ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ രോമവളർച്ച ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് നീക്കം ചെയ്യരുത്… പിന്നെ എങ്ങനെ നമുക്ക് അത് പരിഹരിക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ശരീരത്തിൻറെ സ്വകാര്യഭാഗങ്ങളിൽ ഉള്ള രോമങ്ങൾ ഷേവിങ് ബ്ലേഡുകൾ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പാടില്ല എന്ന് പറയുമ്പോൾ പലരും നെറ്റി ചുളിയുന്നത് കാണാം. ആ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നത് ശുചിത്വത്തിന് ഭാഗമല്ലേ… ഈ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യണമെന്ന് ഡോക്ടർ തന്നെ മുൻപ് പറഞ്ഞിട്ടില്ലേ.. എന്നെല്ലാം നിങ്ങൾ ചോദിക്കുന്ന ഉണ്ടാക്കാം.. എന്നാൽ ഈ ഭാഗത്തെ രോമങ്ങൾ എന്തിനു വേണ്ടിയിട്ടാണ് ഉണ്ടായിരിക്കുന്നത് എന്നും ഈ ഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെ ആവണം എന്നുള്ളതും ഞാൻ വിശദീകരിക്കാം.. ഇത് ടീനേജ് മുതൽ തന്നെ മുകളിലേക്ക് പ്രായമുള്ള എല്ലാവരും അറിഞ്ഞിരിക്കൽ.

ശരീരത്തിലെ സ്വകാര്യഭാഗങ്ങൾ എന്നുപറയുമ്പോൾ ഒന്ന് നമ്മുടെ കക്ഷം അതായത് കൈകളുടെ മടക്കുകൾ.. അതുപോലെ ലൈംഗിക അവയവങ്ങളുടെ ചുറ്റുമുള്ള ഭാഗത്തും ഉണ്ടാകുന്ന രോമവളർച്ച.. സാധാരണ ടീനേജ് അതായത് 12 മുതൽ 13 വയസ്സ് തുടങ്ങി ഉള്ള സ്ത്രീക്കും പുരുഷനും ജീവിതകാലം വിധം ഉണ്ടാവുന്നതാണ്. സാധാരണ സ്വകാര്യ ഭാഗത്തുള്ള രോമവളർച്ച ഇരുവർക്കും ഒരുപോലെ ആണെങ്കിലും സ്ത്രീകൾക്ക് പോളി സിസ്റ്റ് രോഗം അതായത് നമ്മുടെ ഓവറി ബാധിക്കുന്ന ഒരു രോഗമാണ് പിസിഒഡി എന്ന് വിളിക്കുന്ന ഇത്തരം രോഗമുള്ളവർക്ക് രോമവളർച്ച ഒരല്പം കൂടുതൽ ആയി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ 55 വയസ്സു കഴിഞ്ഞ സ്ത്രീകൾക്ക് പുരുഷന്മാരിലും ഇത്തരത്തിൽ സ്വകാര്യ ഭാഗത്തുള്ള രോമവളർച്ച യുടെ തോത് കുറഞ്ഞു വരുന്നതായും കണ്ടിട്ടുണ്ട്. അതല്ലാതെ ബാക്കിയുള്ളവർക്ക് ഏറെക്കുറെ ഒരുപോലെയാണ് ഈ രോമവളർച്ച കണ്ടുവരുന്നത്. സ്വകാര്യ ഭാഗത്തെ രോമം വളർച്ച എന്ന് പറയുന്നത് പുറമ്പോക്ക് ഭൂമിയിൽ കുറ്റിക്കാട് വളരുന്നത് പോലെ ആവശ്യമില്ലാത്ത ഒരു കാര്യമല്ല..ആ ഭാഗത്ത് ഉള്ള രോമവളർച്ചയ്ക്ക് പ്രധാനമായും മൂന്ന് ഫങ്ക്ഷന്സ് ഉണ്ട്…