മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്… പക്ഷേ ഇത് നമ്മുടെ ശരീരത്തിന് അപകടം ആകുന്നത് എങ്ങനെ… വിശദമായി അറിയുക…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് മുട്ട.. വെജിറ്റേറിയൻ ആണെങ്കിൽ പോലും ഇടയ്ക്കെങ്കിലും ആളുകൾ മുട്ട കഴിക്കാറുണ്ട്.. മുട്ടയുടെ പ്രത്യേകത എന്തെന്നാൽ കുറഞ്ഞ ചെലവിൽ നമുക്ക് ന്യൂട്രീഷ്യൻ നമ്മുടെ ശരീരത്തിൽ നൽകാൻ സാധിക്കുന്ന ഒരു ഭക്ഷണമാണ്.. അതുകൊണ്ടുതന്നെ 10 മാസം ആയ കുട്ടികൾ മുതൽ വയസ്സായവർ വരെ മുട്ട പതിവായി കഴിക്കണം അവർക്ക് കൊടുക്കണം എന്ന് പറയുന്നത്. മുട്ടയുടെ പ്രത്യേകത എന്തെന്നാൽ നമുക്ക് നമ്മുടെ ശരീരത്തിന് അതായത് നമ്മുടെ ശരീരത്തിന് കൂടുതൽ വലിച്ചെടുക്കാൻ സാധിക്കുന്ന പ്രോട്ടീൻ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്..

കൂടാതെ മറ്റ് ന്യൂട്രിയൻസ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പലർക്കും ഒരുപാട് സംശയം ഉള്ള ഒരു കാര്യമാണ് മുട്ടയിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ടോ എന്ന്.. കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ഇത് കഴിക്കാമോ എന്ന്.. ഹൃദ്രോഗമുള്ളവർ കഴിക്കാമോ.. അതുപോലെ ഒരു ദിവസം എത്ര മുട്ട കഴിക്കാം.. ഇത്തരത്തിലുള്ള സംശയങ്ങൾ ഒരുപാട് പേർക്ക് ഉണ്ട്.

മുട്ടയ്ക്ക് അകത്ത് രണ്ട് ഭാഗങ്ങളുണ്ട്. മുട്ടയുടെ മഞ്ഞയും മുട്ടയുടെ വെള്ളയും.. മുട്ടയുടെ വെള്ള എന്ന് പറയുന്നത് ആൽബമിൻ എന്ന് വിളിക്കുന്ന ശുദ്ധമായ പ്രോട്ടീൻ ആണ്.. നമ്മുടെ ശരീരത്തിൽ നമ്മുടെ മസിൽ ഉണ്ടാകുന്നതിനും അതേപോലെ തന്നെ നമ്മുടെ ഗ്രോ ത്തിനും രോഗപ്രതിരോധശേഷിയും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്.. കൊച്ചു കുട്ടികൾക്ക് വരെ പെട്ടെന്ന് ദഹിക്കുന്ന ഒരു പ്രോട്ടീനാണ് ആൽബമിൻ എന്ന് പറയുന്നത്. ഒരു മുട്ടയ്ക്ക് അകത്ത് ഏകദേശം 2.5 മുതൽ 3.5 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്…