന് പറയുന്നത്..

എന്നാൽ പ്രമേഹ രോഗമുള്ളവർക്ക് ഭക്ഷണത്തിലൂടെ അത് എങ്ങനെ നിയന്ത്രിക്കാം എന്നും വ്യായാമത്തിലൂടെ ഇതെങ്ങനെ നമുക്ക് കണ്ട്രോൾ ചെയ്യാം എന്ന് പലരും ചിന്തിക്കാറില്ല… അതുകൊണ്ടാണ് മരുന്നിനെ നമുക്ക് ഓവർ ആയി ആശ്രയിക്കേണ്ടി വരുന്നത്.. ഒരുപാട് പേരുടെ സംശയമാണ് ഡോക്ടറെ ഞാൻ ഷുഗർ എപ്പോൾ മുതലാണ് മരുന്നു കഴിച്ചു തുടങ്ങുന്നത്.. ഇപ്പോൾ ഞാൻ ആഹാരം നിയന്ത്രിച്ചാൽ മതിയോ എന്നത് ഒരുപാട് പേർക്ക് ഉള്ള സംശയമാണ്.. ഒരിക്കൽ നമ്മൾ വെറും വയറ്റിൽ ഉള്ള ഷുഗർ പരിശോധിച്ചത് കൊണ്ടോ..

ആഹാരം കഴിച്ചതിനുശേഷം ഉള്ള ഷുഗർ ലെവൽ നോക്കിയതു കൊണ്ടോ.. അല്ല നമ്മൾ പ്രമേഹത്തിന് മരുന്ന് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.. നമ്മുടെ ശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിൻ അകത്തെ ഷുഗർ എത്രത്തോളം പറ്റിപ്പിടിച്ച് ഇരിക്കുന്നതിന് അളവ് നോക്കിയാണ് നമ്മൾ ഇവർക്ക് മരുന്ന് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.. നിങ്ങളുടെ പ്രമേഹരോഗം ടെസ്റ്റിൽ 7 നു മുകളിലാണെങ്കിൽ നിന്ന് മരുന്നുകൾ കൊണ്ട് ആശ്രയിക്കേണ്ടിവരും.. ഏഴിന് താഴെയാണ് അളവ് എങ്കിൽ നിങ്ങൾക്ക് മരുന്നു വേണ്ട ആഹാരത്തിലൂടെ നിയന്ത്രിക്കാം..

പ്രോപ്പർ ആയി വ്യായാമം ചെയ്തു കഴിഞ്ഞാൽ ഇത് നോർമലായി കൊണ്ടുപോകാൻ സാധിക്കും.. ഇനി ഒരാൾ പ്രമേഹരോഗി ആണെങ്കിലും.. പ്രമേഹരോഗ സാധ്യത ഉള്ള ആൾ ആണെങ്കിലും.. പ്രമേഹരോഗം തുടങ്ങിയിട്ടുണ്ട് മരുന്ന് കഴിച്ചിട്ടില്ല ഭക്ഷണം ആശ്രയിക്കുകയാണ് ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണത്തിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങൾ ഞാൻ പറഞ്ഞുതരാം..

ഒരു ശരാശരി മലയാളി ഒരു ദിവസം ഏകദേശം നാല് നേരം ആഹാരം കഴിക്കാം.. ഒരു നേരം ലഘുഭക്ഷണവും ബാക്കി മൂന്നു നേരം നന്നായി ആഹാരം കഴിക്കുന്ന ശീലമുള്ളവരാണ്.. രാവിലെ എന്താണ് നമ്മുടെ ഭക്ഷണം എന്ന് ചോദിച്ചു കഴിഞ്ഞാൽ… ഏകദേശം ഒരു 70 ശതമാനം ആളുകളും പറയുന്നത് ഇഡ്ഡലി അല്ലെങ്കിൽ ദോശ എന്നാണ്.. ഇതിൻറെ കാരണം മറ്റൊന്നുമല്ല ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു ഭക്ഷണം എന്ന രീതിയിലാണ് ആൾക്കാർ ഇതിന് ആശ്രയിക്കുന്നത്.. ഉച്ചയ്ക്ക് ഭൂരിഭാഗം ആളുകളും കഴിക്കുന്നത് അരിയാഹാരം കൊണ്ടുള്ള ചോർ ആണ്..