വിറകടുപ്പിൽ മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കിട്ടുന്ന ഗുണങ്ങൾ എന്തെല്ലാം… എന്തുകൊണ്ടാണ് ഇവയ്ക്ക് രുചി കൂടുതൽ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

വിറകടുപ്പിൽ പാചകം ചെയ്ത ഭക്ഷണം അതും മൺചട്ടിയിൽ കൂടെ ആണെങ്കിലോ ഏറെ രുചികരം അല്ലേ.. നമ്മൾ മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാൾജിയ നിറഞ്ഞ ഓർമ്മകളിൽ ഒന്നാണ് ഇത്തരത്തിൽ പാകം ചെയ്തിട്ടുള്ള വിറകടുപ്പിൽ പാചകം ചെയ്ത് രുചികരമായ ഭക്ഷണം.. പലപ്പോഴും നമ്മൾ ടിവിയിൽ ഷോകളിൽ എല്ലാം കാണുമ്പോൾ തന്നെ വിറകടുപ്പിൽ പാചകം ചെയ്യുന്ന ടിവിയെ കുറിച്ച് വളരെ വിശദമായി പറയാറുണ്ട്.. പലപ്പോഴും നമ്മൾ കേരളത്തിലങ്ങോളമിങ്ങോളം യാത്രകൾ ചെയ്യുന്ന സമയത്ത് പല ഹോട്ടലുകളുടെയും മുന്നിൽ വിറകടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ.. മഞ്ചട്ടി യിൽ ഉണ്ടാക്കിയ ഭക്ഷണങ്ങൾ എന്നൊക്കെ ഉള്ള പല രീതിയിലുള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും..

ഇന്ന് പല ഹോട്ടലുകളിലും ചട്ടിച്ചോറ്.. മൺചട്ടി ബിരിയാണി പോലുള്ള പല ഭക്ഷണങ്ങൾ കിട്ടാറുണ്ട്.. എന്താണ് നമുക്ക് ഇത്തരത്തിൽ വിറകടുപ്പിൽ തയ്യാറാക്കിയ ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന അത്ഭുതകരമായ ഗുണങ്ങൾ എന്നും.. മൺചട്ടിയിൽ പാകം ചെയ്താൽ നമുക്ക് എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്നും ഞാൻ വിശദീകരിക്കാം… ആദ്യം തന്നെ ഭക്ഷണം പാചകം ചെയ്യുന്നത് എന്തിനു വേണ്ടിയാണ് എന്ന്.. നമ്മുടെ ചുറ്റും അവൈലബിൾ ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ അതേപടി ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ വയറിന് ഇല്ല..

ഉദാഹരണം ആയി പറഞ്ഞാൽ സെല്ലുലോസ്.. അല്ലെങ്കിൽ ഫൈബറുകൾ ദഹിപ്പിക്കാനും.. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പല ഭക്ഷണങ്ങളും ദഹിപ്പിക്കാൻ ഉള്ള ശേഷി നമ്മുടെ വയറിലെ ദഹനത്തിന് ഇല്ല.. ഇവ ദഹിപ്പിക്കണം എന്ന് ഉണ്ടെങ്കിൽ ഇവ നന്നായി വേവിക്കണം.. ഇവ വേവിക്കുമ്പോൾ സംഭവിക്കുന്നത് ഇതിൻറെ അകത്തുള്ള ഫൈബറുകൾ സോഫ്റ്റ് ആകും.. ഇതിൻറെ അകത്തുള്ള കാർബോഹൈഡ്രേറ്റുകൾ സോഫ്റ്റ് ആകും.. ഇത് നമ്മുടെ ആമാശയത്തിൽ ഉള്ള ദഹന രസങ്ങൾക്ക് പെട്ടെന്ന് ഇതിലേക്ക് ഇറങ്ങി പ്രവർത്തിക്കാനും ദഹിപ്പിക്കാനും സാധിക്കും…