അമിത ഗ്യാസ് ശല്യമുണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ ഏതെല്ലാം… ഇത് വരാതിരിക്കാൻ എന്തൊക്കെ നമുക്ക് ചെയ്യാം… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

വയറിനകത്ത് ഗ്യാസ് ഉണ്ടാകാത്ത.. ഏമ്പക്കം കീഴ്വായു ഒരിക്കലെങ്കിലും ഉണ്ടാകാത്ത മനുഷ്യർ ഇല്ല എന്ന് തന്നെ പറയാം.. പലപ്പോഴും ഇത് വളരെ നോർമൽ ആണ് എന്ന് പറയണം.. എന്നാൽ ചിലരുടെ കാര്യമുണ്ട്.. എന്ത് കഴിച്ചാലും അവർക്ക് ഗ്യാസ് ആണ്… ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവർക്ക് കിടക്കാനും ഇരിക്കാനും പറ്റില്ല വയറിനകത്ത് എന്തോ ഉണ്ട് കയറുന്നതുപോലെ ഒരു കണ്ടീഷൻ ആണ്.. കക്കൂസിൽ പോയാൽ അൽപം ആശ്വാസം ലഭിക്കുമെങ്കിലും.. ഇവർക്ക് ഒരു കാര്യവും ചെയ്യാനുള്ള ഉന്മേഷം ഉണ്ടാവില്ല..

ജോലി ചെയ്യാൻ സാധിക്കില്ല.. വീട്ടിൽ സമാധാനം ഉണ്ടാവില്ല.. ഈ അവസ്ഥ തുടർച്ചയായി ഉണ്ടാകുമോ.. ഡോക്ടർമാരെ ഇതിനായി കാണുന്നു.. ഗ്യാസിന് ഗുളികകൾ കഴിക്കുമ്പോൾ അല്പം സമാധാനവും ലഭിക്കും എങ്കിലും വീണ്ടും കുറച്ചു ദിവസം കഴിയുമ്പോൾ പഴയ അവസ്ഥ തന്നെ ഉണ്ടാകുന്നു.. ഗ്യാസിനു മുമ്പ് കഴിച്ചിരുന്ന ഗുളിക ഫലം ഇപ്പോഴും അതേ തോതിൽ കഴിച്ചാലും ഗ്യാസ് കുറയുന്നില്ല..

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഗ്യാസ് ശല്യം ഉണ്ടാക്കുന്നത് എന്ന് വിശദീകരിക്കാം.. നമ്മൾ കഴിക്കുന്ന ചിലയിനം ഭക്ഷണങ്ങൾ.. നമ്മൾ കഴിക്കുന്ന ചില ഭക്ഷണരീതികളാണ് നമുക്ക് ഗ്യാസ് പ്രശ്നമുണ്ടാക്കുന്നത്… അതുകൊണ്ടുതന്നെ നമുക്ക് ഏറ്റവും കൂടുതൽ ഗ്യാസ് പ്രശ്നമുണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ… ഈ ഭക്ഷണങ്ങൾ നമുക്ക് ഗ്യാസ് ഉണ്ടാക്കാതെ എങ്ങനെ കഴിക്കാം എന്ന് ഞാൻ വിശദീകരിക്കാം… ഇൻഫർമേഷൻ എല്ലാവരും ശ്രദ്ധിക്കുക..

കാരണം പണ്ട് 50 വയസ്സ് കഴിഞ്ഞ നാളുകളിൽ കാണുന്ന ഈ ഒരു പ്രശ്നം ഇപ്പോൾ 20 വയസ്സ് ഉള്ള ആളുകൾക്കു പോലും ഏമ്പക്കവും വയറിനകത്തെ ഉരുണ്ട കയറുന്നത് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്ന ഒരുപാടുപേർ ഇന്ന് സമൂഹത്തിൽ ഉണ്ട്.. സാധാരണ വയറിനകത്ത് ഗ്യാസ് ഉണ്ടാകുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ്.. ഒന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ വെള്ളത്തോടൊപ്പം ധാരാളം ഗ്യാസ് നമ്മുടെ ശരീരത്തിനകത്ത് പോകുകയും ഇത് വയറിനകത്ത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു…

രണ്ടാമത്തെ കാരണം വയറിനകത്ത് തന്നെ വല്ലാതെ ഗ്യാസ് ഉണ്ടാകുന്നത്.. നമുക്കെല്ലാവർക്കും കഴിക്കുന്ന സമയത്ത് ഭക്ഷണം ദഹിക്കുന്നത് നാരുകളടങ്ങിയ ഫൈബർ ഭക്ഷണങ്ങൾ ദഹിപ്പിക്കുന്ന സമയത്ത് ധാരാളം ഗ്യാസ് ഉണ്ടാവാറുണ്ട്.. ഹൈഡ്രജൻ ആയിക്കോട്ടെ നൈട്രജൻ ആയിക്കോട്ടെ.. ഇത്തരം ഗ്യാസുകൾ ശരീരത്തിനകത്ത് ഉണ്ടാവുകയും അത് പുറത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്.. എന്നാൽ ചിലരിൽ ഇത് വളരെ അധികം ഉണ്ടായി എന്ന് വരാം..

അത്തരക്കാരിൽ ആണ് ഈ ഗ്യാസ് നമ്മുടെ കുടലിന് കത്ത് എവിടെയെങ്കിലും ഇരുന്ന് വല്ലാത്ത വേദനയും ഉരുണ്ട കയറലും തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്… സാധാരണഗതിയിൽ നമ്മുടെ വായയിലൂടെ ഗ്യാസ് ഉള്ളിലോട്ട് കയറുമ്പോൾ അതിനു മൂന്നു കാരണങ്ങളുണ്ട്… ഒന്നാമത്തേത്.. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നത്..നമ്മൾ സ്ട്രോ യിലൂടെ വെള്ളം കുടിക്കുന്ന സമയത്ത് ഗ്യാസ് ഉള്ളിലോട്ട് പോകുന്ന ഒരു രീതി.. പലപ്പോഴും ടിവി കണ്ട് സംസാരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തോടൊപ്പം ഗ്യാസ് അകത്തേക്ക് കയറുന്നു…