ബിപി ക്ക് എപ്പോൾ മുതലാണ് മരുന്ന് കഴിക്കേണ്ടത്… ഈ മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമോ… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

പൊതുവേ മലയാളികളിൽ കാണുന്ന ഒരു സ്വഭാവമുണ്ട് അവർ എന്തെങ്കിലുമൊരു ആവശ്യത്തിന് ഡോക്ടറെ കാണുമ്പോൾ ഡോക്ടർ പരിശോധിച്ച് നിങ്ങൾക്ക് ഉയർന്ന ബിപി ഉണ്ടെന്ന് പറഞ്ഞ ഇതിന് മരുന്ന് വേണം എന്ന് പറയുമ്പോൾ ശരി എന്നു പറഞ്ഞ് ഡോക്ടർ എഴുതിക്കൊടുക്കുന്ന മരുന്നും വാങ്ങി വീട്ടിലേക്ക് പോകും.. പക്ഷേ ഇവർ പൊതുവേ ഈ മരുന്ന് കഴിക്കില്ല. കാരണമെന്തെന്നാൽ ഒരു തവണ ബിപിക്ക് മരുന്ന് കഴിച്ചാൽ പിന്നെ ജീവിതകാലം ഈ മരുന്ന് ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നുള്ള ഒരു വിശ്വാസ കൊണ്ട് ഇവർ ബിപിക്ക് മരുന്ന് കഴിക്കില്ല.

ഭക്ഷണത്തിൽ ഒന്നു ശ്രദ്ധിക്കാം ഡയറ്റ് തുടങ്ങാം.. എക്സസൈസ് തുടങ്ങാം എന്നൊക്കെ കരുതി പോകും പക്ഷേ രണ്ടുദിവസം കഴിയുമ്പോൾ ഈ ബിപിയുടെ കാര്യം അവർ മറന്നുപോകുന്നു വീണ്ടും ഇതിൻറെ അവസ്ഥ പഴയ ലെവൽ ആകുന്നു. പലപ്പോഴും ഇത്തരം സാഹചര്യത്തിൽ വളരെ ഉയർന്ന ബിപി കോംപ്ലിക്കേഷൻ ആയിട്ട് ഡോക്ടറെ കാണുമ്പോൾ മാത്രമാണ് പണ്ട് ഒരു ഡോക്ടർ പരിശോധിച്ച് ബി പി ക്ക് മരുന്ന് കഴിക്കാൻ പറഞ്ഞിരുന്നു എന്നാൽ തുടർച്ചയായി കഴിച്ചിരുന്നില്ല.. തുടർച്ചയായി കഴിക്കേണ്ടി വരും എന്നുള്ള ഭയങ്കരൻ ആണ് ഇങ്ങനെ ചെയ്തത്..

എന്ന് പലരും ഡോക്ടർമാരോട് പറയുന്നത് കേൾക്കാം. എന്നാൽ ആ ഒരു സാഹചര്യം ആകുമ്പോഴേക്കും ഈ ബിപി കാരണം അവരുടെ ശരീരത്തിൽ പല കോംപ്ലിക്കേഷൻ കളും ഉണ്ടാവുകയും ബിപിക്ക് പല രോഗങ്ങളും ഒരേപോലെ മരുന്ന് കഴിക്കേണ്ട ഒരു അവസ്ഥ വരികയും ചെയ്യും. മലയാളികളിൽ പൊതുവെ കാണുന്ന ഈയൊരു സ്വഭാവം ബി പി യുടെ കാര്യത്തിൽ മാത്രമല്ല കേട്ടോ.. പ്രമേഹ രോഗത്തിനു മരുന്നു കഴിക്കണം എന്ന് പറഞ്ഞാലും.. ഉയർന്ന കൊളസ്ട്രോൾ ലെവൽ മരുന്നു കഴിക്കണം എന്ന് പറഞ്ഞാലും..

ഇവർ ഈയൊരു രീതിതന്നെ ഫോളോ ചെയ്യാറുണ്ട്.. അതുകൊണ്ട് ഒരാളുടെ നോർമൽ ആയ രക്തസമ്മർദ്ദം എത്രയാണ് എന്നും ഇത് ഏത് ലെവൽ വരെ നമുക്ക് മരുന്നില്ലാതെ ഭക്ഷണത്തിലും ജീവിതശൈലിയിലും കൂടെ മുന്നോട്ടു കൊണ്ടുപോകാം എന്നും ഏത് ലെവൽ ഇന്ന് മുകളിലാണെങ്കിൽ നിങ്ങൾക്ക് നിർബന്ധമായും ഒരു ഡോക്ടർ പറയുന്നത് അനുസരിച്ച് മരുന്നുകൾ തുടരണമെന്നും ഞാൻ വിശദീകരിക്കാം…