നമ്മുടെ ഒരു ദിവസം ആരോഗ്യകരമായി എങ്ങനെയാണ് തുടങ്ങേണ്ടത്… രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 10 പ്രധാനപ്പെട്ട കാര്യങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

രാവിലെ ഉന്മേഷത്തോടെ എഴുനെൽക്കുന്ന ആൾക്ക് ആ ദിവസം മുഴുവൻ ഊർജ്ജസ്വലമായി വിനിയോഗിക്കാൻ കഴിയും.. അതുകൊണ്ടുതന്നെ രാവിലെ രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യേണ്ട പലകാര്യങ്ങളെക്കുറിച്ചും പലയിടത്തു നിന്നും ലഭിക്കുന്ന ഇൻഫർമേഷൻ നമ്മുടെ സ്വന്തം ജീവിതത്തിൽ നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട്.. സോഷ്യൽ മീഡിയയിൽ രാവിലെ എഴുന്നേറ്റാൽ കഴിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ചും രാവിലെ എഴുന്നേറ്റാൽ ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് എല്ലാം വിശദമായി പറയുന്നത് കാണാം.. എന്നാൽ രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ നമ്മുടെ ഒരു ദിവസത്തെ ഉന്മെഷ ത്തെയും ഊർജ്ജത്തെയും ബാധിക്കുന്നവയാണ്.

ദിവസവും രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത 10 പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ വിശദീകരിക്കാം..ഇത് നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ അറിവുകൾ ഷെയർ ചെയ്തു നൽകുക. കാരണം ഇപ്പോഴത്തെ പുതുതലമുറ വരെ പതിവായി ചെയ്യുന്ന കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.. ഒന്നാമത്തെ കാര്യം ഓരോ ദിവസവും വ്യത്യസ്തമായ സമയങ്ങളിൽ ഉണരാതെ ഇരിക്കുക.. അതായത് ഒരു ദിവസം നിങ്ങൾ ഏഴുമണിക്ക് ഉണർന്നാൽ..

മറ്റു ദിവസം 6 മണിക്ക് ഉണരുന്നു.. എന്നാൽ ചില ദിവസങ്ങളിൽ എട്ടുമണിവരെ കിടന്നുറങ്ങുന്നത്.. ഇത്തരത്തിൽ ഒരു കൃത്യത ഇല്ലാത്ത രീതിയിൽ രാവിലെ ഉണരുന്ന ശീലം മാറ്റുക കാരണം നമ്മുടെ ശരീരത്തിന് ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട്.. നിങ്ങൾക്കറിയാം നമ്മൾ അലാറം വച്ചില്ലെങ്കിൽ പോലും രാവിലെ നമുക്ക് കൃത്യമായി ബോധം വരും. അതുപോലെതന്നെ എന്നും കൃത്യസമയത്ത് ടോയ്‌ലറ്റിൽ പോകണമെന്നുള്ള ഒരു തോന്നൽ വരാം.. അതുപോലെ നമുക്ക് എന്നും ഒരേ സമയത്ത് വിശപ്പ് ഫീൽ ചെയ്യും..

ഇതിനു കാരണം നമ്മുടെ ശരീരത്തിലുള്ള ബയോളജിക്കൽ ക്ലോക്ക് വർക്ക് ചെയ്യുന്നത് കൊണ്ടാണ്.. ഓരോ ദിവസവും നിങ്ങൾ വ്യത്യസ്തമായ സമയങ്ങളിലാണ് ഉണരുന്നത് എങ്കിൽ നിങ്ങളുടെ ശരീരത്തിനകത്തെ ഈ ബയോളജിക്കൽ ക്ലോക്ക് താളം തെറ്റുകയും നിങ്ങൾക്ക് ശരീരത്തിനകത്തെ അതിൻറെ തായ് പ്രശ്നങ്ങൾ കാണുകയും ചെയ്യാം ആം..

ഉദാഹരണത്തിന് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ.. അമിതമായുള്ള ക്ഷീണം.. ഉന്മേഷക്കുറവ് പോലുള്ള പ്രശ്നങ്ങൾ കണ്ടുവെന്നു വരാം.. അതുകൊണ്ടുതന്നെ എല്ലാ ദിവസവും രാവിലെ ചിട്ടയായി നിങ്ങൾ ജോലിക്ക് പോകുന്ന ദിവസം ആയിക്കോട്ടെ അവധിദിവസം ആയിക്കോട്ടെ ഒരേ ദിവസം തന്നെ ഉണരുവാൻ ശ്രദ്ധിക്കുക.. രണ്ടാമത്തെ കാര്യം നിങ്ങൾ അലാറം ഉപയോഗിക്കുന്ന രീതിയാണ്.. ഇന്ന് എല്ലാവരും മൊബൈൽ ഫോണിലാണ് അലാറം വെക്കുന്നത്…