കാലുകളിൽ ഇടവിട്ടുണ്ടാകുന്ന വേദന ഹാർട്ട് അറ്റാക്കിന് കാരണം ആകുമോ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എനിക്ക് എറണാകുളത്തു നിന്നും ഒരു കോൾ ഉണ്ടായിരുന്നു.. ഏകദേശം ഒരു 60 വയസ്സ് പ്രായമുള്ള ഒരാളാണ് എന്നെ വിളിച്ചത്. അദ്ദേഹത്തിൻറെ ഒരു സംശയം എന്ന് പറയുന്നത് ഏകദേശം ഒരു ആറു മാസം മുൻപ് അദ്ദേഹം ചെയ്ത അദ്ദേഹത്തിന് വന്ന ഒരു രോഗവും അവർ ചെയ്ത ചികിത്സാ രീതി ശരിയാണോ എന്നാണ് സംശയം.. അദ്ദേഹത്തിന് കാലിൻറെ വണ്ണ ക്ക് ഒരു വേദന ഉണ്ടായി. അദ്ദേഹം എവിടെയെങ്കിലും നടക്കുമ്പോൾ സ്റ്റെപ്പ് കയറുമ്പോൾ അസഹ്യമായ വേദനയും കുറച്ചു നീരും ഉണ്ടായി.. അദ്ദേഹം നടക്കുന്നത് നിർത്തി കംപ്ലീറ്റ് ആയി റസ്റ്റ് ചെയ്താലും ഒരു 10 മിനിറ്റ് കൊണ്ട് ആ വേദന മാറും പക്ഷേ വീണ്ടും സ്ട്രെയിൻ ചെയ്താൽ ഈ അനുഭവം വീണ്ടും ഉണ്ടാകും. ഇദ്ദേഹം ആദ്യം കുറച്ചു ദിവസം എണ്ണ ഒക്കെ ഇട്ടു നോക്കി പിന്നീട് പെയിൻ കില്ലർ കഴിച്ചു നോക്കി മാറ്റമൊന്നുമില്ല.

അദ്ദേഹം ഒരു ഡോക്ടറെ പോയി കണ്ടു ആ ഡോക്ടർ പരിശോധിച്ചിട്ട് കാലിൻറെ ഞരമ്പിൽ രക്തക്കുഴലിൽ ഉണ്ടായിട്ടുള്ള ഒരു ബ്ലോക്ക് ആണെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞാ അതിനുള്ള മരുന്ന് കൊടുക്കുകയുണ്ടായി. അതിൻറെ ഒപ്പം ആ ഡോക്ടർ ആ ഹോസ്പിറ്റലിന് കാർഡിയോളജിസ്റ്റ് കൂടി ഒന്ന് കാണിക്കാൻ പറഞ്ഞു.. കാർഡിയോളജിസ്റ്റ് കണ്ടപ്പോൾ ഈ ലക്ഷണങ്ങളെല്ലാം കേട്ടപ്പോൾ അദ്ദേഹത്തോട് ഒരു ആൻജിയോഗ്രാം ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. ആൻജിയോഗ്രാം എന്ന് പറയുന്നത് നമ്മുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ ഇലേക്ക് ബ്ലോക്ക് ഉണ്ടോ എന്ന് തിരിച്ചറിയാൻ നടത്തുന്ന ടെസ്റ്റ് ആണ്..

ആൻജിയോഗ്രാം പരിശോധനയും അദ്ദേഹത്തിൻറെ ഹൃദയത്തിലെ രക്തക്കുഴലുകളെ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തുകയും അപ്പോൾതന്നെ അത് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും ചെയ്തു.. ഇദ്ദേഹത്തിൻറെ സംശയം തൻറെ കാലിലുള്ള ഈ വേദന കണ്ടിട്ട് ഡോക്ടർ എങ്ങനെയാണ് എനിക്ക് ഹൃദയത്തിന് കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത്.. അവർ ചെയ്ത ഈ ചികിത്സാ രീതി ശരിയാണോ എന്നുള്ളത് ആയിരുന്നു അദ്ദേഹത്തിൻറെ സംശയം..

അദ്ദേഹത്തിന് ഞാൻ ഈ വിഷയത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു എങ്കിൽ പോലും ഇത് ഒരുപാട് പേർക്ക് സമൂഹത്തിൽ അറിയേണ്ട ഒരു വിഷയമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇതിനെക്കുറിച്ച് ഞാൻ വിശദീകരിക്കുന്നത്.. നിങ്ങൾക്ക് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് വന്നിട്ട് ഉണ്ടായ പ്രശ്നങ്ങളാണ് നമുക്ക് ഹാർട്ട് അറ്റാക്ക് ലേക്ക് എത്തിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.