ശരീരത്തിലെ ചില ഭാഗങ്ങളിൽ കൂടുതൽ കറുപ്പുനിറം കാണുന്നതിൻ്റെ കാരണങ്ങൾ… ഇത് പരിഹരിക്കാൻ ചില നാച്ചുറൽ മാർഗങ്ങൾ… വിശദമായി അറിയുക…

ചിലരുടെ സ്കിന്നിൽ പ്രത്യേകിച്ചും മുഖത്തിന് വശങ്ങളിൽ.. കഴുത്തിന് പുറകിൽ അതേപോലെ കക്ഷങ്ങളിൽ.. തുടയിടുക്കിൽ എല്ലാം തന്നെ കറുത്ത നിറം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. പലരും നമ്മുടെ സോഷ്യൽ മീഡിയയിൽ കാണുന്ന പല ഒറ്റമൂലികളും എടുത്ത് അരച്ച് സ്കിന്നിൽ പുരട്ടി ഈ ഭാഗം വെളുപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്.. ഇന്ന് നമ്മുടെ ടിവിയിൽ എല്ലാം കാണുന്ന പല പരസ്യങ്ങളും മെഡിക്കൽ ഷോപ്പുകളിൽ പോയി പലരും സ്കിന്നിൽ പുരട്ടാനുള്ള മരുന്നുകൾ വാങ്ങി കിങ്ങും ഇത്തരത്തിലുള്ള കറുപ്പ് നിറം പോകാൻ വേണ്ടിയാണ്..

എന്തുകൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് തിരിച്ചറിയാതെ പലരും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഒറ്റമൂലികൾ സ്വന്തം ശരീരത്തിൽ ട്രൈ ചെയ്തു നോക്കുകയും ചെയ്യുമ്പോൾ മനസ്സിലാക്കുക കാരണം എന്താണെന്ന് തിരിച്ചറിയാതെ നമ്മുടെ സ്കിന്നിൽ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള പല മരുന്നുകളും ഒരുപക്ഷേ നമുക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.. അതുകൊണ്ട് നമ്മുടെ സ്കിന്നിൽ ഇത്തരത്തിലുള്ള കറുപ്പുനിറം കാണുമ്പോൾ ഇത് വരാനുള്ള കോമൺ ആയിട്ടുള്ള കാരണങ്ങൾ..

ഇത് പരിഹരിക്കാനുള്ള നാച്ചുറൽ മാർഗ്ഗങ്ങളും ഞാൻ വിശദീകരിക്കാം… നമ്മുടെ സ്കിന്നിന് നിറം നൽകുന്നത് മെലാനിൻ എന്ന് പറയുന്ന വസ്തുവാണ്.. മെലാനിൻ കൂടി കഴിഞ്ഞാൽ നമുക്ക് കറുപ്പുനിറം ആയിരിക്കും. ഇനി അഥവാ മെലാനിൻ കുറവ് ആണെങ്കിൽ നമുക്ക് വെളുത്ത നിറം ആയിരിക്കും. മെലാനിൽ സാധാരണ നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും ഒരുപോലെ തന്നെയാണ് അത് ഉള്ളത്. എന്നാൽ ചിലരുടെ ശരീരത്തിൽ ചില ഭാഗങ്ങളിൽ പല കാരണങ്ങൾ കൊണ്ട് ഈ മെലാനിൽ കൂടുതലായിട്ട് കണ്ടുവെന്നു വരാം. അതുകൊണ്ടാണ് നമ്മുടെ ശരീര ഭാഗങ്ങളിൽ ചിലയിടത്ത് കറുപ്പുനിറം എടുത്ത് തിരിച്ചറിയാൻ സാധിക്കുന്നത്..

ചിലർക്ക് ഈ കറുത്ത നിറത്തോടെ ഒപ്പം തന്നെ പിന്നിൽ അല്പം കട്ടി കൂടി വരുന്നതും കാണാം. നമ്മുടെ സ്കിന്നിന് ഷേപ്പ് നൽകുന്ന കെരാറ്റിൻ എന്ന് പറയുന്ന വസ്തു അവിടെ കൂടുതലായി ഡെപ്പോസിറ്റ് ചെയ്യാം.. കെരാറ്റിൻ ഇല്ലാതെ തന്നെയും അവിടെ പല നിറത്തിൽ സ്കിന്നിന് ചേഞ്ച് ഉണ്ടാവുകയും ചെയ്യും. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ കറുപ്പുനിറം കൊണ്ടുവരുന്നത് ഏതെങ്കിലും ഖര വസ്തു നമ്മുടെ സ്കിൻ നിന്നോട് ചേർന്ന് സ്കിന്നിൽ കൂടുതൽ പ്രഷർ വരികയും അവിടെ ഒരു ഫ്രിക്ഷൻ ചെയ്യുകയും ചെയ്യുമ്പോൾ അവിടെ കൂടുതൽ കറുപ്പുനിറം കണ്ടെന്നുവരാം…