മല്ലിയില യുടെ യഥാർത്ഥ ആരോഗ്യഗുണങ്ങൾ… മല്ലിയില നമ്മുടെ വീടുകളിൽ എങ്ങനെ എളുപ്പത്തിൽ വളർത്തിയെടുക്കാം… വിശദമായി അറിയുക…

കറിവേപ്പില കഴിഞ്ഞാൽ നമ്മൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഇലയാണ് മല്ലിയില.. മല്ലിയില ഒരുപക്ഷേ നേരിട്ട് നമ്മൾ കറികളിൽ ചേർത്തിട്ട് അല്ലെങ്കിൽ സാലഡുകളിലും ഉൾപ്പെടുത്തി നമ്മൾ കഴിക്കാറുണ്ട്.. പലപ്പോഴും കറികളിൽ മല്ലിയില ചേർക്കുന്ന സമയത്ത് അതിൽ ഉണ്ടാകുന്ന ഒരു പ്രത്യേക രുചി.. അതിൻറെ ഗുണവും മണവും എല്ലാം നമുക്കറിയാം.. അതിനേക്കാളുപരി ഇതിന് നല്ല ഒരു ഗുണങ്ങൾ ഉണ്ട് എന്നതാണ് സത്യം.. പലപ്പോഴും മല്ലിയില ചേർത്തിട്ടുള്ള കറികൾ കുട്ടികൾക്ക് കൊടുക്കുമ്പോൾ അവർ മല്ലിയില എടുത്ത് മാറ്റിവെക്കുന്നത് കാണാം.. പക്ഷേ മുതിർന്ന കഴിഞ്ഞാൽ ഇവർതന്നെ ഇതിൻറെ രുചി യോടു കൂടി ഇത് കഴിക്കുന്നതും കാണാം..

പലപ്പോഴും നമ്മൾ കടയിൽ പോയി പത്ത് രൂപയ്ക്ക് മല്ലിയിലയും കറിവേപ്പിലയും തരാൻ പറഞ്ഞാൽ നമുക്ക് കൂടുതൽ കറിവേപ്പില കിട്ടുകയും കുറച്ച് മല്ലിയില കിട്ടുകയും ചെയ്യാറുണ്ട്.. എന്നാൽ നമ്മൾ വാങ്ങി കൊണ്ടു വരുന്ന മല്ലിയില പലപ്പോഴും ഫ്രഷ് ആയിരിക്കണം എന്ന് നിർബന്ധവുമില്ല.. അതുകൊണ്ട് മല്ലിയിലയുടെ ഗുണങ്ങൾ എന്തെല്ലാം ആണെന്നും.. ഇത് ഏതൊക്കെ രീതിയിൽ നമുക്ക് ഉപയോഗിക്കാം എന്നും.. നമ്മുടെ വീടുകളിൽ തന്നെ ഇതെങ്ങനെ ഫ്രഷ് ആയിട്ട് കൃഷി ചെയ്ത് എടുക്കാം എന്നും..

ഞാൻ വിശദീകരിക്കാം.. മല്ലി ഇലയുടെ എല്ലാ ഭാഗവും ഒരുപോലെ ഭക്ഷ്യയോഗ്യമാണ്.. ഇതിൻറെ തളിരിലകൾ നമുക്ക് വേവിക്കാതെയും കഴിക്കാം.. അല്ലാതെയും നമുക്ക് കറികളിൽ ചേർത്തും കഴിക്കാം.. സാലഡ് പോലെ നമുക്ക് ഇത് കഴിച്ചുകഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് വളരെ എളുപ്പത്തിൽ ദഹിക്കുന്ന ശരീരം വളരെ വേഗത്തിൽ വലിച്ചെടുക്കുന്ന ഇല വർഗ്ഗങ്ങളിൽ ഒന്നാണ് മല്ലിയില.. ഇതിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്നു പറയുന്നത് ഇതിനകത്ത് അടങ്ങിയിരിക്കുന്ന ആൻറി ഓക്സൈഡുകൾ ആണ്..

മാത്രമല്ല ഇതിനകത്ത് ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.. മല്ലിയില ചേർത്ത് കറികൾ കഴിക്കുമ്പോൾ നമ്മുടെ വയറിന് പ്രത്യേകിച്ച് ദഹനം കൂടുതൽ നടക്കുന്നതിന് വിശപ്പ് കൂടുതൽ ഉണ്ടാക്കുന്നതിനു.. മലശോധന കൃത്യമായി നടത്തുന്നതിനും ഉം വളരെ ഫലപ്രദമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്…