നമ്മുടെ നഖങ്ങൾ നോക്കി ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ സാധിക്കും… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

നമ്മുടെ മുഖം മനസ്സിൻറെ കണ്ണാടിയാണ് എന്ന് പറയും പോലെ.. നമ്മുടെ നഖങ്ങൾ ആരോഗ്യത്തിന് കണ്ണാടികളാണ് എന്ന് നമുക്ക് ഒരുപരിധിവരെ പറയേണ്ടിവരും.. പലപ്പോഴും നിങ്ങളെന്തെങ്കിലും അസുഖത്തിന് ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർമാർ നിങ്ങളുടെ നഖം പിടിച്ച് പരിശോധിക്കുന്നത് ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും കാരണം നഖം നോക്കി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ പല രോഗങ്ങളുടെയും അവസ്ഥ നമുക്ക് ഏകദേശം മനസ്സിലാക്കാൻ സാധിക്കും.. നഖങ്ങൾ എന്ന് പറയുന്നത് നമ്മുടെ വിരലുകളുടെ ഷേപ്പ് കൃത്യമായി കൊണ്ടുപോകുന്നതിനും..

മറ്റു മൃഗങ്ങൾക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനും.. അവരുടെ സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു കാര്യമാണ്. എന്നാൽ മറ്റു മൃഗങ്ങൾ ഉപയോഗിക്കുന്നതുപോലെ നമ്മുടെ നഖങ്ങൾക്ക് ഉപയോഗമില്ല.. കാരണം നമ്മുടെ ജീവിത രീതി വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ ഈ നഖങ്ങൾ മാറി രൂപഭേദം സംഭവിച്ച വളരെ ചെറിയ ഒരു ഭാഗമായിട്ട് നമ്മുടെ കൈവിരലുകളിൽ ഉണ്ട്.. നമ്മുടെ കൈവിരലുകളിലെ സംവേദനക്ഷമത ആരോഗ്യത്തോടെ കൊണ്ടുപോകുന്നതിന് നഖങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്..

നമ്മൾ സാധാരണ നഖങ്ങൾ എടുത്ത് നോക്കി കഴിഞ്ഞാൽ ഒരു ഭാഗത്ത് അപ്പുറത്തെ ഭാഗത്ത് നിഴലുകൾ കാണാൻ സാധിക്കും. നഖത്തിന് അടിയിലുള്ള രക്തക്കുഴലുകൾ അതായത് ആ ഭാഗത്ത് വളരെ റിച്ച് ആയിട്ടുള്ള രക്തക്കുഴലുകളുടെ ഒരു പാളി ഉണ്ട്.. ഈ ഭാഗത്തുള്ള നിറമാണ് നമുക്ക് നോക്കുമ്പോൾ നമുക്ക് പിങ്ക് നിറം ആയി തോന്നുന്നുണ്ട്.. കുഞ്ഞ് ജനിച്ചു മരിക്കുന്നതുവരെ നഖങ്ങൾ വളരും.. നമ്മുടെ കൈകളിലെ വിരലുകളുടെ നഖമാണ് കാൽവിരലുകൾ അപേക്ഷിച്ച് കൂടുതൽ വളരുന്നത്..

കൈവിരലുകളുടെ നഖങ്ങൾ ഏകദേശം മൂന്നു മാസത്തിൽ മൂന്നു മുതൽ നാലു വരെ നീളം വെക്കും.. കാലിലെ നഖങ്ങൾ ഇത്ര വളരാറില്ല.. അതുകൊണ്ടാണ് കൈകളിലെ നഖങ്ങൾ നമുക്ക് ഇടയ്ക്കിടെ വെട്ടേണ്ട വരുന്നത്.. പ്രായം കൂടുന്നതനുസരിച്ച് നഖത്തിന് വളർച്ചയുടെ തോത് ക്രമേണ കുറഞ്ഞുവരും.. എന്നാൽ പോലും ഒരു മനുഷ്യൻ മരിച്ചാൽ പോലും അതിനുശേഷം രണ്ടു ദിവസം വരെ നമ്മുടെ നഖങ്ങൾക്ക് ചെറിയ വളർച്ച ഉണ്ടായിരിക്കും.. നമ്മുടെ ശരീരത്തിലെ ആരോഗ്യത്തിന് റിഫ്ലക്ഷൻ ഈ നഖത്തിൽ നമുക്ക് കാണാൻ സാധിക്കും…