മൂത്രത്തിൽ പത കാണുന്നതിൻ്റെ 10 രോഗലക്ഷണങ്ങൾ… ഇത് എങ്ങനെ പരിഹരിക്കാം… വിശദമായി അറിയുക..

ഏകദേശം ഒരു ഒന്നര വർഷങ്ങൾക്കു മുൻപ് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു.. മൂത്രമൊഴിക്കുമ്പോൾ അമിതമായി പത കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്നതിനെ കുറിച്ച്.. ഈ വീഡിയോ ഇറങ്ങിയതിനു ശേഷം എനിക്ക് ദിവസവും രണ്ടോ മൂന്നോ കോളുകൾ പതിവായി എനിക്ക് ഉണ്ടാകും.. ഡോക്ടറെ ഞാൻ മൂത്രമൊഴിക്കുമ്പോൾ അമിതമായി പദ കാണുകയാണ് ഇത് വൃക്ക രോഗത്തിൻറെ ലക്ഷണം ആണോ.. ഞാൻ ഏതു ഡോക്ടറെയാണ് കാണേണ്ടത്.. എന്നുള്ളതിനെ കുറിച്ച്… ഒരുപാട് പേർക്ക് ഇങ്ങനെ മൂത്രത്തിൽ പത കാണുന്നത് വൃക്കരോഗം ലക്ഷണം ആണോ എന്ന് ഒരു പേടി നിലവിലുണ്ട് എന്ന മനസ്സിലായി..

അതുകൊണ്ടുതന്നെ മൂത്രത്തിൽ പത കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിൻറെ തുടർച്ചയായി മൂത്രത്തിൽ പത കാണുമ്പോൾ ഏതുതരത്തിലുള്ള പദ ആണെന്ന് നമ്മൾ ശ്രദ്ധിക്കേണ്ട കണ്ടീഷൻ ആണോ എന്ന് നമ്മൾ എങ്ങനെ തിരിച്ചറിയാം എന്നും.. ഇത് നമുക്ക് വൃക്കരോഗം അല്ലാതെ തന്നെ പതിവായി നമുക്ക് മൂത്രത്തിൽ ഈ ആൽബുമിൻ പ്രോട്ടീൻ പോകുന്ന സാഹചര്യം ഏതെല്ലാം രീതിയിൽ ഉണ്ടാകുന്നു എന്നും ഞാൻ വിശദീകരിക്കാം… മൂത്രത്തിലൂടെ പത പോകുകയാണെങ്കിൽ ഉടൻതന്നെ അത് നമ്മുടെ രക്തത്തിൽ പ്രോട്ടീൻ പോകുകയാണെന്ന് അല്ലെങ്കിൽ വൃക്ക രോഗം ഉണ്ട് എന്നും അർത്ഥമില്ല.

മൂത്രമൊഴിക്കുമ്പോൾ അത് രക്തത്തിലൂടെ ആൽബമിൻ അല്ലെങ്കിൽ പ്രോട്ടീൻ പോകുകയാണെന്ന് എങ്ങനെ തിരിച്ചറിയാം എന്ന് വിശദീകരിക്കാൻ.. നിങ്ങൾക്ക് അറിയാം നമ്മുടെ രക്തത്തിൻറെ അളവ് എന്ന് പറയുന്നത് 4.5 മുതൽ 5.5 ലിറ്റർ ആണ്.. ബ്ലഡ് ഇത്രയും നിലനിർത്തുന്നതിന് പ്രധാന ഘടകം എന്ന് പറയുന്നത് രക്തത്തിലുള്ള പ്രോട്ടീൻ അളവാണ്. ഈ പ്രോട്ടീനാണ് നമ്മുടെ ശരീരത്തിലുള്ള രക്തകോശങ്ങൾ ഉത്പാദിപ്പിക്കുന്നതിനും എവിടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മസിലുകൾ എല്ലുകൾ സ്ട്രോങ്ങ് ആയി ഇരിക്കുവാൻ എല്ലാം സഹായിക്കുന്നത് ഈ പ്രോട്ടീൻ ആണ്.. പ്രോട്ടീൻ സാധാരണ രണ്ട് തരത്തിലുണ്ട്..

ആൽബമിൻ എന്ന് പറയുന്ന ഭാഗവും ഉണ്ട് ഗ്ലോബിൻ എന്ന് ഭാഗങ്ങളുണ്ട്. നിങ്ങൾ കേട്ടിട്ടുണ്ടാവും മുട്ടയുടെ വെള്ളക്കരു എന്ന് പറയുന്നത് ആൽബമിൻ ആണ്.. ഇതേ ആൽബം തന്നെ നമ്മുടെ രക്തത്തിലും ഉണ്ട്.. 50 മുതൽ 60 ശതമാനം വരെ യുള്ള പ്രോട്ടീൻ എന്ന് പറയുന്നത് ആൽബമിൻ ആണ്.. നമ്മുടെ വൃക്കകളാണ് നമ്മുടെ രക്തത്തെ ശുദ്ധീകരിക്കുന്ന എന്ന് നിങ്ങൾക്കറിയാം…