ടോൺസിൽ സ്റ്റോൺ എങ്ങനെ നിയന്ത്രിക്കാം… ഇത് ഉണ്ടാകാനുള്ള കാരണം എന്താണ്.. ഇത് എങ്ങനെ പരിഹരിക്കാം…

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ചെറുപ്പകാലം ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചുമയ്ക്കുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ തൊണ്ടയിൽ നിന്നും ചെറിയ അരിമണിയുടെ ഷേപ്പിൽ അല്ലെങ്കിൽ വലിപ്പത്തിൽ ഉള്ള ചെറിയ വസ്തുക്കൾ പുറത്തേക്ക് വരുന്നത്. ഇത് ചിലപ്പോൾ ചുമയ്ക്കുമ്പോൾ പുറത്തേക്ക് വരും.. നമ്മൾ കയ്യിലെടുത്തു നോക്കി കഴിഞ്ഞാൽ ചെറിയ അരിമണിയുടെ ഷേപ്പ് ആയിരിക്കും. ഇതോടൊപ്പം തന്നെ ഇല്ല അമർത്തുമ്പോൾ അരിമാവ് പോലെ ഇരിക്കുകയും ചെയ്യും ഒപ്പം വല്ലാതെ ദുർഗന്ധം ആയിരിക്കും..

ഇന്നത്തെ തലമുറയിൽ ഒരുപാട് പേരിൽ കാണുന്ന ഒരു പ്രശ്നമാണിത്. പലപ്പോഴും തൊണ്ടയിൽനിന്ന് ഇളകി വരുന്ന ഈ വെളുത്ത വസ്തുക്കൾ നമ്മുടെ തൊണ്ടയിലെ ഇൻഫെക്ഷൻ കൊണ്ട് ഉണ്ടാകുന്ന പ്രശ്നം ആണോ അല്ലെങ്കിൽ നമ്മുടെ വായയുടെ ഉള്ളിൽ പല്ലിൽ നിന്നാണ് അല്ലെങ്കിൽ മോണയിൽ നിന്നാണ് വരുന്നത് എന്ന് പലർക്കും അറിയില്ല. ഇത് എന്ത് രോഗം ആണ് എന്ന് അറിയില്ല.. ഏത് ഡോക്ടറെ കാണണം എന്ന് കൺഫ്യൂഷൻ വരെ ഉണ്ടാകും.. പലപ്പോഴും ഇതിൻറെ പ്രശ്നം എന്താണെന്ന് വച്ചാൽ നമ്മൾ വായയുടെ ഉള്ളിലേക്ക് ടോർച്ചടിച്ചു നോക്കി കഴിഞ്ഞാൽ നമ്മുടെ ടോൺസിൽ ചുറ്റും ചെറിയ അരിമണി പോലെ ഇവ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കാണും..

ഏറ്റവുമധികം പ്രശ്നം ഇവയ്ക്ക് ഉണ്ടാകുന്നത് വായുടെ ഉള്ളിൽ നിന്നുള്ള ദുർഗന്ധം ആണ്. അസഹ്യമായ വായ്നാറ്റം പലപ്പോഴും ഈ അരിമണി പോലുള്ളവ തൊണ്ടയിൽനിന്ന് ഇത് പോയിക്കഴിഞ്ഞാൽ അല്പം കുറയുന്നതുപോലെ തോന്നുന്നു പക്ഷേ ഇത് വീണ്ടും ഉണ്ടാകുമ്പോൾ ഈ മണം അസഹ്യമായി വരും.. എന്തുകൊണ്ടാണ് ഉണ്ടാകുന്നത്… നമ്മുടെ തൊണ്ടയിൽ നമ്മുടെ തൊണ്ടക്കുഴി യുടെ ഇരുവശങ്ങളിലായി രണ്ടു ചെറിയ അവയവങ്ങളെ ആണ് നമ്മൾ ടോൺസിൽ എന്നു പറയുന്നത്.

നമ്മുടെ വായിൽ ഉള്ളിലേക്ക് പോകുന്ന വസ്തുക്കളിൽ ഒരു ചെക്ക് പോയിൻറ് ആയി വർക്ക് ചെയ്യുന്ന അതായത് നമ്മുടെ ശരീരത്തിൽ ഒരു ഇൻഫെക്ഷൻ ഉണ്ടാകാതെ തടയുന്ന സഹായിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആയുധമാണ് ടോൺസിലുകൾ.. ഈ ടോൺസിലുകളുടെ ഉള്ളിൽ ചെറിയ കുഴികൾ രൂപപ്പെട്ടാൽ പലപ്പോഴും ഇതിന് വല്ല ഇൻഫെക്ഷൻ വന്ന വലിപ്പം വച്ചാലോ ഇതിൽ ചെറിയ സ്പേസുകൾ രൂപപ്പെട്ടു എന്ന് വരും…

Leave a Reply

Your email address will not be published. Required fields are marked *