മൈഗ്രേൻ തലവേദന എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം… ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

മൈഗ്രൈൻ എന്ന് വിളിക്കുന്ന തലവേദന ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപാട് പേരിൽ കണ്ടുവരുന്നുണ്ട്.. സാധാരണ പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് അതായത് സാധാരണ ഒരു പത്ത് പേര് നോക്കി കഴിഞ്ഞാൽ അതിൽ ഏഴുപേരും സ്ത്രീകളായിരിക്കും.. ഇത് മലയാളികൾ മാത്രമല്ല ലോകമെമ്പാടും മൈഗ്രേൻ തലവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളുണ്ട്. ഏകദേശം 10 കോടി ജനങ്ങൾ ലോകമെമ്പാടും ഈയൊരു മൈൻഡ് പ്രശ്നമുണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ്. ഇന്ത്യയിൽ കേരളത്തിൽ മൈഗ്രേൻ തലവേദന ഏറ്റവും കൂടുതൽ ഉള്ളത്.

അതായത് സാധാരണ ഗതിയിൽ നമ്മുടെ തലച്ചോറിൽ കൂടുതൽ സ്ട്രെയിൻ ചെയ്ത് ജീവിക്കുന്ന ആൾക്കാർക്ക് അമിതമായ മാനസിക പിരിമുറുക്കം ഉള്ള ആളുകൾക്ക് എല്ലാവർക്കും തന്നെ ഈ മൈഗ്രൻ വരാനുള്ള സാധ്യത ഏറെയാണ്.. കാരണം ഇത് ശരീരത്തിലെ ഹോർമോൺ കണക്ടഡ് ആയിട്ടുള്ള അതുകൊണ്ടാണ് സ്ത്രീകളിൽ പുരുഷൻമാരേക്കാൾ കൂടുതൽ ആയി കണ്ടുവരുന്നത്.. സാധാരണ ചെറുപ്പത്തിലെ കണ്ടുതുടങ്ങുന്ന ഈ ഒരു തലവേദന പല ഡോക്ടർമാരെയും മാറി മാറി കണ്ടു പലവിധം മരുന്നുകളും കഴിച്ച് ഏതിനും ആശ്വാസം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാർക്ക് നമുക്ക് ചുറ്റുമുള്ള മൈഗ്രെയിൻ രോഗികൾ ഒരുപാട് പേർ.

ഈ തലവേദനയ്ക്ക് ഒരു പ്രത്യേകത ഉണ്ട്.. നമ്മുടെ തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് അതായത് നമ്മുടെ മൂക്കിൻറെ ഇടത്തോ വലത്തോ വശത്ത് ആയിട്ടാണ് ഈ തലവേദന കണ്ടുവരുന്നത്. ചിലർക്ക് ഒരു തവണ വരുമ്പോൾ ഇത് ഇടതുവശത്ത് ആണെങ്കിൽ അടുത്ത തവണ മറ്റേ വശത്ത് ആയിരിക്കും കാണുന്നത്.. അതായത് കണ്ണിന് ചുറ്റും ആയിട്ട് കണ്ടുതുടങ്ങുന്ന ഈ വേദന ക്രമേണ ഇത് തലയുടെ ഭാഗത്തേക്ക് ഒരു സൈഡിലേക്ക് വന്ന പൂർണമായും വ്യാപിക്കുന്ന രീതിയിലേക്ക് ആണ് ഈ തലവേദനയുടെ ഒരു സ്വഭാവം കാണുന്നത്..

ചിലർക്ക് കാഴ്ചയിൽ ചെറിയ വ്യത്യാസം പോലെ കണ്ടുതുടങ്ങിയിട്ട് ക്രമേണ തലയിൽ ആരോ അടിക്കുന്നത് പോലെ എല്ലാം തോന്നാറുണ്ട്. ചിലർക്ക് ഇത് വന്നു കഴിഞ്ഞാൽ ഒരു നാലു മണിക്കൂർ കൊണ്ട് പോകും പക്ഷേ മറ്റു ചിലർക്ക് നാല് ദിവസം വരെ ഈ തലവേദന നീണ്ടു നിൽക്കാറുണ്ട്.. സാധാരണ ഈ തലവേദന തുടങ്ങുന്ന പ്രായം 12 മുതൽ 13 വയസ്സിനു മുകളിൽ കണ്ടു തുടങ്ങും…