നഖം.. കല്ല്.. അരി..ചോക്ക് എന്നിവ കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്… ഈ സ്വഭാവം അപകടകരം ആവുന്നത് എങ്ങനെ… ഇതെങ്ങനെ നമുക്ക് പരിഹരിക്കാം…

പലരും നമ്മുടെ ശരീരത്തിൽ ദഹിക്കാത്ത വസ്തുക്കൾ ചവച്ചരച്ച് കഴിക്കുന്നത് കണ്ടിട്ടില്ലേ… കൊച്ചു കുട്ടികൾ മണ്ണ് തിന്നുന്നതും അതേപോലെ ചോക് കഷണങ്ങൾ.. പേനയുടെ അടപ്പ് എല്ലാം കടിച്ചു കഴിക്കുന്നത്.. കളിപ്പാട്ടങ്ങളുടെ പെയിൻറ് പൊളിച്ച് കഴിക്കുന്നത്.. ബാറ്ററിയുടെ സൈഡ് കടിച്ചു തിന്നുന്നത്.. ഇതെല്ലാം തന്നെ കുട്ടികളിൽ കോമൺ ആയിട്ട് കാണുന്ന ഒരു സ്വഭാവമാണ്.. കടലാസ് അതുപോലെ എല്ലാം തിന്നുന്നവർ നമ്മുടെ ചുറ്റുമുണ്ട്.. നമ്മുടെ സമൂഹത്തിലെ ചെറിയ കുട്ടികൾ പ്രത്യേകിച്ച് മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ 30 മുതൽ 40 ശതമാനം കുട്ടികളിലും ഇത്തരം ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്.. എന്നാൽ മുതിർന്ന ആളുകളിലെ പലരും തങ്ങളുടെ മുടി എടുത്ത ചവച്ച് കഴിക്കുന്നത്..

അല്ലെങ്കിൽ നഖം കടിച്ച് അത് തിന്നുന്നതും.. അല്ലെങ്കിൽ നഖത്തിന് ചുറ്റുമുള്ള തൊലി കടിച്ചു തിന്നുന്ന സ്വഭാവം.. എല്ലാം ഉള്ളവർ ഉണ്ട്. എന്നാൽ ഇതുകൊണ്ടുമാത്രം തീരുന്നില്ല പലരുടെയും ഒരു സ്വഭാവമാണ് അരി വേവിക്കുന്ന അതിനുമുൻപ് തിന്നുന്നത്.. മാത്രമല്ല ഐസ് എടുത്ത് കടിച്ച് ചവച്ച് തിന്നുന്നത്.. ഇതേ പോലെ തന്നെ വീട്ടിൽ കൊണ്ടു വരുന്ന പല ഇലവർഗങ്ങളും.. അല്ലെങ്കിൽ മറ്റു വസ്തുക്കളും ചവച്ചരച്ച് തിന്നുന്ന സ്വഭാവം നിങ്ങൾ കണ്ടിട്ടുണ്ടാകും… എന്നാൽ വല്ലപ്പോഴും നമുക്ക് ഇങ്ങനെ ദഹിക്കാത്ത വസ്തുക്കൾ തിന്നുന്നത് ഒരു രോഗമാണ് എന്ന് പറയാൻ പറ്റില്ല..

പലപ്പോഴും നമ്മൾ പലചരക്ക് കടയിൽ പോകുമ്പോൾ അവിടെ എടുത്തു വച്ചിരിക്കുന്ന ഗോതമ്പ് എടുത്ത് ചവച്ചുതിന്നുന്നത് ഒരു സ്വഭാവം.. കപ്പലണ്ടി പോലുള്ളവ എടുത്ത് തിന്ന് ഒരു സ്വഭാവം.. എന്നാൽ ഇതൊന്നും നമുക്ക് ഒരു രോഗമായി കാണാൻ സാധിക്കില്ല.. ഇത് എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് പറഞ്ഞാൽ.. തുടർച്ചയായി ഒരു മാസത്തോളം നമ്മുടെ ശരീരത്തിൽ ദഹിക്കാത്ത വസ്തുക്കൾ കഴിക്കുമ്പോൾ അത് ചെറിയ കുട്ടികൾ തന്നെ കല്ല് ,ചോക്ക് അല്ലെങ്കിൽ ചുറ്റുമുള്ള മറ്റു വസ്തുക്കൾ.. വെറുതെ എടുത്ത ചവയ്ക്കുന്ന വിഴുങ്ങുന്നു.. പതിവായി ദിവസവും അരി കഴിക്കുന്ന ആൾക്ക് അത് കുറച്ചെങ്കിലും കഴിച്ചാൽ മാത്രമേ ആശ്വാസമുണ്ടാകും.. എന്നുള്ള ഒരു അവസ്ഥ…