കൂടുതൽ ഇടയ്ക്കിടയ്ക്ക് ടെൻഷനും പേടിയും ഉള്ള ആളുകൾക്ക് പിടിപെടാൻ സാധ്യതയുള്ള 10 രോഗങ്ങൾ… ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക…

ജീവിതത്തിൽ പല സാഹചര്യങ്ങളിലും ലും പലതരത്തിലുള്ള സ്ട്രസ്സ്.. ടെൻഷൻ.. മാനസികപിരിമുറുക്കം.. ഭയം.. ഇത് പലരീതിയിൽ അനുഭവിച്ചിട്ടുള്ള ആളുകളാണ് നമ്മളിൽ പലരും… യഥാർത്ഥത്തിൽ ഈ ടെൻഷൻ അഥവാ പേടി എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ പ്രകൃതി കനിഞ്ഞ് നൽകിയിട്ടുള്ള ഒരു പ്രതിരോധ കവചം ആണ് അതായത് നമ്മൾ ഏതെങ്കിലും തരത്തിലുള്ള ഒരു അപകട സാഹചര്യത്തിൽ പെട്ടുപോയാൽ അവിടെനിന്നും ഉടനെ രക്ഷപ്പെടണമെങ്കിൽ നമ്മുടെ ശരീരത്തിൽ എന്തെല്ലാം സംഭവിക്കണം അതാണ് നമ്മൾക്ക് ടെൻഷൻ വരുന്ന സമയത്ത് സംഭവിക്കുന്നത്.

ഉദാഹരണത്തിന് നമ്മൾ ഒരു അപകടം ഫേസ് ചെയ്യുകയാണ് അതായത് ഒരു നായ നമ്മളെ കടിക്കാൻ വരികയാണ് അപ്പോൾ നമ്മുടെ തലച്ചോർ നമ്മുടെ ശരീരത്തിന് അപായ സിഗ്നൽ നൽകും ഇത് നമ്മുടെ ശരീരത്തിന് സ്ട്രെസ്സ് ഹോർമോൺ റിലീസ് ചെയ്യുന്നു. ഈ ഹോർമോണുകളുടെ പ്രവർത്തന ഫലമായി നമ്മുടെ ശരീരത്തിന് പലവിധ മാറ്റങ്ങൾ ഉണ്ടാകുന്നു അതായത് നമ്മുടെ ശരീരത്തിലെ പുറമേയുള്ള രക്തക്കുഴലുകൾ ചുരുങ്ങി ആന്തരിക അവയവങ്ങളിലേക്ക് കൂടുതൽ രക്തം ഓട്ടം ഉണ്ടായിരുന്നു..

നമ്മുടെ രക്തസമ്മർദം അല്പം ഉയർന്നു. ഹൃദയത്തിൻറെ താളമിടിപ്പ് വർദ്ധിക്കുന്നു. ശരീരത്തിലെ ആന്തരിക അവയവങ്ങളിലേക്ക് രക്തപ്രവാഹം നല്ലതുപോലെ നടക്കുന്നു. മാത്രമല്ല നമ്മുടെ കരൾ കൂടുതൽ ആയി പ്രവർത്തിച്ചു ഊർജ്ജം ഉൽപാദിപ്പിക്കുന്നു. നമ്മുടെ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിച്ച് നമ്മുടെ രക്തത്തിൽ കൂടുതൽ ഊർജ്ജം അതായത് പഞ്ചസാരയുടെ അളവ് ഉയർത്തി ഊർജം ഉൽപാദിപ്പിക്കുന്ന സഹായിക്കുന്നു. നമ്മുടെ ബ്രെയിൻ ഷാർപ്പ് ആവുന്നു നമ്മുടെ കണ്ണുകൾ കൂടുതൽ കാഴ്ച ശക്തി കൂടുന്നു. നമ്മുടെ കൈകളിലെയും കാലുകളിലെയും മസിലുകൾ വലിഞ്ഞു മുറുകി ഇട്ട് നമ്മുടെ ശരീരത്തിന് കൂടുതൽ ഊർജം നൽകും.

അതായത് ഒരു പ്രശ്നം മറികടക്കുന്നതിന് സ്വയം അറിയാതെ നമ്മുടെ ശരീരത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ ഈയൊരു അപകടകരമായ സാഹചര്യം ഇല്ലാതെ തന്നെ അമിതമായ ടെൻഷനും നമ്മുടെ ശരീരത്തിൽ ഏറ്റവും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതായത് നമ്മൾ കൂടുതൽ ടെൻഷൻ അനുഭവിക്കുമ്പോൾ അല്ലെങ്കിൽ നമുക്ക് അമിതമായ ഭയം ഇടയ്ക്കിടയ്ക്ക് ഉണ്ടായാൽ നമ്മുടെ ശരീരത്തിൽ ഈ ഒരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കും. ഇതുകൊണ്ട് നമുക്ക് പലവിധ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിൽ അമിതമായ ടെൻഷനും ഭയവും കൊണ്ട് നമുക്ക് ഉണ്ടാകാൻ സാധ്യതയുള്ള 10 തരം രോഗങ്ങളെക്കുറിച്ച് ഞാൻ ഇന്ന് ഇവിടെ വിശദീകരിക്കുന്നത്…