തലമുടിയുടെ ഘടന അനുസരിച്ച് വേണം അതിനെ ശ്രദ്ധിക്കാൻ… തലമുടിയിൽ ഇത്തരം ഷേപ്പ് ഉണ്ടാകാൻ കാരണം എന്താണ്… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക…

സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യേകിച്ച് ചെറുപ്പക്കാരിലും വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് മുടി പെട്ടെന്ന് പൊട്ടിപ്പോവുക അല്ലെങ്കിൽ മുടിയുടെ അറ്റം നമ്മൾ മുടി നീട്ടി വളർത്തുബോൾ മുടിയുടെ അറ്റം പൊട്ടുന്നത്.. പലപ്പോഴും മുടി ചീകുമ്പോൾ അല്ലെങ്കിൽ തോർത്തും പോൾ എല്ലാം തന്നെ മുടി ഊരി പോകുന്ന ഒരു സിറ്റുവേഷൻ.. അകാരണമായ മുടികൊഴിച്ചിൽ.. മുടിയുടെ ഉള്ള് കുറഞ്ഞുവരുന്നു.. നമ്മൾ നോക്കുമ്പോൾ തലയോട്ടി നേരിട്ട് കാണാൻ സാധിക്കുന്ന വിധത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നു.. പണ്ട് ഇത് നാൽപ്പത് വയസ്സുകഴിഞ്ഞ ആളുകളിലാണ് കാണുന്നതെങ്കിൽ ഇപ്പോൾ ഇത് ഒരു 15 വയസ്സു മുതൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് കണ്ടുവരുന്നു..

പലപ്പോഴും നിങ്ങളുടെ സുഹൃത്തുക്കൾ ഉപയോഗിക്കുന്ന പല ഹെയർ ട്രീറ്റ്മെൻറ് പ്ലാനുകൾ.. ഷാംപൂ പോലെ ഉള്ളവ നിങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ അവസ്ഥ വളരെ മോശമായി വരുന്നത് കണ്ടിട്ടുണ്ട്.. എന്തുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് വിശദീകരിക്കാം.. നമ്മുടെ മുടിയുടെ ഘടന ഓരോ ആൾക്കാർക്കും ഓരോ പോലെ ആയിരിക്കും.. ഇപ്പോൾ ഒരു വീട്ടിൽ തന്നെ നാല് പേർ ഉണ്ടെങ്കിൽ ചിലപ്പോൾ നാല് പേർക്കും നാല് തരത്തിലായിരിക്കും മുടിയുടെ ഘടന വരുന്നത്..

അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും മുടി ഏത് തരത്തിലാണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് അതിനുവേണ്ട രീതികൾ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് മുടി ആരോഗ്യത്തോടുകൂടി നിലനിർത്താൻ സാധിക്കുള്ളു.. നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും ഓരോരുത്തർക്കും ഓരോ തരത്തിലുള്ള മുടിയാണ്.. ചിലർക്ക് നീളൻ മുടി ആയിരിക്കും.. ചിലർക്ക് ചുരുണ്ട മുടിയിഴകളും ഉണ്ടാകും.. പലപ്പോഴും ഇത്തരം മുടിയിഴകൾ നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ പൊട്ടി പോകുകയോ കൊഴിഞ്ഞു പോകുകയും ചെയ്യുന്നു.. മുടിയുടെ ഷേപ്പ് അനുസരിച്ച് നമുക്ക് 4 രീതിയിൽ ഇതിനെ തിരിക്കാൻ സാധിക്കും.. ഒന്നാമത്തെ മുടി സ്ട്രൈറ്റ് മുടി.. ഇത് വളവുകൾ ഇല്ലാതെ നീളത്തിൽ തന്നെ മുടി വളരും..

രണ്ടാമത്തെ മുടി തിരമാലകളുടെ ഓളം പോലെയുള്ള ഹെയർ സ്റ്റൈൽ.. മൂന്നാമത്തെ ചുരുണ്ട മുടികൾ.. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന ചുരുണ്ട മുടിയുള്ള ആൾക്കാർ എല്ലാം തന്നെ ഈ മൂന്നാമത്തെ ഘടനയിൽ വരുന്ന ആൾക്കാരാണ്.. നാലാമത്തെ ആൾക്കാർ എതാർത്ഥ ചുരുണ്ടമുടി ഉള്ള ആളുകളാണ്.. ഇത്തരം ആൾക്കാർ നമുക്ക് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും..തലമുടി മുഴുവൻ ചുരുണ്ടു സ്പ്രിങ് പോലെയുള്ള അവസ്ഥയിൽ സ്ത്രീകളെയും പുരുഷൻമാരെയും കാണാൻ സാധിക്കും…