കറുകപ്പട്ട ശരീരത്തിലെ ഷുഗർ കുറയ്ക്കാനായി എങ്ങനെ പ്രവർത്തിക്കുന്നു… ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഈ ഇൻഫർമേഷൻ എല്ലാവരും അറിഞ്ഞിരിക്കുക…

ഒരുപാടുപേർ എന്നോട് പലപ്പോഴായി ചോദിച്ച ഒരു സംശയം ആണ് കറുകപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ നമ്മുടെ പ്രമേഹ രോഗം കുറയുമോ… രക്തത്തിലെ ഷുഗർ ലെവൽ കൺട്രോൾ വരുമോ… അമിത വണ്ണം കുറയുമോ എന്നെല്ലാം.. യൂട്യൂബിൽ കാണുന്ന അമിതവണ്ണം കുറയ്ക്കാനുള്ള പല ഒറ്റമൂലി കളിൽ കറുകപ്പട്ട ഒരു പ്രധാന ഇൻഗ്രീഡിയൻസ് ആണ്.. പലരും കറുകപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതു മൂലം ശരീരഭാരം കുറയുന്നത് ആയിട്ട് അതേപോലെ ഷുഗർ ലെവൽ കുറയുന്നത് ആയിട്ടും നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരിക്കാം..

കറുകപ്പട്ട പതിവായി നമ്മൾ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം എന്ന് ഞാൻ വിശദീകരിക്കാം.. കറുകപ്പട്ട യിൽ ഒരു രാസപദാർത്ഥം അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ശരീരത്തിൽ ഇൻസുലിൻ മെറ്റബോളിസം കറക്റ്റ് ചെയ്യാൻ ഉള്ള കഴിവുണ്ട്.. ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുക.. നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ആണ് നമ്മുടെ ശരീരത്തിലെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഷുഗർ ലെവൽ ദഹിപ്പിക്കുന്നതിന് ഇതിനെ ഊർജ്ജമായി തിരിച്ചു തരുന്നതും..

സാധാരണ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് നമ്മുടെ രക്തത്തിലേക്ക് വലിച്ചെടുക്കുക പെടുമ്പോൾ രക്തത്തിലെ ഷുഗർ അളവ് അല്പം കൂടുന്നു.. ഉടൻ തന്നെ നമ്മുടെ തലച്ചോറ് പാൻക്രിയാസ് നിർദ്ദേശം കൊടുത്ത ഇൻസുലിൻ കൂടുതലായി ഉത്പാദിപ്പിക്കും.. നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ അപ്പോൾ തന്നെ അതിന് ദഹിപ്പിക്കുന്ന ഒരു ഊർജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫംഗ്ഷൻ നടത്തുന്നത്..

എന്നാൽ പ്രമേഹരോഗികളുടെ യും പ്രമേഹരോഗ സാധ്യത ഉള്ള ആളുകളുടെയും ഒരു കുഴപ്പം എന്തെന്നാൽ അവരുടെ ശരീരത്തിൽ ഇത്തരം ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരീരത്തിൽ ഉള്ള ഷുഗർ നേ കണ്ട് തിരിച്ചറിഞ്ഞ ബൈൻഡ് ചെയ്യാൻ ഉള്ള കഴിവ് നഷ്ടപ്പെടുന്നു.. അങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുക നമ്മുടെ രക്തത്തിൽ ആവശ്യത്തിൽ ഇൻസുലിൻ ഉണ്ടെങ്കിൽ പോലും രക്തം നമ്മൾ പരിശോധിക്കുമ്പോൾ sugar level ഉയർന്നുതന്നെ നിൽക്കും…