എല്ലാം ദമ്പതികളും വിവാഹത്തിനു തയ്യാറെടുക്കുന്ന വരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ… വിവാഹജീവിതത്തിൽ ഫോർപ്ലേ യുടെ പങ്ക് എന്താണ്…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒരുപാടുപേർ എന്നോട് ചോദിച്ച ഒരു സംശയമാണ് ഡോക്ടറെ ഈ ഫോർപ്ലേ എന്നാൽ എന്താണ്.. പെട്ടെന്ന് ആളുകൾക്ക് ഈ ഒരു സംശയം വരാനുള്ള കാരണം രണ്ടാഴ്ച മുൻപ് ഇറങ്ങിയ ഒരു മലയാള ചിത്രത്തിലെ ഒരു സീൻ ആണ്.. ആ ചിത്രത്തിൽ നായിക നായകനോട് കിടപ്പറയിൽ വച്ച് ചോദിക്കുന്നുണ്ട് ചേട്ടാ എനിക്ക് ലൈംഗികബന്ധത്തിൽ ഭയങ്കര വേദന ഉണ്ട്.. അതുകൊണ്ട് ചേട്ടൻ ഫോർ പ്ലേ ചെയ്താൽ നന്നായിരുന്നു.. മലയാളികൾക്ക് ഇതോടുകൂടി ഈ വിഷയത്തിൽ സംശയം ആരംഭിച്ചു..

ഞാൻ ഈ വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചതല്ല എങ്കിൽപോലും ഇപ്പോൾ ചെയ്യാനുള്ള ഒരു കാരണം രണ്ട് ദിവസം മുൻപ് എനിക്ക് വന്ന ഒരു ഫോൺ കോൾ ആണ്.. ഈ മാസം അവസാനം വിവാഹം കഴിക്കാൻ പോകുന്നു 27 വയസ്സുള്ള ഒരു യുവാവ് എന്നോട് ചോദിച്ച ഒരു സംശയം ആണ്.. ഇദ്ദേഹത്തിൻറെ സംശയം എന്താണെന്ന് ഇവിടെ വിശദീകരിക്കാൻ പറ്റില്ല കാരണം അത്രത്തോളം അശ്ലീലവും ഒരു വികലവുമായ ഒരു ഭാഷയിൽ ആണ് എന്നോട് സംസാരിച്ചത്.. അതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി..

വിവരവും വിദ്യാഭ്യാസവും നല്ലൊരു ജോലിയും ഉള്ള ഒരു മലയാളി യുവാവിന് പോലും ഇന്ന് ലൈംഗിക ജീവിതത്തെക്കുറിച്ച് കൃത്യമായി ഒരു ധാരണ ഇല്ല.. പലപ്പോഴും ഒരു ലൈംഗിക ജീവിതത്തെ കുറിച്ചുള്ള അറിവ് സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് എവിടെ നിന്നാണ് എന്ന് അറിയാമോ.. 90 ശതമാനവും സുഹൃത്തുക്കളിൽ നിന്നും ഇപ്പോഴത്തെ യൂട്യൂബ് അല്ലെങ്കിൽ വാട്സാപ്പിലൂടെ വരുന്ന നീല ചിത്രങ്ങളിൽ നിന്നുമാണ്.. ഇതിൽ നിന്നും കിട്ടുന്ന അറിവുകൾ എന്താണ്..

ലൈംഗിക ബന്ധം എന്നാൽ ഉദ്ധരിച്ച ലൈംഗിക അവയവവും സ്ത്രീയുടെ ലൈംഗിക അവയവത്തിൽ പ്രവേശിച്ച ചെയ്യുന്ന ഒരു കർമ്മം എന്ന രീതിയിൽ ആണ്… പലപ്പോഴും അവർ കാണുന്ന ഒരു നീല ചിത്രങ്ങളിലും അതോടൊപ്പം സുഹൃത്തുക്കൾ അവരോട് പറഞ്ഞു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകളും സ്ത്രീയും പുരുഷനും ഇതിനെ സന്നദ്ധൻ ആകുന്നത് എങ്ങനെ എന്നതിനെപ്പറ്റി പറയാം.. യഥാർത്ഥത്തിൽ ലൈംഗികബന്ധത്തിനു മുമ്പ് സ്ത്രീക്കും പുരുഷനും മാനസികമായും ശാരീരികമായും ഇതിലേക്ക് തയ്യാറെടുക്കുന്ന ചില നിമിഷങ്ങൾ ആണ് നമ്മൾ ഫോർപ്ലേ അഥവാ രതിപൂർവ്വ കേളികൾ എന്ന് പറയുന്നത്…