നിതംബ ഭാഗത്ത് കുരുക്കൾ ഉണ്ടാകാൻ കാരണമെന്താണ്… ഇവ വരാതിരിക്കാനും വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

സ്ത്രീകളിലും പുരുഷൻമാരിലും ശരീരത്തിൽ നിതംബ ഭാഗത്ത് അഥവാ ബട്ടക്സ് ഭാഗത്ത് കുരുക്കൾ ഉണ്ടാകുന്നത് പൊട്ടുന്നതും വേദന ഉണ്ടാകുന്നത് വളരെ കോമൺ ആയിട്ടുള്ള ഒരു കണ്ടീഷൻ ആണ്.. ശരീരത്തിൻറെ പലഭാഗത്ത് കഴുത്തിലും മുതുകിലും തുടയിലും എല്ലാം തന്നെ കുരുക്കൾ വരാറുണ്ടെങ്കിലും അതിനേക്കാൾ നിതംബ ഭാഗത്ത് കുരുക്കൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെ കൂടുതലാണ്.. ഇത് പലരും ഈ ഭാഗമായതുകൊണ്ട് തന്നെ ഡോക്ടറെ കാണാൻ മടിച്ചിട്ട് ഇത് സ്വയം പൊട്ടിച് കളയാൻ ശ്രമിക്കുകയും ആ ഭാഗത്ത് കൂടുതൽ നീർക്കെട്ട് ഉണ്ടാകുകയും കൂടുതൽ പഴുപ്പ് നിറഞ്ഞ അവസാനം ഒരു ഡോക്ടറെ കണ്ട് കീറി കളയേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്..

എന്തുകൊണ്ടാണ് ഈ ഒരു നിതംബ ഭാഗത്ത് കുരുക്കൾ ഉണ്ടാകുന്നത് എന്നും ഇതിനെ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്നും.. ഇങ്ങനെ കുരുക്കൾ വരാതെ നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ സാധിക്കുമെന്നും ഞാൻ വിശദീകരിക്കാം.. സാധാരണഗതിയിൽ നമ്മുടെ ശരീരത്തിൽ രോമങ്ങൾ വരുന്ന ചെറിയ ഗ്ലാൻസ് ഉണ്ട്. ഈ രോമങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഭാഗത്ത് ഉണ്ടാകുന്ന ചെറിയ ബാക്റ്റീരിയൽ ഇൻഫെക്ഷൻ സ് ആണ് സാധാരണ ഗതിയിൽ നമ്മൾ വിളിക്കുന്ന ഈ ചെറിയ കുരുക്കൾ.

ശരീരത്തിലെ ഏത് ഭാഗത്ത് ഇത് വരാം എങ്കിൽ പോലും നിതംബ ഭാഗത്ത് കൂടുതൽ വരാനുള്ള സാധ്യത ഉണ്ട്. നമ്മുടെ ശരീരത്തിൽ വളരെ കോമൺ ആയിട്ട് വസിക്കുന്ന ചില ബാക്ടീരിയകൾ മടക്കു വശങ്ങളിൽ ജീവിക്കുന്ന ബാക്ടീരിയ ധാരാളമായി ജീവിക്കുന്നുണ്ട്. ഇവ സാധാരണ മനുഷ്യനെ അറ്റാക്ക് ചെയ്യാറില്ല. എന്നാൽ ഏതെങ്കിലും തരത്തിൽ സ്കിന്നിൽ ചെറിയ മുറിവുകൾ ഉണ്ടായാൽ ഇത് അപ്പോൾ തന്നെ അവിടെ അറ്റാക്ക് ചെയ്യും..