എന്താണ് ESR… സന്ധിവേദനയും ESR തമ്മിലുള്ള ബന്ധമെന്ത്… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ എല്ലാവരും ശ്രദ്ധിക്കുക…

എന്താണ് ഇ എസ് ആർ… പലരും ശരീരത്തിൽ ഉണ്ടാകുന്ന പല വേദനകൾക്കും ഡോക്ടറെ കാണാൻ പോകുന്നത് തന്നെ സ്വയം ലാബിൽ പോയി ഇ എസ് ആർ പരിശോധിച്ചിട്ട് ആയിരിക്കും.. ഇ എസ് അർ അല്പം കൂടി കഴിഞ്ഞാൽ അത് ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണെന്നും അത് ട്രീറ്റ് ചെയ്യേണ്ടതാണെന്നും ജനങ്ങൾക്ക് അറിയാം.. എന്താണ് ഇഎസ്ആർ എന്നും പലർക്കും ശരീരത്തിൽ ഉണ്ടാകുന്ന പല വേദനകൾക്കും പ്രത്യേകിച്ച് സന്ധികൾക്ക് ഉണ്ടാകുന്ന വേദനകൾക്ക് ഇ എസ് ആർ തമ്മിലുള്ള ബന്ധം എന്താണെന്നും ഇതെങ്ങനെ കുറച്ചു നിർത്താനും ഞാൻ വിശദീകരിക്കാം..

ഇ എസ് ആർ എന്നാൽ നമ്മുടെ ശരീരത്തിൽ രക്തത്തിലെ ചുവന്ന രക്താണുക്കളെ നമ്മൾ ഒരു ഗ്ലാസ് ട്യൂബിൽ എടുത്തു വെച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ കൊണ്ട് അവ എത്രത്തോളം താഴേക്ക് അടിയും എന്ന് നോക്കിയിട്ട് ആ വാല്യൂ esr വാല്യൂ എന്ന് പറയുന്നത്.. അതായത് നമ്മൾ ഒരു ഗ്ലാസ് മോര് എടുത്ത് നന്നായി കലക്കീട്ടുണ്ട് വെറുതെ അത് അവിടെ വെക്കും ഒരു മണിക്കൂർ കഴിഞ്ഞ് അത് എത്രത്തോളം താഴേക്ക് അടിയും എന്ന് നിങ്ങൾക്ക് അറിയാം..

ഇതേപോലെ നമ്മുടെ രക്തത്തിലെ ഒരു കട്ടിപിടിച്ച പോകാതിരിക്കാനുള്ള ഒരു സൊല്യൂഷൻ ചേർത്തിട്ട് ഒരു ഗ്ലാസ് ട്യൂബിന് കത്ത് ഒഴിച്ചിട്ട് ഇത് അനക്കാതെ വെച്ചു കഴിഞ്ഞാൽ നമ്മുടെ രക്തത്തിൽ ഉള്ള ചുവന്ന രക്താണുക്കൾ എത്രത്തോളം താഴേക്ക് പോകും എന്ന് ഉള്ളതിനെ ജസ്റ്റ് കാൽക്കുലേറ്റ് ചെയ്തു ഉള്ള വാല്യൂ ആണിത്.. ഏത് ലാബിലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ടെസ്റ്റ് ആണിത്.. അതുകൊണ്ടുതന്നെ ചെറിയ സ്ഥലങ്ങളിൽ പോലും ഇന്ന് 20 രൂപ മുതൽ 30 രൂപ വരെ ഇന്ന് ഈ എസ് ആർ വാല്യു നമുക്ക് ടെസ്റ്റ് ചെയ്യാം…