ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണങ്ങൾ… ഇത് നിയന്ത്രിക്കാൻ ചെയ്യേണ്ട നാച്ചുറൽ മാർഗ്ഗങ്ങൾ എന്തെല്ലാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

നമ്മുടെ ശരീരത്തിൽ പലഭാഗത്തായിട്ട് ചിലപ്പോൾ ചൊറിഞ്ഞു തടിച്ചു വരുന്നത്.. അതായത് ഒരു കാരണവുമില്ലാതെ ശരീരത്തിൽ പെട്ടെന്ന് തടിപ്പ് വരുന്നു.. ആ ഭാഗത്തെ ഒരു ചൂട് ഫീൽ ചെയ്യുന്നു.. അവിടെ തടിച്ചു വരുന്നു.. ഇതാ പ്രായഭേദമന്യേ ചെറിയ കുട്ടികളിൽ പോലും ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.. അർട്ടിക്കേരിയ എന്ന് വിളിക്കുന്ന ഈ ഒരു പ്രശ്നം ഒരുപക്ഷേ ഇങ്ങനെ പറയുമ്പോൾ പലർക്കും മനസ്സിലാവില്ല.. ഉദാഹരണം പറയാം നമ്മളെ ഒരു ഉറുമ്പ് കടിക്കുകയാണ്.. ഉറുമ്പ് കടിക്കുന്ന ഭാഗം പെട്ടെന്ന് രണ്ടു മിനിറ്റ് കൊണ്ട് തടിച്ച വരുന്നു.. നമുക്ക് ചൊറിച്ചിൽ വരുന്നു.. അല്ലെങ്കിൽ ശരീരത്തിൽ പുഴു തട്ടിയിട്ട് ശരീരത്തിൽ ചെറിയ ചൊറിച്ചിൽ വരുന്നു.. ചിലപ്പോൾ നമ്മുടെ ചുണ്ടിന് അധരത്തിന് ഭാഗത്തെ ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുന്നു.. നമ്മൾ ചൊറിയുന്നു കുറച്ചുകഴിഞ്ഞ് ആ ഭാഗം തടിച്ച വരുന്നു..

അതുപോലെ ചെവിയുടെ ഭാഗങ്ങളിലും കണ്ണിൻറെ ഭാഗങ്ങളും ചെറിയ ചൊറിച്ചിൽ വന്നു ആ ഭാഗം തടിച്ചു വരുന്നു.. ഇത് ചെറിയ മൊട്ടു സൂചിയുടെ വലിപ്പത്തിൽ തുടങ്ങി വലിയ വലിയ വലിപ്പത്തിൽ കാണാൻ ശരീരത്തിൽ സാധിക്കും..ഇത് വല്ലപ്പോഴും നമുക്ക് ചെറിയൊരു റിയാക്ഷൻ ഉണ്ടായിക്കഴിഞ്ഞാൽ ശരീരത്തിൽ വരുന്നത് കുഴപ്പമില്ല എന്നാൽ പതിവായി വിട്ടുമാറാതെ ഇങ്ങനെ ചൊറിച്ചിൽ വന്നു കൊണ്ടിരുന്നാൽ ദിവസവും രാത്രി ആയി കഴിഞ്ഞാൽ പല ഭാഗത്തും ശരീരത്തിലെ ചൊറിച്ചിൽ വന്ന ഗുളിക കഴിക്കാതെ ഉറങ്ങാൻ പോലും പറ്റാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്.. അർട്ടിക്കേരിയ എന്ന് വിളിക്കുന്ന ഈ ഒരു കണ്ടീഷൻ ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്..

ഈ ഒരു അവസ്ഥ എങ്ങനെ ഉണ്ടാകുന്നു എന്നും.. റസ്ക് എങ്ങനെ നമുക്ക് മാനേജ് ചെയ്യാം സാധിക്കും എന്ന് ഞാൻ വിശദീകരിക്കാം.. ഇത്തരത്തിൽ ശരീരത്തിൽ ചൊറിഞ്ഞു തടിച്ചു വരുന്ന അർട്ടിക്കേരിയ എന്ന് പറയുന്ന കണ്ടീഷൻ ഉണ്ടാകാനുള്ള കാരണം..നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധ കോശങ്ങളുടെ അമിതമായ പ്രവർത്തനമാണ്.. നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിലെത്തുന്നു രോഗ കാരികളെയും അലർജിട്ടിക് തുരത്താൻ ആയിട്ട് നമ്മുടെ ശരീരം ആൻറി ബോഡികൾ ഉൽപാദിപ്പിക്കുന്നുണ്ട്.. നമ്മുടെ ശരീരത്തിലെ ഇത്തരത്തിലുള്ള ആൻറി ബോഡികൾ അതായത് അലർജി ക്കെതിരെ ഉണ്ടാകുന്ന ഈ ഇമ്യൂണോ ഗ്ലോബിൻസ് ഓവർ ആയിട്ട് ഉണ്ടാകുന്ന റിയാക്ഷൻ ആണ് നമുക്ക് ചൊറിച്ചിൽ ഉണ്ടാകാനുള്ള കാരണം..