മലയാളികളുടെ ഭക്ഷണശീലത്തിലെ 5 പ്രധാന കുഴപ്പങ്ങൾ… മലയാളികളുടെ ഭക്ഷണം രീതിയെ കുറിച്ച് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക…

ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ പലപ്പോഴും ലോകത്തിനുതന്നെ കേരളം മാതൃക ആവാറുണ്ട്… നല്ല ആരോഗ്യ പ്രവർത്തകർ.. ഏറ്റവും ചിട്ടയായി ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്ന ഒരു സംസ്ഥാനം അതേപോലെ തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരോഗ്യകരമായ പ്രോഡക്ടുകൾ ചെലവഴിക്കപ്പെടുന്ന സംസ്ഥാനം ഇതെല്ലാം കേരളം തന്നെയാണ്.. എങ്കിൽപോലും ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം രോഗികൾ ഉള്ള സംസ്ഥാനം കേരളം തന്നെയാണ്.. നമ്മൾ പ്രമേഹത്തിന് നമ്പർവൺ ആണ് അതുപോലെ ഹൃദ്രോഗത്തിന് ഏറെ മുന്നിലാണ് അതുപോലെ ക്യാൻസർ രോഗം.. പല ജീവിതശൈലീ രോഗങ്ങൾക്കും നമ്മൾ മലയാളികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്..

എന്തുകൊണ്ടാണ് നമ്മൾ ഇത്രയധികം കരുതലുകൾ എടുത്തിട്ടും നമ്മൾ മലയാളികൾക്കിടയിൽ രോഗികൾ കൂടിവരുന്നത്.. എൻറെ അഭിപ്രായത്തിൽ അഞ്ചു തെറ്റായ ഭക്ഷണ ശീലങ്ങൾ ആണ് മലയാളികൾക്കിടയിൽ രോഗികൾ ഇത്രയധികം വർദ്ധിപ്പിക്കുന്നതിന് കാരണം.. ഈ ഇൻഫർമേഷൻ എല്ലാവരും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.. ഒന്നാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഭക്ഷണം കഴിക്കുക എന്ന് പറഞ്ഞാൽ അത് വയറുനിറയെ കഴിക്കുക എന്നുള്ളത് ഒരു ദുശീലമാണ്..

നിങ്ങൾക്കറിയാം നമ്മൾ എല്ലാവരും തന്നെ ഭക്ഷണം കഴിക്കുന്നത് വയറുനിറയെ കഴിക്കുന്നതാണ് സംതൃപ്തി എന്ന വിശ്വസിക്കാൻ ഉണ്ട്. പലപ്പോഴും നമ്മുടെ വീട്ടിൽ അമ്മയും അല്ലെങ്കിൽ കുടുംബക്കാർ ആരോ വയറുനിറയെ ഭക്ഷണം കഴിപ്പിക്കാൻ ആണ് നോക്കുന്നത്.. പലപ്പോഴും തമാശയായി പറയാറുണ്ട് അല്പം കൂടി ഭക്ഷണം കഴിക്കാൻ സ്ഥലം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു പഴം കൂടി കഴിക്കുമായിരുന്നു ഇത്തരത്തിൽ നമ്മുടെ ഭക്ഷണശീലത്തിൽ വയറുനിറയെ ഭക്ഷണം കഴിക്കുന്നതാണ് സംതൃപ്തി അതാണ് ആരോഗ്യം എന്ന ഒരുപക്ഷേ നമ്മുടെ ആരോ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു..

ഇതു തന്നെ നമ്മൾ നമ്മുടെ കുട്ടിക്കാലം മുതൽ തന്നെ ഫോളോ ചെയ്ത് വരുന്നു.. വയറുനിറയെ ഭക്ഷണം കഴിക്കുന്ന ശീലം നമ്മുടെ ശരീരത്തിലേക്ക് അമിതമായ ഊർജ്ജം ഒരുപക്ഷേ അത് ആരോഗ്യകരമായ ഭക്ഷണം ആയിരിക്കാം അത് ആണെങ്കിൽ പോലും അമിതമായ ആയിട്ടുള്ള ഭക്ഷണം നമ്മുടെ ഉള്ളിൽ എത്തിക്കഴിഞ്ഞാൽ ഇത് നമ്മുടെ ശരീരത്തിൽ കൂടുതൽ ഊർജ്ജം എത്തുന്നതിനും ഇത് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ഓവർ സ്ട്രെയിൻ ഉണ്ടാകുന്നതിന് കാരണമാകുന്നു…