ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രശങ്ക ഒരു രോഗാവസ്ഥ ആണോ… ഇത് 10തരം രോഗങ്ങൾക്കുള്ള സാധ്യത ആണ്… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്നുള്ള ഒരു തോന്നൽ.. മൂത്രമൊഴിക്കണമെന്ന് തോന്നിക്കഴിഞ്ഞാൽ പിടിച്ചുനിൽക്കാൻ പറ്റാത്ത ഒരു അവസ്ഥ.. പണ്ട് 60 വയസുകഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും കോമൺ ആയിട്ട് കണ്ടു വന്നിരുന്ന ഒരു അവസ്ഥ ആണെങ്കിൽ ഇപ്പോൾ ഇത് ചെറുപ്പക്കാരിലും മുപ്പത് വയസ് കഴിഞ്ഞാൽ സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്.. അതേപോലെതന്നെ ചില പുരുഷന്മാർക്ക് ആണെങ്കിൽ രാത്രി ആയി കഴിഞ്ഞാൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണം എന്നുള്ള തോന്നൽ വരാം.. രാത്രി ഉറങ്ങി കിടന്നാലും ഇവർ എണീറ്റ് മൂന്ന് തവണ എണീച്ച് മൂത്രമൊഴിക്കാൻ പോകും..

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകുന്നത് എന്ന് വിശദീകരിക്കാം.. ഇതിന് ഒരുപാട് കാരണങ്ങളുണ്ട്.. ഈ കാരണങ്ങളിൽ ഏതാണ് എന്ന് കണ്ടെത്തിയാൽ മാത്രമേ അവരുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കു.. സാധാരണ മൂത്രസഞ്ചി എന്ന് പറയുന്നത് മാംസപേശികൾ കൊണ്ട് ഉണ്ടാക്കിയ ഒരു അറ ആണ്.. ഇതിൻറെ ഒരു കപ്പാസിറ്റി എന്നുപറയുന്നത് ഏകദേശം 400 എംഎൽ മുതൽ 600ml വരെ മൂത്രം ഇതിൽ സംഭരിച്ച് വെക്കാൻ സാധിക്കും. സാധാരണഗതിയിൽ 8 മുതൽ 9 വരെ മൂത്രം പോകണം..

ആരോഗ്യമുള്ള ഒരാൾക്ക് ഒരു 8 മുതൽ 9 വരെ മൂത്രം പോകുന്നത് ആരോഗ്യകരമാണ് എന്നാൽ അതിൽ കൂടുതൽ തവണ പോകേണ്ടി വന്നാൽ ഇത്തരം സാഹചര്യം വന്നാൽ ഇത് അമിത ആയിട്ടുള്ള ഒരു പ്രശ്നമാണ് എന്ന് നമ്മൾ സംശയിക്കേണ്ടതുണ്ട്.. സാധാരണഗതിയിൽ രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഒരു മൂത്ര ശങ്ക ഉണ്ടാവുന്നത്.. ഒന്ന് മൂത്രസഞ്ചി ഇടയ്ക്കിടയ്ക്ക് നിറയുന്നു. ഇത് നിറഞ്ഞ കഴിയുമ്പോൾ മൂത്രം പോകണം എന്ന് ഒരു തോന്നൽ വരുന്നത്.. രണ്ടാമത്തേത് മൂത്രസഞ്ചിയിൽ കുറച്ചു മൂത്രം മാത്രമേ ഉള്ളൂ എങ്കിലും ഇടയ്ക്കിടയ്ക്ക് പോകണമെന്നുള്ള തോന്നൽ വന്നു കൊണ്ടിരിക്കുന്നു..

ഇവർക്ക് മൂത്രം പിടിച്ചു വെക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകുന്നു.. ഇത്തരക്കാരിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നൽ വന്ന മൂത്രമൊഴിച്ച് തിരിച്ചുവന്നു ഇരുന്നാലും വീണ്ടും പോകണമെന്ന് തോന്നുന്നു.. ഒരുപാട് മൂത്രം പോകില്ല എന്നാലും കുറച്ചാണെങ്കിലും ഈ ഒരു തോന്നൽ ഉണ്ടാകുന്നു.. സാധാരണഗതിയിൽ പത്ത് കാരണങ്ങൾ ആണ് ഇത്തരത്തിലുള്ള അമിതമായുണ്ടാകുന്ന മൂത്രാശങ്ക കാരണമാകുന്നത്.. ഒന്നാമത്തേത് ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം പ്രമേഹരോഗം തന്നെയാണ്..