ടെൻഷൻ ഉള്ളവർക്ക് ശരീരം തളർച്ച.. തലപെരുപ്പ് ഉണ്ടാകാൻ കാരണമെന്താണ്… ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം… വിശദമായി അറിയുക…

പലരും ക്ലിനിക്കിൽ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് അല്പം പോലും ടെൻഷൻ നേരിടാൻ പറ്റില്ല.. അൽപ്പം ടെൻഷൻ വന്നാലോ തല പെരുപ്പ് അനുഭവപ്പെടും.. തലകറക്കം അനുഭവപ്പെടും.. ശരീരമാകെ തളരുന്നത് പോലെ തോന്നി.. ടെൻഷൻ വന്നുകഴിഞ്ഞാൽ അല്പം കിടക്കണം എന്ന് തോന്നുന്നു.. പിന്നെ ഒരു കാര്യം ശ്രദ്ധിക്കാൻ സാധിക്കില്ല.. ഓഫീസിൽ ആണെങ്കിലും വീട്ടിലാണെങ്കിലും എൻറെ അവസ്ഥ ഇതാണ്.. എന്നെ എൻറെ ബോസ് വഴക്ക് പറഞ്ഞാൽ പിന്നെ എൻറെ ഓഫീസിൽ ഇരിക്കാൻ എനിക്ക് പറ്റില്ല..

എങ്ങനെയും വീട്ടിൽ വന്ന് അല്പം കിടന്നാൽ മതി എന്ന് തോന്നിപ്പോകും.. സ്ത്രീകളെയും പുരുഷന്മാരെയും യും വയസ്സായ ആളുകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.. ഇത്തരത്തിൽ ടെൻഷൻ കൊണ്ട് അവരുടെ ശരീരത്തിനുണ്ടാകുന്ന അമിത ക്ഷീണം.. മറ്റു ചിലർക്ക് ഇത് ആയിരിക്കും ഇല്ല പ്രശ്നം.. ചിലർ ക്ലിനിക്കിൽ വന്നു പറയും ഡോക്ടറെ എനിക്ക് തല ഭയങ്കരമായി പെരുക്കുന്നു.. ഇന്നലെ ടെൻഷൻ കാരണം എനിക്ക് ഉറങ്ങാൻ പറ്റില്ല.. എനിക്ക് ബിപി കൂടിയിട്ടുണ്ടോ എന്ന സംശയം ഉണ്ട്.. നമ്മൾ ബിപി പരിശോധിക്കുമ്പോൾ നോർമൽ ആയിരിക്കും പക്ഷേ അവർ ബിപി കൂടിയ എല്ലാ ലക്ഷണങ്ങളും അവർ കാണിക്കും.. തല പെരുപ്പ്.. തല കറക്കം..

ഓക്കാനം.. ഭയങ്കര അസ്വസ്ഥത.. ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം കാണും.. ഇത്തരത്തിൽ ടെൻഷൻ വരുന്നവർക്ക് ശാരീരികമായും മാനസികമായും ഉണ്ടാക്കുന്ന ചേഞ്ച് കൊണ്ട് ഞാൻ ഈ പറയുന്ന പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്.. പലർക്കും ഇത്തരത്തിൽ ടെൻഷൻ വന്നു കഴിഞ്ഞാൽ കുറച്ച് സമയം കിടന്നാലോ.. ഒരു ഉറക്കം കഴിഞ്ഞാൽ അവരുടെ ഒരു ക്ഷീണവും തലവേദന, തലപെരുപ്പ് എല്ലാം കുറയും.. എന്നാൽ മറ്റു ചിലർക്ക് ഇത്തരത്തിൽ ക്ഷീണം കൊണ്ട് ശരീരത്തിൽ ഒരു തളർച്ച വന്നു കഴിഞ്ഞാൽ ഒരുപക്ഷേ രണ്ട് ദിവസമായി അല്ലെങ്കിൽ ഒരാഴ്ചയോ ഇതുകൊണ്ട് ഉള്ള ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കും…