ഏമ്പക്കം ഉണ്ടാകുന്നത് എങ്ങനെ… ഇത് ഉണ്ടാകാൻ കാരണമെന്താണ്… എങ്ങനെ ഇത് പരിഹരിക്കാം… വിശദമായി അറിയുക…

വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ഉള്ള ഒരു ഏമ്പക്കം നിറഞ്ഞ ഒരു സംതൃപ്തിയുടെ ഭാഗമായിട്ടാണ് പലരും കരുതിപ്പോരുന്നത്.. സാധാരണ ഭക്ഷണം കഴിച്ചതിനുശേഷം അല്ലെങ്കിൽ ഇടയ്ക്ക് എപ്പോഴെങ്കിലും വരുന്ന ഏമ്പക്കം സാധാരണ നമ്മുടെ അലോസരപ്പെടുത്താൻ ഇല്ല.. എന്നാൽ എപ്പോഴും ഏമ്പക്കം വരുന്ന ഒരാളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ… പലർക്കും ശരീരത്തിൽ ഉണ്ടാകുന്ന പല അസുഖങ്ങളുടെ ഭാഗമായിട്ട് ചിലർക്ക് ഒരു പക്ഷേ ജോലി ചെയ്യുന്നതിനിടയിൽ പോലും ഏമ്പക്കം കാണാറുണ്ട്..

ചിലർക്ക് വൈകുന്നേരം അതായത് കൃത്യമായ ഒരു സമയം ആകുമ്പോൾ വിട്ടുമാറാതെ ഏമ്പക്കം വരുന്നത് വേണം.. ഒരുപക്ഷേ വീട്ടുകാരോ ഓഫീസിൽ കൂടെ ജോലി ചെയ്യുന്നവരെ ഇതിൻറെ പേരിൽ അവരെ കളിയാക്കാറുണ്ട്.. ഇത്തരത്തിൽ വിട്ടുമാറാത്ത ഏമ്പക്കം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റിലുമുണ്ട്.. എന്താണ് ഈ ഏമ്പക്കം എന്നും.. ഇതെങ്ങനെ നമുക്ക് വരുന്നു എന്നും.. ഇത് എങ്ങനെ നമുക്ക് നിയന്ത്രിച്ചുനിർത്താൻ എന്നും ഞാൻ വിശദീകരിക്കാം.. നമ്മുടെ വയറിൻറെ മേൽഭാഗത്ത് അതായത് ആമാശയത്തിലും അന്നനാളത്തിലും കുടുങ്ങി ഇരിക്കുന്ന വായു..

വായുവിലൂടെ പുറത്തേക്ക് പോകുന്ന ഒരു അവസ്ഥ ആണ് നമ്മൾ ഏമ്പക്കം എന്നു പറയുന്നത്… ഫോഴ്സ് ആയിട്ട് വായു പുറത്തേക്കു വരുന്ന സമയത്ത് നമ്മുടെ തൊണ്ടയിൽ ശബ്ദമുണ്ടാക്കുന്ന ഈ സ്വര പേടകം ഉണ്ട്.. ഇതിൽ ഉണ്ടാക്കുന്ന മസിൽ ഉണ്ടാകുന്ന വൈബ്രേഷൻ ആണ് ഏമ്പക്കത്തിന് ഒപ്പം നമ്മൾ ശബ്ദമായി കേൾക്കുന്നുണ്ട്.. ഏമ്പക്കം ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഏറ്റവും കോമൺ ആയ കാരണം എന്ന് പറയുന്നത് നമ്മൾ സാധാരണ ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണത്തോടൊപ്പം ധാരാളം വായു ഉള്ളിലേക്ക് എത്തിക്കഴിഞ്ഞാൽ ഇത് പലപ്പോഴും ഭക്ഷണം കഴിച്ചശേഷം ഇത് പുറത്തേക്ക് പോകാറുണ്ട്.. ഇതാണ് സാധാരണയായി എമ്പക്കം എന്ന് പറയുന്നത്…