എന്താണ് ബി എം ആർ… 40 വയസ്സു കഴിഞ്ഞ എല്ലാവരും ഈ ഇൻഫർമേഷൻ അറിഞ്ഞിരിക്കണം… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക…

ഒരു 45 വയസ്സ് കഴിഞ്ഞാൽ ഒരു ശരാശരി മലയാളിക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നാൽ നിങ്ങൾക്കറിയാം.. പ്രമേഹരോഗം ഉണ്ടാകും.. ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകും.. ബാക്കി ലിവർ പ്രശ്നങ്ങൾ.. ഹൃദ്രോഗ പ്രശ്നങ്ങൾ.. ഉയർന്ന രക്തസമ്മർദ്ദം.. യൂറിക്കാസിഡ് ലെവൽ ഉയരുന്നു.. വൃക്ക രോഗം ഉണ്ടാകുന്നു.. 50 വയസ്സുകഴിഞ്ഞ പുരുഷന്മാർ ആണെങ്കിൽ അവർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം വരുന്നു.. സ്ത്രീകളാണെങ്കിൽ അവർക്ക് യൂട്രസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു..

ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.. ഇത്തരത്തിൽ ഒരു 50 വയസ്സു കഴിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്നു കഴിക്കാത്ത മലയാളികൾ ഒന്നോ രണ്ടോ രോഗങ്ങൾക്ക് പോലും മരുന്നു കഴിക്കാത്ത മലയാളത്തിൽ ഇന്ന് കുറവാണ് എന്ന് തന്നെ പറയാൻ സാധിക്കും.. എന്തുകൊണ്ട് 25 30 വയസ്സിൽ കാണാത്ത ആരോഗ്യപ്രശ്നങ്ങൾ ഒരു 45 വയസ്സ് കഴിഞ്ഞാൽ ഉണ്ടാകുന്നു… ഇത് കേരളത്തിൽ ജീവിക്കുന്ന ആളുകളുടെ മാത്രം പ്രശ്നമല്ല.. ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരും എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങളിലേക്ക് അവരുടെ ശരീരം ചെന്നെത്തുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം..

നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് അതായത് നമ്മുടെ ആന്ധ്ര അവയവങ്ങളുടെ അതായത് ഹൃദയം തലച്ചോർ പോലുള്ളവയുടെ പ്രവർത്തനങ്ങൾക്കും നമുക്ക് ജോലി ചെയ്യുന്നതിന് ശരീരത്തിന് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജമാണ് നമ്മൾ ഭക്ഷണത്തിലൂടെ എത്തി ഊർജ്ജമായി മാറുന്നത്.. എത്രത്തോളം ഊർജ്ജം നമ്മുടെ ശരീരം ഉപയോഗിക്കുന്നു എന്നതിൽ കാൽക്കുലേറ്റ് ചെയ്യുന്നതാണ് ബി എം ആർ എന്നാണ് ഇതിനു പറയുന്നത്.. ബി എം ആർ എന്ന് പറഞ്ഞാൽ നമ്മൾ റസ്റ്റ് ചെയ്യുന്ന സമയത്ത് നമ്മൾ വിശ്രമിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് പ്രവർത്തിക്കാൻ അതായത് തലച്ചോറിന് ഹൃദയത്തിന് കരളിന് ഇവയെല്ലാം പ്രവർത്തിക്കുന്നതിന് എത്ര ഊർജ്ജ ആവശ്യമാണോ അതിനെയാണ് നമ്മൾ ബി എം ആർ എന്ന് പറയുന്നത്..

ചിലർക്ക് ഉയർന്ന ബി എം ആർ വാല്യു കാണും. ചിലർക്ക് ആവറേജ് ബി എം ആർ വാല്യു ആയിരിക്കും. ചിലർ കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ അവരുടെ ശരീരത്തിൽ അത് പെട്ടെന്ന് കാണും. അതുകൊണ്ട് പെട്ടെന്ന് വണ്ണം വെക്കും.. ചിലരെ നമ്മൾ കളിയാക്കി പറയാറുണ്ട് മെലിഞ്ഞിരിക്കുന്നു പക്ഷേ വണ്ണം ഉള്ള ആളുകൾ കഴിക്കുന്നതിന് ഇരട്ടി ഭക്ഷണം ഇവർ കഴിക്കാം.. പക്ഷേ ഇവർ വണ്ണം വയ്ക്കില്ല. ഉയർന്ന ബി എം ആർ വാല്യു ഉള്ളവർ കൂടുതൽ ഭക്ഷണം കഴിച്ചാലും അവ കൂടുതൽ ഊർജ്ജമായി മാറ്റുകയും വണ്ണം വെക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *