മറവിയും മറവി രോഗവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം ആണ്… ഓർമശക്തി വർധിപ്പിക്കാൻ ഉള്ള ആഹാരരീതികൾ എന്തെല്ലാം…ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക…

പലരും ഡോക്ടർമാരെ കണ്ട് വളരെ കോമൺ ആയി പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ എനിക്ക് ഭയങ്കര ഓർമ്മ കുറവാണ്.. പലപ്പോഴും എനിക്ക് ഓഫീസിലെ ചില പ്രധാന കാര്യങ്ങൾ പലതും ഞാൻ വിട്ടു പോകുന്നുണ്ട്.. അതുപോലെതന്നെ കുട്ടികൾക്ക് പഠിത്തത്തിൽ ഓർമ്മക്കുറവ് ഉണ്ടാകുന്നു. അവർ നന്നായി പഠിക്കും എങ്കിലും അവർക്ക് ചിലപ്പോൾ ചില സമയത്ത് പരീക്ഷക്ക് നല്ലപോലെ പെർഫോം ചെയ്യാൻ പറ്റുന്നില്ല. ഇത് കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും കോമൺ ആയിട്ട് അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ്.. എന്തുകൊണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്നും.. നമുക്ക് ഈ പ്രശ്നത്തിന് എങ്ങനെ ഓവർകം ചെയ്യാൻ എന്നും ഞാൻ വിശദീകരിക്കാം..

പലർക്കും ഓർമ്മക്കുറവ് അഥവാ മറവിക്ക് ഡോക്ടറെ പോയി കാണുമ്പോൾ ഇവർ ഭയപ്പെടുന്നത് മറവിരോഗം അഥവാ അൽഷിമേഴ്സ് രോഗത്തിന് ആണ്. എന്നാൽ മറവി രോഗവും സാധാരണ ആൾക്കാർക്ക് ഉണ്ടാകുന്ന മറവിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞാൻ ഒരു ചെറിയ ഉദാഹരണത്തിലൂടെ നിങ്ങൾക്ക് വിശദീകരിച്ചു തരാ.. നിങ്ങളുടെ കാറിൻറെ താക്കോൽ വഴിയിലെവിടെയോ വച്ച് നിങ്ങൾക്ക് അത് മറന്നു പോയി.. നിങ്ങളുടെ കൈയിൽ താക്കോൽ ഉണ്ടായിരുന്നു എന്നും അത് എവിടെവെച്ചു എന്ന് ഓർമ്മയില്ല എന്നും ആണ് സാധാരണ ആൾക്കാർക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ഒരു പ്രശ്നം.

എന്നാൽ മറവിരോഗം എന്ന് പറയുന്നത് നിങ്ങളുടെ കയ്യിൽ എന്തോ ഉണ്ടായിരുന്നു അത് എന്താണെന്ന് പോലും നിങ്ങൾക്ക് ഓർമ്മയില്ല. ഇതാണ് സാധാരണ മറവിരോഗം എന്ന് പറയുന്ന ഒരു അവസ്ഥ.. സാധാരണ രണ്ട് കാരണങ്ങൾ കൊണ്ട് ആൾക്കാർക്ക് പലതും ഓർത്തെടുക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകുന്നു.. ഒന്നാമത്തേത് നമ്മുടെ തലച്ചോറിൻറെ കോശങ്ങൾക്ക് നന്നായി പെർഫോം ചെയ്യണം എന്നുണ്ടെങ്കിൽ അതിന് വേണ്ടത്ര ഊർജം ആവശ്യമാണ്.. അഥവാ എനർജി ആവശ്യമാണ് ഓക്സിജൻ ആവശ്യമാണ്. ഇവ രണ്ടും ആവശ്യത്തിന് സപ്ലൈ ഇല്ലാത്ത ഒരു സാഹചര്യമുണ്ടായാൽ തലച്ചോറിന് കോശങ്ങൾക്ക് മറവി അഥവാ പോലുള്ള ബുദ്ധിമുട്ടുകൾ വരാം…