ശരീരത്തിൽ മസിൽ കോച്ചിപ്പിടുത്തം ഉണ്ടാകാൻ കാരണങ്ങൾ എന്താണ്… ഇത് ഗുരുതരമാക്കുന്നത് എപ്പോൾ? എങ്ങനെ പരിഹരിക്കാം… വിശദമായി അറിയുക…

ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ശരീരത്തിൽ ഇടയ്ക്ക് ഉണ്ടാകുന്ന മസിൽ പിടുത്തം.. മസിൽപിടുത്തം എന്ന് മസിലിനെ ഉരുണ്ടുകയറ്റം നിന്നും ഉളുക്ക് എന്നെല്ലാം ഇതിന് വിളിക്കും.. മസിൽ ബ്ലോക്കായി നല്ല വേദനയോടുകൂടി സ്റ്റക്ക് ആയി നിൽക്കുന്ന ഒരു അവസ്ഥ പലർക്കും അനുഭവപ്പെടാറുണ്ട്.. പലപ്പോഴും നമ്മൾ എന്തെങ്കിലും ഒരു ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്ന് നട്ടെല്ലിന് ഏതെങ്കിലും ഭാഗത്ത് മസിൽ കൊണ്ട് ടൈറ്റ് ആകുമ്പോൾ ജോലി ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ.. പെട്ടെന്ന് നമ്മൾ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കഴുത്തിന് ഏതെങ്കിലും ഒരു ഭാഗം മസിൽ പിടിക്കുന്ന ഒരു അനുഭവം.. നമ്മൾ ഓടുകയോ നടക്കുന്ന സമയത്ത് കാലിൻറെ ഏതെങ്കിലും ഭാഗത്ത് മസിൽ പെട്ടെന്ന് വലിഞ്ഞുമുറുകി നമുക്ക് കാലുകൾ അനക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വരുക..

ഇത് ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. ചിലർക്ക് ഇത് വല്ലപ്പോഴും മാത്രം വരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.. എന്നാൽ മറ്റു ചിലർക്ക് എന്തുജോലി ചെയ്താലും അപ്പോൾ തന്നെ അവർക്ക് ശരീരത്തിൽ അവർക്ക് മസിൽ വരിഞ്ഞുമുറുക്കി ഇട്ട് ജോലി ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരും. പിന്നീട് ഇത് മാറണമെങ്കിൽ രണ്ടുദിവസം പൂർണമായി റസ്റ്റ് എടുക്കേണ്ട ഒരു അവസ്ഥ വരും. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.. ഇത് പരിഹരിക്കാനായി നമ്മൾ എന്തെല്ലാം ചെയ്യണം എന്നും.. ഞാൻ വിശദീകരിക്കാം… നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുന്ന രീതി നമ്മുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന മസിലുകൾ..

നമ്മുടെ ആഗ്രഹങ്ങളുടെ അല്ലാതെ പ്രവർത്തിക്കുന്ന മസിലുകളും ഉണ്ട്.. എന്നാൽ നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അവിടെ വർക്ക് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ വോളണ്ടറി മസിലുകൾ ആണ്. അതായത് നമ്മുടെ കൈകൾ ഉയർത്തണം എങ്കിൽ നമ്മുടെ കൈകളിലെ ഒരു ഗ്രൂപ്പ് ഓഫ് പേശികൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ് നമുക്ക് കൈ ഉയർത്താൻ സാധിക്കുന്നത്.. കാല് ഉപയോഗിച്ച് നടക്കുന്നത് എല്ലാം തന്നെ മസിലുകളുടെ കൂട്ടായ പ്രവർത്തനമാണ്. എന്നാൽ ഏതെങ്കിലും ഒരു മസിൽ നമ്മുടെ ശരീരത്തിൻറെ നമ്മുടെ ഇംഗിതം അനുസരിക്കാതെ പെട്ടെന്ന് പണിമുടക്കിയാൽ ഈ ഒരു അവസ്ഥ വരുന്ന സമയത്ത് മറ്റു മസിലുകളുടെ കോഡിനേഷൻ നഷ്ടപ്പെടുകയും അവ വലിഞ്ഞുമുറുകുകയും ചെയ്യുന്നു…