എന്താണ് ഡസ്റ്റ് അലർജി… ഇത് ഉണ്ടാകാൻ കാരണമെന്താണ്… ഇതെങ്ങനെ പരിഹരിക്കാം… ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

വിട്ടുമാറാത്ത രോഗങ്ങൾ ചിലർക്ക് തുമ്മൽ ജലദോഷം വിട്ടു മാറുന്നില്ല.. ചിലർക്ക് ചുമ ആയിരിക്കാം അതുമല്ലെങ്കിൽ ശ്വാസംമുട്ടൽ ആയിരിക്കാം.. ഇത്തരം പ്രശ്നങ്ങളുമായി നിങ്ങൾ ഡോക്ടറെ കാണുമ്പോൾ ഡോക്ടർ മരുന്നു തരുന്നു നിങ്ങളുടെ രോഗം കുറയുന്നു.. എന്നാൽ വീട്ടിൽ വന്ന് ഒരാഴ്ച കഴിയുമ്പോൾ ഇത് രോഗവുമായി നിങ്ങൾ ഡോക്ടറെ സമീപിക്കുക യാണ്.. ഡോക്ടർ നിങ്ങളെ പരിശോധിച്ച് കഴിഞ്ഞ് പറയുകയാണ് നിങ്ങൾക്ക് ഡസ്റ്റ് അലർജി ആണ്. അതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കണം എന്ന് പറയുന്നു..

ഇത് ചുമയ്ക്ക് ജലദോഷത്തിന് മാത്രമല്ല വിട്ടുമാറാത്ത ആസ്തമ രോഗത്തിനും നമ്മുടെ സ്കിന്നിൽ വരുന്ന വിട്ടുമാറാത്ത ചൊറിച്ചിൽ പല ഭാഗങ്ങളിലും ചൊറിഞ്ഞാൽ ചുവപ്പു നിറത്തിൽ തടിച്ച വരുന്ന ഒരു അവസ്ഥ ഇതിനെല്ലാം തന്നെ ഡസ്റ്റ് അലർജി ഒരു പ്രധാന പ്രശ്നമായി ഡോക്ടർമാർ പറയാറുണ്ട്.. പലപ്പോഴും ഡോക്ടർമാർ ഡസ്റ്റ് അലർജി എന്ന് പറയുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ പൊടിയുടെ ഇടയിൽ പോകുന്നില്ലല്ലോ.. ഞാൻ പൊടി ഉണ്ടാക്കുന്ന ഈ അവസ്ഥയിൽ അല്ലെന്നു ജീവിക്കുന്നത് എനിക്ക് പിന്നെ എങ്ങനെയാണ് എനിക്ക് ഡസ്റ്റ് അലർജി ഉണ്ടാകുന്നത് എന്ന്..

ചിലർ കേരളത്തിൽ ജീവിക്കുമ്പോൾ അവർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാൽ അവർ അമേരിക്കയിൽ അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ പോകുമ്പോൾ അവർക്ക് ഭയങ്കര അലർജി ഉണ്ടാവും.. ചിലർക്ക് നേരെ തിരിച്ച് ഉണ്ടാകും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും ഒരു കുഴപ്പവും ഉണ്ടാവില്ല പക്ഷേ തിരിച്ചു കേരളത്തിൽ എത്തിക്കഴിഞ്ഞാൽ ഭയങ്കര തുമ്മൽ അല്ലെങ്കിൽ വിട്ടുമാറാത്ത ശ്വാസംമുട്ടൽ അല്ലെങ്കിൽ സ്കിൻ അലർജി പോലുള്ള ഉണ്ടാകും..

ഡസ്റ്റ് അലർജി എന്ന് പറഞ്ഞാൽ പൊടി നേരിട്ട് നമ്മുടെ മൂക്കിലോ വായിലോ പോയിട്ട് ഉണ്ടാകുന്ന അലർജി എന്നാണ് പലരും വിചാരിക്കുന്നത് എന്നാൽ അതല്ല വാസ്തവം.. പൊടിയിലും നനവുള്ള അന്തരീക്ഷ ങ്ങളും ജീവിക്കുന്ന ഒരിനം ജീവികൾ അതായത് നമുക്ക് കണ്ണിന് കാണാൻ പറ്റാത്ത ഒരു ഇനം പ്രാണികൾ ആണ് ഇവ. ഇവ പലപ്പോഴും നമ്മുടെ ചിലന്തികളുടെ സാദൃശ്യമുള്ള ജീവികളാണ്…