നാളികേരം ചേർത്ത് ഭക്ഷണം കഴിക്കുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയാണ്… ഇത്തരം പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

നാളീകേരം അഥവാ തേങ്ങ പലരീതിയിൽ ഉപയോഗിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല.. നമ്മുടെ കേരളത്തിലാണെങ്കിലും വിദേശത്ത് ആണെങ്കിലും നാളികേരം ചേർത്തിട്ടുള്ള പലതരം കറികൾ ഒന്നില്ലെങ്കിൽ തേങ്ങ അരിഞ്ഞു ഇട്ടോ അല്ലെങ്കിൽ തേങ്ങ അരച്ചുചേർത്ത് അല്ലെങ്കിൽ തേങ്ങാപ്പാൽ എടുത്തിട്ടും.. ഇങ്ങനെ ഏതെങ്കിലും തരത്തിൽ നമ്മൾ തേങ്ങ ഉപയോഗിക്കുന്നുണ്ട്. കുറച്ചുകാലം മുൻപുവരെ നമ്മൾ തേങ്ങ ചേർത്തിട്ടുള്ള ഭക്ഷണം കഴിച്ചാൽ കൊളസ്ട്രോൾ കൂടും എന്ന് സാധ്യത ഉണ്ട് അതുകൊണ്ട് നമ്മൾ ഹാർട്ട് സംബന്ധമായ ഹൃദ്രോഗം ഉള്ളവർക്ക് ഇത്തരം തേങ്ങ ചേർത്തിട്ടുള്ള ഭക്ഷണങ്ങൾ നന്നായി കുറയ്ക്കുവാൻ ഒഴിവാക്കാൻ പറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ കൂടുതൽ പഠനങ്ങൾ വന്ന സമയത്ത് തേങ്ങ ആരോഗ്യപരമായി നമ്മുടെ ഭക്ഷണങ്ങളിൽ ഉപയോഗിക്കാമെന്നും വെളിച്ചെണ്ണ കുഴപ്പക്കാരനല്ല എന്നും നമുക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ പലർക്കും ഇപ്പോഴും തേങ്ങ ചേർത്തിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു വയറിനകത്ത് ഗ്യാസ് പോലുള്ള പ്രശ്നങ്ങളും പലതരത്തിലുള്ള സ്കിൻ പ്രശ്നങ്ങൾ വരുന്നതും ഇല്ലെങ്കിൽ എണ്ണ ഉപയോഗിച്ച് കൊണ്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉണ്ടാകുന്നതും കണ്ടിട്ടുണ്ട് ആയിരിക്കാം..

അതുകൊണ്ടുതന്നെ തേങ്ങ അല്ലെങ്കിൽ നാളികേരം നമ്മൾ എങ്ങനെ ആരോഗ്യകരമായി ഇട്ട് ഉപയോഗിക്കണം എന്നും അതേപോലെതന്നെ ഇത് ഏത് രീതിയിൽ ഉപയോഗിക്കുമ്പോഴാണ് ആരോഗ്യപ്രശ്നം ഉണ്ടാകുന്നത് എന്നും ഞാൻ വിശദീകരിക്കാം.. മലയാളികൾ ഈ ഇൻഫർമേഷൻ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.. തേങ്ങ ചേർത്തിട്ടുള്ള ഭക്ഷണങ്ങൾക്ക് നമ്മുടെ ശരീരത്തിൽ വളരെ എളുപ്പത്തിൽ ഊർജ്ജം ഉണ്ടാക്കുവാൻ ഉള്ള കഴിവുണ്ട്.. അതായത് ഒരു 100 ഗ്രാം തേങ്ങാപ്പാൽ ചേർത്ത് കഴിഞ്ഞാൽ ഏകദേശം 400 മുതൽ 500 കാലറി വരെ അതിൽ ഊർജ്ജം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തിരക്കേറിയ ജീവിതം ഉള്ളവർക്ക് വളരെ പെട്ടെന്ന് അവരുടെ ശരീരത്തിൽ ഊർജ്ജം പ്രദാനം ചെയ്യാനുള്ള കഴിവ് തേങ്ങയിൽ ഉണ്ട്..