രാത്രിയിൽ ഒരു ഉറക്കം കഴിഞ്ഞാൽ പിന്നീട് ഉറങ്ങാൻ പറ്റാത്തത് കാരണങ്ങൾ… ഇത് ഒരു രോഗാവസ്ഥ ആണോ… ഇതെങ്ങനെ പരിഹരിക്കാം… വിശദമായി അറിയുക..

രാത്രി ഉറങ്ങി കഴിഞ്ഞാൽ സുഖമായി ഉറങ്ങു പക്ഷേ ഒരു മൂന്നു മണിക്ക് ഉണർന്നാൽ പിന്നെ ഉറക്കം ലഭിക്കില്ല.. പിന്നീട് തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയെങ്കിലും നേരം വെളുക്കും വരെ സമയം ചിലവഴിക്കും.. രാവിലെ എഴുന്നേറ്റാൽ ഭയങ്കര ഉറക്ക ക്ഷീണം ആയിരിക്കും.. നമ്മൾ എത്ര നേരത്തെ കിടന്നാൽ പോലും രാവിലെ ഒരു ഉറപ്പ് ക്ഷീണം കാണും.. ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം കാണില്ല.. മുമ്പ് കാലത്ത് ഒരു 60 വയസ്സിനു ശേഷമുള്ള പ്രത്യേകിച്ച് വയസ്സായ അവരിൽ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടിരുന്ന ഒരു അവസ്ഥ ആണെങ്കിൽ ഇപ്പോൾ ഇത് ഏകദേശം ഒരു ഇരുപത്തിയഞ്ച് വയസ്സ് കഴിഞ്ഞാ യുവാക്കളും യുവതികളും ഈ പ്രശ്നം കാണുന്നു..

പലപ്പോഴും ഒരുപാട് ടെൻഷൻ കാരണം ആയിരിക്കും അവർ ക്ഷീണവും കൊണ്ടായിരിക്കും അവർ പോയി കിടക്കുക.. പക്ഷേ അത് കഴിയുമ്പോൾ ഒരു 3 മണി മുതൽ 4 മണി ആകുമ്പോൾ ഇവർ ഉണർന്നു കഴിഞ്ഞാൽ പിന്നീട് അവർക്ക് ഉറക്കം ഉണ്ടാവില്ല.. പലപ്പോഴും ശരിയായ ഉറക്കം ലഭിക്കാത്തത് കൊണ്ട് രാവിലെ എണീക്കുമ്പോൾ തല പെരുപ്പ്.. തലവേദന പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. രാവിലെ വീണ്ടും അവർ തിരക്കേറിയ ജോലിയിൽ നല്ല ഉന്മേഷ ത്തോടുകൂടി പ്രവേശിക്കാനും പറ്റില്ല.

ചിലർക്ക് വല്ലപ്പോഴും മാത്രമാണ് ഈ ഒരു പ്രശ്നം അനുഭവപ്പെടുന്നത് എങ്കിൽ പലർക്കും ഇത് വിട്ടുമാറാത്ത ഒരു പ്രശ്നം ആയി മാറുന്നതും കാണാം.. ഇതൊരു രോഗമാണോ എന്ന് അറിയില്ല ഇതിന് ഡോക്ടറെ കാണണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻ എങ്ങനെ ഇത് പലപ്പോഴും ഒരു ഉറക്കക്കുറവിന് ഭാഗമാണെന്നും ഇത് ഒരു രോഗാ വസ്ഥയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത പലരുമുണ്ട്.. ഉറക്കക്കുറവ് എന്ന അവസ്ഥയുടെ ഒരു വകഭേദം ടെർമിനൽ ഇൻസോമ്നിയ എന്ന് വിളിക്കുന്ന ഒരു അവസ്ഥയാണിത്..

ഇതുണ്ടാക്കാൻ കാരണങ്ങൾ എന്തെല്ലാമാണെന്ന് ഞാൻ വിശദീകരിക്കാം.. ഏറ്റവും പ്രധാനപ്പെട്ടത് പലപ്പോഴും അമിതമായി ടെൻഷനും വിഷമങ്ങളും കൊണ്ട് കിടക്കുമ്പോൾ നമ്മൾ ആദ്യം ഒന്ന് ഉറങ്ങും.. പലപ്പോഴും ഒരു ഉറക്കം കഴിഞ്ഞാൽ ഒന്ന് കണ്ണ് തുറന്നു കഴിഞ്ഞാൽ വീണ്ടും നമുക്ക് ഉറക്കം വരില്ല.. പലപ്പോഴും നമ്മുടെ ഉപബോധമനസ്സ് പുലർച്ചെ എണീക്കുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ മനസ്സിലിട്ട് ആലോചിക്കുന്നത്…