അമിതവണ്ണമുള്ളവർക്ക് ഇത് കുറക്കാൻ സഹായിക്കുന്ന 10 മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു… എല്ലാവർക്കും ഉപകാരപ്പെടുന്ന ഇൻഫർമേഷൻ…

ശരീരത്തിൻറെ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വളരെ കോമൺ ആയി പറയുന്ന ഒരു പ്രശ്നമുണ്ട്.. എങ്ങനെയെങ്കിലും ഒരു അല്പം ഊർജ്ജം കത്തിച്ചു കളഞ്ഞ രണ്ട് കിലോ വരെ കുറച്ച് വരുമ്പോഴായിരിക്കും പുറത്തുപോയി അല്പം നല്ല ഭക്ഷണം കഴിക്കുന്നത്.. തൊട്ടു പുറകെ നമ്മുടെ ശരീരത്തിൻറെ ഭാരം കൂടുന്നതും കാണാം.. ഈ ഒരു പ്രശ്നം പരിഹരിക്കാൻ ആയിട്ട് എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല.. ദിവസവും വ്യായാമം ചെയ്യുന്നുണ്ട് പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങളിൽ വ്യായാമം ചെയ്യാൻ സാധിക്കാതെ വന്നാൽ വീണ്ടും അരക്കിലോ വരെ കൂടുന്നത് കാണാം.. ഈ ഒരു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ഡോക്ടറെ ഇന്ന് ഒരുപാട് പേർ ചോദിക്കുന്നുണ്ട്..

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബേസിക് ആയി അറിയേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഊർജ്ജം അതായത് ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്ര കലോറി ഊർജ്ജം എത്തുന്നു.. അതിനേക്കാൾ ഒരല്പം കൂടുതൽ നമ്മുടെ ശരീരത്തിൽ ഊർജ്ജം കത്തിച്ച് കളഞ്ഞാൽ മാത്രമേ നമ്മുടെ ശരീര ഭാരം കുറയുകയുള്ളൂ.. സാധാരണ ജോലി ചെയ്തു ജീവിക്കുന്ന ഒരു സാധാരണ പുരുഷൻറെ ശരീരത്തിൽ എനർജി ഉപയോഗം എന്ന് പറയുന്നത് ഒരു ദിവസം ഏകദേശം 1800 മുതൽ 2400 കലറി വരെ ഊർജ്ജമാണ് നമ്മൾ ചെലവഴിക്കുന്നത്..

അതേസമയം സ്ത്രീകളാണെങ്കിൽ ഒരു ദിവസം ഏകദേശം 1300 മുതൽ 1800 വരെ കാലറി വരെ ചിലവഴിക്കാൻ ഉണ്ട്.. അമിതവണ്ണമുള്ളവർക്ക് ശരീരഭാരം കുറയ്ക്കണം എങ്കിൽ ദിവസവും അവർ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും അവരുടെ ദൈനംദിന ഊർജ്ജ ഉപയോഗം അല്പം വർദ്ധിപ്പിച്ചാൽ മാത്രമേ അവരുടെ ശരീര ഭാരം ക്രമാതീതം ആയിട്ട് കുറഞ്ഞ വരികയുള്ളൂ..

ഇതിനുവേണ്ടി നമ്മുടെ നോർമൽ ആയിട്ടുള്ള നമ്മുടെ എനർജി മെറ്റബോളിസം എങ്ങനെ വർദ്ധിപ്പിക്കാനുള്ള 10 മാർഗ്ഗങ്ങൾ ഞാൻ വിശദീകരിക്കാം… ഞാനീ പറയുന്നത് എല്ലാവരും നിർബന്ധമായി അറിഞ്ഞിരിക്കണം.. സാധാരണഗതിയിൽ നമ്മുടെ ഒരു നോർമൽ ജീവിതം എങ്ങനെയാണ്… നമ്മുടെ കുട്ടിക്കാലത്തെ നന്നായി പഠിക്കുന്നു ആ സമയത്ത് കൂടുതൽ സ്പോർട്സ് കാര്യങ്ങളുണ്ടാവും അതുകഴിഞ്ഞ് ഒരു 20 വയസ്സ് കഴിയുമ്പോൾ പഠിച്ച സെറ്റിലായി ഒരു അവസ്ഥ ഉണ്ടാകും. 30 വയസ്സു കഴിഞ്ഞാൽ സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കുടുംബജീവിതത്തിൽ ഏർപ്പെടും…