കൈകാലുകളിലെ മരവിപ്പ്.. തരിപ്പ്.. പുകച്ചിൽ.. എന്താണ് ഇതിന് കാരണം… ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്…

കൈകൾ കാലുകൾ തരിപ്പ്.. പുകച്ചിൽ.. മുമ്പ് 50 വയസ്സ് കഴിഞ്ഞ ആൾക്കാരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു 35 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും പുരുഷന്മാർക്കും പലപ്പോഴും കൈകാലുകളിലെ വിരലുകളിൽ പെരുപ്പ്.. തരിപ്പ് ഉള്ള ബുദ്ധിമുട്ടുകൾ. ചിലർക്ക് മരവിപ്പ് തുടങ്ങിയ ബുദ്ധിമുട്ടുകൾ കാണും. ഇത് വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്. കൈകാലുകളിൽ മരവിപ്പ് പോലുള്ളവ ആണെങ്കിൽ മരുന്ന് കഴിച്ചു കഴിഞ്ഞാൽ കുറയും പക്ഷേ തരിപ്പ് വരുമ്പോൾ എന്താ ചെയ്യുക ഈ മരുന്നുകൾ കഴിച്ചാലും വലിയ ആശ്വാസം ലഭിക്കില്ല..

എന്താണ് ഈ അവസ്ഥകൾ എന്ന് വിശദീകരിക്കാം.. നമ്മൾ പെരിഫറൽ ന്യൂറോപ്പതി എന്നു വിളിക്കുന്ന വളരെ കോമൺ ആയി കണ്ടുവരുന്ന അവസ്ഥയാണ് ഇത്തരത്തിൽ നമ്മുടെ കൈകാലുകളിൽ തരിപ്പ് പുകച്ചിൽ കാണുക.. ചിലർക്ക് മുളക് അരച്ച് തേച്ച് അതുപോലെ കൈകളിലും കാലുകളിലും ഒരു അവസ്ഥ അനുഭവപ്പെടുക. എന്താണ് ഈ പെരിഫറൽ ന്യൂറോപ്പതി എന്ന് വിശദീകരിക്കാം.. നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ സ്കിന് എല്ലാം പ്രവർത്തിക്കുന്നതിന് കണ്ട്രോൾ ചെയ്യുന്നത് നമ്മുടെ തലച്ചോറാണ്..

തലച്ചോറിൽ നിന്നും സുഷുമ്നാനാഡി യിൽ നട്ടെല്ലിലൂടെ ഉള്ള ഒരു വാഴപ്പിണ്ടി പോലെയുള്ള ഒരു നാഡി ഉണ്ട്. ഈ നാഡികളിൽ കൂടി പുറത്തേക്ക് വരുന്ന നെർവ് കോശങ്ങളാണ് ഇത് മുഴുവൻ നിയന്ത്രിക്കുന്നത്.. അവിടെനിന്ന് നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലേക്കും നമ്മുടെ സ്കിന്നി ലേക്ക് വരെ ചെറിയ നാഡികൾ പുറപ്പെടുന്നുണ്ട്. നമ്മുടെ നട്ടെല്ലിന് നമുക്ക് ഒരു ഹൈവേ ആയിട്ട് സങ്കൽപ്പിക്കാം.

ഈ നാഡികളിൽ നമുക്ക് ചെറിയ ഇടവഴികൾ ആയി സങ്കൽപ്പിക്കാം.. ഈ ഇടവഴികളിൽ നിന്നും നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തുമുള്ള സെൻസേഷൻ ഉകൾ നമ്മുടെ ആ ഭാഗത്ത് വരുന്ന മുറിവുകൾ വീക്കം വേദന അതേപോലെതന്നെ എന്ത് കാര്യങ്ങൾ നമ്മുടെ നട്ടെല്ലിലൂടെ തലച്ചോറിൽ എത്തിക്കുന്നത് ഈ നാഡികൾ വഴിയാണ്. ഈ നാഡികൾ വഴി ഈ സിഗ്നലുകൾ പാസ് ചെയ്യുന്നത് വളരെ വേഗത്തിലാണ്.