ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് വേണ്ടി എന്തെല്ലാം ശ്രദ്ധിക്കണം… ശരീരത്തിൽ വിഷവസ്തുക്കൾ എത്തുന്നത് എങ്ങനെ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഒരുപാട് പേരെ സാധാരണ ഡോക്ടർമാരുടെ ചോദിക്കുന്ന ഒരു ചോദ്യമാണ്.. ഡോക്ടറെ നമ്മുടെ ശരീരത്തിൽ എത്തുന്ന വിഷപദാർത്ഥങ്ങളെ നമ്മുടെ ശരീരത്തിൽ നിന്നും എങ്ങനെ പുറന്തള്ളാൻ സാധിക്കും.. നമ്മുടെ രക്തത്തിന് എങ്ങനെ ശുചിയാക്കി നിർത്താൻ സാധിക്കും.. രക്തശുദ്ധീകരണത്തിന് വേണ്ടി നമ്മൾ എന്തെല്ലാം കഴിക്കണം.. പലരും ഇതിനു വേണ്ടി സോഷ്യൽ മീഡിയയിൽ കാണുന്ന പലതരം ഒറ്റമൂലികൾ പ്രയോഗിക്കാറുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയയിൽ നമ്മുടെ കരളിന് ശുദ്ധീകരിക്കുവാൻ വേണ്ടിയുള്ള പലതരം ടിപ്സുകൾ അതുപോലെ നമ്മുടെ വൃക്കകളെ ശുദ്ധീകരിക്കാനുള്ള ജ്യൂസ് എന്നൊക്കെ പറഞ്ഞു പലതും ഇറങ്ങാറുണ്ട്..

ഇതെല്ലാം വാങ്ങി ആൾക്കാർ സ്വയം കഴിക്കുന്നതിന് പുറകിലുള്ള കാരണവും നമ്മുടെ ശരീരത്തിലെ എങ്ങനെയും ശുചിയാക്കി നിർത്തണം എന്നുള്ളതാണ്.. ചിലർ പറയുന്നത് ശരീരത്തിന് ശുചിയാക്കി നിർത്തേണ്ട ആവശ്യമില്ല.. ശരീരത്തിൽ അങ്ങനെ വിഷപദാർത്ഥങ്ങൾ എത്തുന്നില്ല എന്നും.. എന്താണ് ഇതിൻറെ സത്യാവസ്ഥ എന്ന് ഞാൻ വിശദീകരിക്കാം.. നമ്മുടെ ശരീരത്തിലെ കോശങ്ങൾ പ്രവർത്തിക്കുന്നതിന് ഒരു സുരക്ഷിതമായ എൻവിറോൺമെൻറ് ആവശ്യമാണ്.. അതായത് ഒരു ചെടിക്ക് ജീവിക്കാൻ ശുദ്ധമായ ജലം അതേപോലെ അന്തരീക്ഷം..

ഓക്സിജൻ എന്നുള്ള വേണം എന്ന് പറയുമ്പോൾ തന്നെ.. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും നിലനിൽക്കുന്നതിന് നല്ല ഒരു അന്തരീക്ഷം വേണം.. അതായത് അനുകൂലമായ ഒരു പി എച്ച് വേണം.. അതിന് അനുകൂലമായ ശുദ്ധമായ ഓക്സിജൻ വേണം.. ശരീരത്തിലെ കോശങ്ങൾക്ക് നിലനിൽക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരിക്കണം.. എന്നാൽ നമ്മൾ കളി കഴിക്കുന്ന ചില ഭക്ഷണങ്ങളും.. അല്ലെങ്കിൽ നമ്മളുടെ ചില ജീവിത സാഹചര്യങ്ങളും.. അന്തരീക്ഷത്തിലുള്ള ചില മലിനീകരണ വസ്തുക്കളോ.. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അനാവശ്യമായ ഒരു സ്ട്രെസ്സ് സൃഷ്ടിക്കാറുണ്ട്..